സമഗ്ര സാമ്പത്തിക സഹകരണത്തിന്റെ (സെപ) രണ്ടു വർഷം പിന്നിടുമ്പോൾ ഇന്ത്യ – യുഎഇ വ്യാപാരത്തിലുണ്ടായത് 14.76% വളർച്ച. കരാർ പ്രകാരം ഇന്ത്യയുടെ കയറ്റുമതി 27.03% ആയി ഉയർന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ 7.09% വളർച്ചയും രേഖപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ സമഗ്ര സാമ്പത്തിക സഹകരണത്തിന്റെ (സെപ) രണ്ടു വർഷം പിന്നിടുമ്പോൾ ഇന്ത്യ – യുഎഇ വ്യാപാരത്തിലുണ്ടായത് 14.76% വളർച്ച. കരാർ പ്രകാരം ഇന്ത്യയുടെ കയറ്റുമതി 27.03% ആയി ഉയർന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ 7.09% വളർച്ചയും രേഖപ്പെടുത്തി. 

ഇന്ത്യൻ ഉൽപന്നങ്ങളുടെ കയറ്റുമതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം വ്യാപാര മേഖലയ്ക്കു ലഭിച്ചത് 3562 കോടി ഡോളറാണ്. 2021– 22 സാമ്പത്തിക വർഷം ഇത് 2804 കോടി ഡോളർ ആയിരുന്നു. നികുതിയിൽ ഇളവു നൽകുക വഴി ഇരു രാജ്യങ്ങളിലെയും വ്യാപാര, വാണിജ്യ മേഖലയ്ക്ക് ആത്മവിശ്വാസം നൽകാൻ സെപ വഴി സാധിച്ചതായി വാർഷിക റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ ഏറ്റവും തിളങ്ങിയതു സ്വർണാഭരണങ്ങളാണ്. കഴിഞ്ഞ വർഷം മാത്രം ജെം ആൻഡ് ജ്വല്ലറി മേഖല നേടിയത് 63.68% വളർച്ചയാണ്. മരുന്നുകളുടെ വ്യാപാരമാണ് തൊട്ടുപിന്നിൽ. 38.76%. അരി 35.69% വളർച്ച നേടി. പഴം പച്ചക്കറി മേഖലയ്ക്ക് 34.84 ശതമാനവും ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് 31.47 ശതമാനവും വളർച്ചയുണ്ടായി. സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപാരത്തിൽ 17.65% വളർച്ചയും എൻജിനീയറിങ് ഉപകരണങ്ങൾക്ക് 6.09% വളർച്ചയും ലഭിച്ചു. 

ADVERTISEMENT

എണ്ണ ഇതര വ്യാപാര മേഖലയിൽ 22.6% വളർച്ച കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായി.

English Summary:

India-UAE trade