‘കടൽ കടന്ന്’ മീനുകൾ
ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി എക്കാലത്തെയും ഉയർന്ന നിലയിൽ. 2023-24 കാലയളവിൽ 17,81,602 മെട്രിക് ടൺ സമുദ്രോൽപന്നങ്ങളാണ് (മൂല്യം 60,523.89 കോടി രൂപ). ഇന്ത്യ കയറ്റി അയച്ചത്. കയറ്റുമതി അളവിലുണ്ടായ വർധന 2.67 %. കഴിഞ്ഞ വർഷം 17,35,286 മെട്രിക് ടണ്ണായിരുന്നു കയറ്റുമതി. മൂല്യത്തിൽ പക്ഷേ, ഇടിവുണ്ടായി. 8.09 ബില്യൻ ഡോളറിൽ നിന്നു 7.38 ബില്യൻ ഡോളറായി.

കൊച്ചി ∙ ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി എക്കാലത്തെയും ഉയർന്ന നിലയിൽ. 2023-24 കാലയളവിൽ 17,81,602 മെട്രിക് ടൺ സമുദ്രോൽപന്നങ്ങളാണ് (മൂല്യം 60,523.89 കോടി രൂപ). ഇന്ത്യ കയറ്റി അയച്ചത്. കയറ്റുമതി അളവിലുണ്ടായ വർധന 2.67 %. കഴിഞ്ഞ വർഷം 17,35,286 മെട്രിക് ടണ്ണായിരുന്നു കയറ്റുമതി. മൂല്യത്തിൽ പക്ഷേ, ഇടിവുണ്ടായി. 8.09 ബില്യൻ ഡോളറിൽ നിന്നു 7.38 ബില്യൻ ഡോളറായി.
ചെമ്മീൻ പ്രധാന കയറ്റുമതി ഇനമായി തുടർന്നപ്പോൾ പ്രധാന വിപണികളായതു യുഎസും ചൈനയും. വിദേശ വിപണികളിലെ വെല്ലുവിളികൾക്കിടയിലും ഇന്ത്യ കൈവരിച്ചതു വലിയ നേട്ടമാണെന്നു സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയർമാൻ ഡി.വി.സ്വാമി പറഞ്ഞു.
കയറ്റുമതിയിൽ ഒന്നാം സ്ഥാനം ശീതീകരിച്ച ചെമ്മീനു തന്നെ. 7,16,004 ടൺ. നേടിയത് 40,013.54 കോടി രൂപ. മൊത്തം കയറ്റുമതിയുടെ 40.19ശതമാനമാണിത്.
വരുമാനത്തിന്റെ 66.12%. ചെമ്മീന്റെ ഏറ്റവും വലിയ വിപണിയായ അമേരിക്ക 2,97,571 ടൺ ഇറക്കുമതി ചെയ്തു. കാര ചെമ്മീൻ കയറ്റുമതിയും കൂടി.
ശീതീകരിച്ച മത്സ്യമാണ് കയറ്റുമതിയിൽ രണ്ടാമത്. മൂന്നാമത്തെ പ്രധാന കയറ്റുമതി ഇനമായ മത്സ്യ – ചെമ്മീൻ പൊടി (ഫിഷ്/ചെമ്മീൻ മീൽ), ഭക്ഷ്യയോഗ്യമല്ലാത്ത ഉണങ്ങിയ ഇനങ്ങൾ എന്നിവയുടെ കയറ്റുമതി വരുമാനം 3684.79 കോടി രൂപ.
നാലാം സ്ഥാനത്തു ശീതീകരിച്ച കൂന്തലാണ്. അഞ്ചാം സ്‌ഥാനത്ത് സുറുമി ഇനങ്ങൾ. ശീതീകരിച്ച കണവയാണ് ആറാമത്.