ജൂലൈ മാസത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ശനിയാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ഇന്നത്തെ രാജ്യാന്തര സ്വർണ വില യുഎസിലെ പണപ്പെരുപ്പം കുറഞ്ഞതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂലൈ മാസത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ശനിയാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്.

ഇന്നത്തെ രാജ്യാന്തര സ്വർണ വില

ADVERTISEMENT

യുഎസിലെ പണപ്പെരുപ്പം കുറഞ്ഞതായി കാണിക്കുന്ന ഡാറ്റയുടെ അടിസ്ഥാനത്തിൽ, ഫെഡറൽ റിസർവ് ഈ വർഷം പലിശ നിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്ന പ്രതീക്ഷ വർധിപ്പിച്ചു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,323.74 ഡോളർ  നിരക്കിൽ ചെറിയ മാറ്റമുണ്ടായി. രണ്ടാം പാദത്തിൽ വിലകൾ 4 ശതമാനത്തിലധികം ഉയർന്നു.

ജൂണിലെ സ്വർണ വില
 
ADVERTISEMENT

പവന് 53200 രൂപ എന്ന നിരക്കിലായിരുന്നു കഴിഞ്ഞ മാസം സ്വർണ വിപണി ആരംഭിച്ചത്. ജൂൺ 7 ന് പവന് 54080 രൂപയിലേക്ക് സ്വർണം എത്തി. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ജൂൺ 8 ന്  പവന് 1,520 രൂപ കുറഞ്ഞതോടെ പവന് 52,560 രൂപയിലേക്ക് എത്തി. ജൂണിലെ ഏറ്റവും കുറഞ്ഞ നിരക്ക് ആണിത്. ജൂണ്‍ 9, ജൂണ്‍ 10 ദിവസങ്ങളിലും വിലയിൽ മാറ്റമില്ലാതെ തുടർന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും വിലയിൽ പ്രതിഫലിച്ചത്.  18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ വാങ്ങുന്നത് നിർത്തിവച്ചതും അമേരിക്കയിൽ കുറഞ്ഞു വരുന്ന പണപ്പെരുപ്പവും യൂറോപ്യൻ ഓഹരി വിപണിയിൽ കാണുന്ന തിരിച്ചടിയും ഈ വർഷം തന്നെ അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കൽ നടപടികൾ ഉണ്ടാകുമെന്ന വിലയിരുത്തലും കഴിഞ്ഞ മാസം  സംസ്ഥാനത്തെ സ്വർണ വിലയെ സ്വാധീനിച്ചു.

വരും ദിവസങ്ങളിൽ സ്വർണത്തെ സ്വാധിനിക്കുന്ന ഘടകങ്ങൾ
 
ADVERTISEMENT

വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, സെപ്തംബറില്‍ പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം, കമ്പനികളുടെ മൂന്നാം പാദ വരുമാന കണക്കുകള്‍ എന്നിവയായിരിക്കും വരും ദിവസങ്ങളിലെ സ്വർണ വിലയെ സ്വാധീനിക്കുക.

സംസ്ഥാനത്തെ വെള്ളി വില
 
സംസ്ഥാനത്തെ വെള്ളിയുടെ നിരക്കിലും മാറ്റമില്ല. ഗ്രാമിന് 94 രൂപ നിരക്കിൽ വ്യാപാരം തുടരുന്നു.

സ്വർണ വിലയിലെ ഒരു നാഴിക കല്ല്
 
2020 ജൂലൈ 1-ന് ആണ് പവൻ്റെ വില ആദ്യമായി 36,000 രൂപ കടക്കുന്നത്. അന്ന് ഒരു പവന് 36,160 രൂപയിലും ഒരു ഗ്രാമിന് 4,520 രൂപയിലുമാണ് വ്യാപാരം നടന്നത്. നാല് വർഷങ്ങൾക്ക് ശേഷം ഒരു പവന് വർധിച്ചത് 16,840 രൂപയാണ്. ഗ്രാമിന് 2,105 രൂപയും വർധിച്ചു.

English Summary:

Gold Prices Hold Steady in State at Start of July