തട്ടിപ്പുകാർ നോട്ടമിടുന്നത് നിഷ്ക്രിയ അക്കൗണ്ടുകൾ
സംസ്ഥാനത്തെ വിവിധ ട്രഷറി ശാഖകളിൽ നാളുകളായി ഇടപാടു നടക്കാത്ത അക്കൗണ്ടുകളിലെ കോടിക്കണക്കിനു രൂപയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക. ഇത്തരം അക്കൗണ്ടുകളിൽ നിന്നു പണം അപഹരിച്ചാൽ കണ്ടെത്തുക പ്രയാസം. ട്രഷറി സംവിധാനത്തിലെ ഇൗ പഴുതുപയോഗിച്ച് വ്യാപകമായി തട്ടിപ്പു നടത്താനുള്ള സാധ്യതയാണു പൊലീസും ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വിവിധ ട്രഷറി ശാഖകളിൽ നാളുകളായി ഇടപാടു നടക്കാത്ത അക്കൗണ്ടുകളിലെ കോടിക്കണക്കിനു രൂപയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക. ഇത്തരം അക്കൗണ്ടുകളിൽ നിന്നു പണം അപഹരിച്ചാൽ കണ്ടെത്തുക പ്രയാസം. ട്രഷറി സംവിധാനത്തിലെ ഇൗ പഴുതുപയോഗിച്ച് വ്യാപകമായി തട്ടിപ്പു നടത്താനുള്ള സാധ്യതയാണു പൊലീസും ചൂണ്ടിക്കാട്ടുന്നത്.
കഴക്കൂട്ടം സബ് ട്രഷറിയിലെ ഇത്തരം 3 നിഷ്ക്രിയ അക്കൗണ്ടുകളിൽ നിന്നാണ് 5 ജീവനക്കാർ ചേർന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തത്. 3 പേരും മരിച്ചുപോയെന്നു കരുതിയാണു പണം കവർന്നത്. എന്നാൽ, ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി എം.മോഹനകുമാരി ഓസ്ട്രേലിയയിലായിരുന്നതിനാൽ കഴിഞ്ഞവർഷം മുതൽ പെൻഷൻ പണം എടുക്കാൻ ട്രഷറിയിൽ പോയിരുന്നില്ല. പണം നഷ്ടപ്പെട്ടെന്നു തിരിച്ചറിഞ്ഞതോടെ പരാതി ഇവർ നൽകുകയായിരുന്നു. മോഹനകുമാരിയുടെ അക്കൗണ്ടിന്റെ കാര്യത്തിൽ പ്രതികൾക്കു പറ്റിയ പിഴവാണു മറ്റു തട്ടിപ്പുകളും കണ്ടെത്താൻ വഴിയൊരുക്കിയത്.
സംസ്ഥാനത്തെ ട്രഷറി ശാഖകളിൽ അവകാശികളില്ലാതെ 26 കോടി രൂപയുണ്ടെന്ന് കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു. സ്ഥിര നിക്ഷേപം, സ്പെഷൽ ഡിപ്പോസിറ്റ് സ്കീം വിഭാഗത്തിലുള്ള ഇൗ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. എന്നാൽ, ആദായ നികുതി ഇൗടാക്കാനായി ഇൗ അക്കൗണ്ടുകൾ വർഷത്തിൽ ഒരിക്കൽ തുറന്നിടാറുണ്ട്. ഇൗ അവസരം ഉപയോഗിച്ചാണ് കഴക്കൂട്ടം ട്രഷറി ശാഖയിൽ പ്രതികൾ പണം കവർന്നത്.
അക്കൗണ്ട് ഉടമകളുടെ പേരിൽ ചെക്ക്ബുക്ക് തയാറാക്കി വ്യാജ ഒപ്പിട്ടായിരുന്നു തട്ടിപ്പ്. പണം പിൻവലിക്കുമ്പോഴും ചെക്ക്ബുക്ക് വിതരണം ചെയ്യുമ്പോഴും ഇടപാടുകാരന് എസ്എംഎസ് ലഭിക്കുന്നതടക്കമുള്ള സംവിധാനങ്ങൾ ട്രഷറിയിൽ നടപ്പാക്കിയിട്ടില്ല. ഇടപാടു നടക്കാത്ത അക്കൗണ്ടുകളിൽ നിന്നു പണം പിൻവലിക്കുമ്പോൾ ഉയർന്ന ഉദ്യോഗസ്ഥർക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്ന സംവിധാനവുമില്ല.
ട്രഷറി ഇടപാടുകൾ സുതാര്യമാക്കാനും സുരക്ഷ വർധിപ്പിക്കാനുമായി സർക്കാർ വിദഗ്ധ സമിതിയെ നിയമിച്ചിട്ട് 6 മാസമായെങ്കിലും പിന്നീട് ഒന്നും നടന്നില്ല.