66കെവിക്കു മുകളിലുളള പ്രസരണലൈൻ; നഷ്ടപരിഹാരത്തിന് പുതിയ മാർഗനിർദേശം
66 കെവി (കിലോവോൾട്ട്) ശേഷിക്ക് മുകളിലുള്ള പ്രസരണലൈനുകൾ സ്ഥാപിക്കുമ്പോൾ സ്ഥല ഉടമകൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക സംബന്ധിച്ച് കേന്ദ്ര ഊർജമന്ത്രാലയം പുതിയ മാർഗരേഖ പുറത്തിറക്കി.

ന്യൂഡൽഹി∙ 66 കെവി (കിലോവോൾട്ട്) ശേഷിക്ക് മുകളിലുള്ള പ്രസരണലൈനുകൾ സ്ഥാപിക്കുമ്പോൾ സ്ഥല ഉടമകൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക സംബന്ധിച്ച് കേന്ദ്ര ഊർജമന്ത്രാലയം പുതിയ മാർഗരേഖ പുറത്തിറക്കി.
പ്രസരണലൈനുകളുടെ ടവറുകൾ സ്ഥാപിക്കുന്ന സ്ഥലത്തിന്റെ (ടവർ ബേസ്) വിലയുടെ രണ്ടു മടങ്ങ് (200%) നഷ്ടപരിഹാരമായി നൽകണം. 2020ലെ മാർഗരേഖയനുസരിച്ച് ഭൂമിവിലയുടെ 85% മാത്രമായിരുന്നു.
-
Also Read
നിങ്ങൾക്കുമാകാം ബിഎസ്എൻഎൽ ‘മുതലാളി’
ടവറിന്റെ നാല് സ്റ്റാൻഡുകൾക്കിടയിലുള്ള സ്ഥലവും, നാലുവശത്തും ഒരു മീറ്റർ വീതിയിലുള്ള സ്ഥലവും ചേർത്താണ് ടവർ ബേസ് ആയി കണക്കാക്കുന്നത്.
പ്രസരണ ലൈൻ കടന്നുപോകുന്ന വീതിയിലുള്ള ഭൂമിക്ക് (ആർഒഡബ്യു കോറിഡോർ) 30% നഷ്ടപരിഹാരം നൽകും. മുൻപ് ഇത് 15 ശതമാനമായിരുന്നു. ഈ ഭാഗത്ത് നിർമാണപ്രവർത്തനങ്ങൾ അനുവദിക്കില്ല.
സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ ഇതിലും ഉയർന്ന നഷ്ടപരിഹാരം നൽകാം. ജില്ലാ കലക്ടറാണ് നഷ്ടപരിഹാരത്തുക നിർണയിക്കുന്നത്.
നിലവിലുണ്ടായിരുന്ന മാർഗരേഖകൾ കാര്യക്ഷമമല്ലാത്തുവഴി പ്രസരണലൈനുകൾ സ്ഥാപിക്കുന്നതിൽ തടസ്സം നേരിട്ടതായി കേന്ദ്രം നിരീക്ഷിച്ചു. ഇതേത്തുടർന്നാണ് പുതിയത് ഇറക്കിയത്.