സ്വർണ വില വീണ്ടും കുതിക്കുന്നു
സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണ വില. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വെള്ളിയാഴ്ച വർധിച്ചു. ഇതോടെ ഗ്രാമിന് 6715 രൂപയിലും പവന് 53,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 6,640 രൂപയിലും പവന് 53,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണ വില. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വെള്ളിയാഴ്ച വർധിച്ചു. ഇതോടെ ഗ്രാമിന് 6715 രൂപയിലും പവന് 53,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 6,640 രൂപയിലും പവന് 53,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചു.
ജൂൺ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ 8 മുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്. ഏതു കുറവിലും സ്വർണം വാങ്ങിക്കുന്ന നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുക്കുകയും, പിന്നീട് 30-40 ഡോളർ കുറയുമ്പോൾ വീണ്ടും വാങ്ങിക്കുകയും ചെയ്യുന്ന പ്രവണത കൂടുതലായതിനാൽ വിലനിലവാരം വലുതായി കുറയുന്നില്ല. മാത്രമല്ല സാങ്കേതികമായി സ്വർണവില ഇപ്പോഴും ബുള്ളിഷ് ട്രെൻഡിലാണ്.
അമേരിക്കൻ സമ്പദ്ഘടനയുടെ പ്രശ്നങ്ങളോ, പലിശ നിരക്ക് സംബന്ധിച്ച വാർത്തകളൊ, ചൈനീസ് സെൻട്രൽ ബാങ്കിന്റെ വാങ്ങൽ നിർത്തിവെച്ചതോ ഒന്നും സ്വർണ്ണവിലയെ സ്വാധീനിക്കുന്നില്ലന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സാങ്കേതികമായി 2350 ഡോളറിനു മുകളിൽ നിൽക്കുന്ന സ്വർണവില 2375-85 ഡോളറിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് ഇപ്പോൾ കാണുന്നത്. 2350 ൽ താഴെയ്ക്ക് പോകുകയാണെങ്കിൽ 2336 - 20 ലെവലിലെക്ക് കുറയാനുള്ള സാധ്യതയാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും വർദ്ധിച്ചു. ഗ്രാമിന് ഒരു രൂപ വർദ്ധിച്ച് 97 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.