ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാം, ആശയക്കുഴപ്പമില്ലാതെ
ആദായനികുതി നിയമപ്രകാരം ഓഡിറ്റ് ബാധകമല്ലാത്ത നികുതിദായകർ അവരുടെ ആദായ നികുതി റിട്ടേൺ 31 മുൻപു സമർപ്പിക്കണം. റിട്ടേൺ സമർപ്പണവുമായി ബന്ധപ്പെട്ട വായനക്കാരുടെ ചോദ്യങ്ങൾക്കുള്ള മറുപടികൾ.
ആദായനികുതി നിയമപ്രകാരം ഓഡിറ്റ് ബാധകമല്ലാത്ത നികുതിദായകർ അവരുടെ ആദായ നികുതി റിട്ടേൺ 31 മുൻപു സമർപ്പിക്കണം. റിട്ടേൺ സമർപ്പണവുമായി ബന്ധപ്പെട്ട വായനക്കാരുടെ ചോദ്യങ്ങൾക്കുള്ള മറുപടികൾ.
ആദായനികുതി നിയമപ്രകാരം ഓഡിറ്റ് ബാധകമല്ലാത്ത നികുതിദായകർ അവരുടെ ആദായ നികുതി റിട്ടേൺ 31 മുൻപു സമർപ്പിക്കണം. റിട്ടേൺ സമർപ്പണവുമായി ബന്ധപ്പെട്ട വായനക്കാരുടെ ചോദ്യങ്ങൾക്കുള്ള മറുപടികൾ.
ആദായനികുതി നിയമപ്രകാരം ഓഡിറ്റ് ബാധകമല്ലാത്ത നികുതിദായകർ അവരുടെ ആദായ നികുതി റിട്ടേൺ 31 മുൻപു സമർപ്പിക്കണം. റിട്ടേൺ സമർപ്പണവുമായി ബന്ധപ്പെട്ട വായനക്കാരുടെ ചോദ്യങ്ങൾക്കുള്ള മറുപടികൾ.
1.ബാങ്കുകളിൽ നിന്ന് പലിശയിനത്തിൽ 6 ലക്ഷം രൂപ വാർഷികവരുമാനമുണ്ട്. ചെറിയതോതിലുള്ള ഓഹരിവ്യാപാരവുമുണ്ട്. ഞാൻ റിട്ടേൺ സമർപ്പിക്കേണ്ടതുണ്ടോ? എനിക്ക് സ്വന്തമായി കാർ ഇല്ല.
സുനിൽ.
പുതിയ സ്കീമിലെ സ്ലാബ് നിരക്കു പ്രകാരം താങ്കൾക്ക് ബാധകമായ അടിസ്ഥാന കിഴിവായ 3 ലക്ഷം രൂപയിൽ കൂടുതലാണ് മൊത്തവരുമാനം. അതിനാൽ റിട്ടേൺ സമർപ്പിക്കാനുള്ള ബാധ്യതയുണ്ട്.
താങ്കളുടെ ഉടമസ്ഥതയിൽ കാർ ഇല്ല എന്നതുകൊണ്ട് റിട്ടേൺ സമർപ്പിക്കാനുള്ള ബാധ്യതയിൽ നിന്ന് ഒഴിവാകാവുന്നതല്ല.
2004-05 സാമ്പത്തികവർഷം വരെ ഇരുചക്ര വാഹനങ്ങൾ കൂടാതെയുള്ള മോട്ടർ വാഹനങ്ങളുള്ളവർ റിട്ടേൺ സമർപ്പിക്കണമെന്നുള്ള നിയമം ഉണ്ടായിരുന്നു. എന്നാൽ വാഹനമുണ്ടെന്ന കാരണം കൊണ്ടുമാത്രം ഇപ്പോഴത്തെ നിയമം അനുസരിച്ചു റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല.
ഒരു സാമ്പത്തിക വർഷത്തിൽ താഴെ പറയുന്ന ഇടപാടുകൾ നടത്തുന്നവർക്കാണ് മൊത്ത വരുമാനം കൂടാതെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ റിട്ടേൺ ഫയൽ ചെയ്യാൻ ബാധ്യതയുള്ളത്.
1. മൊത്തം ഒരു കോടി രൂപയിൽ കൂടുതൽ ഒരു ബാങ്കിലെ ഒന്നോ ഒന്നിലധികമോ കറന്റ് അക്കൗണ്ടുകളിൽ നിക്ഷേപമുള്ളവർ
2. മൊത്തം 50 ലക്ഷം രൂപയിൽ കൂടുതൽ തുക ഒന്നോ ഒന്നിലധികമോ സേവിങ്സ് ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ളവർ.
3. 2 ലക്ഷം രൂപയിൽ കൂടുതൽ വിദേശ യാത്രകൾക്കായി ചെലവാക്കിയിട്ടുള്ളവർ.
4. ഒരു ലക്ഷം രൂപയിൽ കൂടുതൽ തുക വൈദ്യുതിക്കായി ചെലവാക്കിയിട്ടുള്ളവർ.
5. 60 ലക്ഷം രൂപയിൽ കൂടുതൽ തുക ബിസിനസിൽ നിന്നുള്ള വിറ്റുവരവായോ 10 ലക്ഷം രൂപയിൽ കൂടുതൽ തുക പ്രഫഷനിൽ നിന്നുമുള്ള വരവായോ ഉള്ളവർ.
6. വരുമാനത്തിൽ നിന്ന് 25000 രൂപയോ അതിൽ കൂടുതലോ തുക മൊത്തം TDS/TCS കിഴിവായി ഉള്ളവർ. (സീനിയർ പൗരർക്ക് 50000 രൂപ)
2.വീട്ടമ്മയായ ഞാൻ ഓഹരി വിപണിയിൽ ട്രേഡ് ചെയ്യുന്നുണ്ട്. മറ്റു വരുമാനങ്ങളില്ല. അതിനാൽ റിട്ടേൺ ഫയൽ ചെയ്യാറില്ല. ഓഹരി വിൽപനയിലൂടെയുള്ള ലാഭം എത്രയാകുമ്പോഴാണ് റിട്ടേൺ സമർപ്പിക്കേണ്ടത്?
വൽസല.
വ്യക്തികളായ നികുതിദായകരുടെ സാമ്പത്തികവർഷത്തെ മൊത്തവരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റിട്ടേൺ ഫയൽ ചെയ്യാനുള്ള ബാധ്യതയുണ്ടോയെന്നു നിർണയിക്കുന്നത് (വകുപ്പ് 139). മൊത്ത വരുമാനം അവരവർക്കു ബാധകമായ അടിസ്ഥാന കിഴിവ് (ബേസിക് എക്‌സെംപ്ഷൻ) തുകയിൽ കൂടുതലാണെങ്കിൽ റിട്ടേൺ ഫയൽ ചെയ്യണം.
3 ലക്ഷം രൂപ വരെയുള്ള മൊത്ത വരുമാനത്തിനു നികുതി ബാധ്യതയില്ല. ഇതിൽ കൂടുതലാണ് മൊത്ത വരുമാനം എങ്കിൽ റിട്ടേൺ ഫയൽ ചെയ്യാനുള്ള ബാധ്യതയുണ്ട്. മറ്റു വരുമാനങ്ങൾ ഒന്നുമില്ലാത്തതിനാൽ ഓഹരി വിൽപനയിൽ നിന്നുള്ള ലാഭം തന്നെയാണ് മൊത്ത വരുമാനം. എന്നാൽ ഷെയർ വിൽപനയിൽ സംഭവിച്ചേക്കാവുന്ന നഷ്ടം അടുത്ത വർഷത്തേക്ക് ക്യാരി ഫോർവേഡ് ചെയ്ത് ആ വർഷത്തെ ലാഭവുമായി സെറ്റ് ഓഫ് ചെയ്തതിനു ശേഷമുള്ള ലാഭത്തിനേ അടുത്ത വർഷം നികുതി ബാധ്യത വരൂ. ഇങ്ങനെ ക്യാരി ഫോർവേഡ് ചെയ്യണമെങ്കിൽ റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്.
3. എനിക്ക് പെൻഷൻ വരുമാനവും സ്ഥിര നിക്ഷേപത്തിനു പലിശയും ലഭിക്കുന്നുണ്ട്. ഓഹരി വ്യാപാരത്തിൽ നിന്ന് ഹ്രസ്വകാല, ദീർഘകാല മൂലധനനേട്ടവുമുണ്ട്. ഏത് ഫോം തിരഞ്ഞെടുക്കണം?
ജോർജി മാത്യു, കോഴിക്കോട്.
മൂലധന നേട്ടമെന്ന വരുമാന ഗണത്തിനടിയിൽ വരുമാനമുള്ളതിനാൽ ITR-2 റിട്ടേൺ ഫോം ആണ് താങ്കൾക്ക് ബാധകം.
ശമ്പള വരുമാനവും കേവലം ഒരു വീട്ടിൽ നിന്നുള്ള വാടക വരുമാനവും പലിശ വരുമാനം, ഡിവിഡന്റ് വരുമാനം തുടങ്ങിയ ‘ഇൻകം ഫ്രം അദർ സോഴ്സസ്’ എന്ന വരുമാന ഗണത്തിനടിയിലെ വരുമാനങ്ങൾ മാത്രമുള്ള വ്യക്തികൾക്കാണ് വ്യക്തകൾക്കാണ് ITR-1 ഉപയോഗിക്കാവുന്നത്. മൊത്തം വരുമാനം 50 ലക്ഷം രൂപയിൽ കൂടുതൽ പാടില്ല. ഇന്ത്യയിൽ സ്ഥിരതാമസക്കാരായിരിക്കണം.
4. പുതിയ നികുതി സ്കീമിൽ ഓഹരിവിൽപനയിലൂടെയുള്ള ഒരു ലക്ഷം രൂപയുടെ മൂലധനനേട്ടത്തിന് ഒരു ലക്ഷം രൂപയുടെ നികുതിയിളവു ലഭിക്കുമോ?
ഫിലിപ്സ് വർക്കി
വകുപ്പ് 112A പ്രകാരം ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഇക്വിറ്റി ഓഹരികളുടെയും ഇക്വിറ്റി ഓറിയന്റഡ് മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെയും വിൽപനയിൽ നിന്നുള്ള ദീർഘകാല മൂലധന നേട്ടത്തിന്മേൽ 10 ശതമാനമാണു നികുതി ബാധ്യത. ഒരു ലക്ഷം രൂപ വരെയുള്ള ലാഭത്തിനു രണ്ടു സ്കീമിലും നികുതി ബാധ്യതയില്ല.
5. ഞാൻ ഒരു പ്രവാസി ആണ്. എൻആർഇ അക്കൗണ്ടിൽ നിന്നു നടത്തിയ നിക്ഷേപങ്ങളുടെ വിവരങ്ങൾ ആദായ നികുതി റിട്ടേണിൽ വെളിപ്പെടുത്തേണ്ടതുണ്ടോ? ഈ വിവരങ്ങൾ 26 ASൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ഡിപ്പോസിറ്റുകളെ സംബന്ധിച്ച് ആദായ നികുതി വകുപ്പിൽ നിന്നുണ്ടായ ചോദ്യത്തിന് ഇവ ഞാൻ നടത്തിയ നിക്ഷേപങ്ങൾ തന്നെയാണെന്ന മറുപടി ഓൺലൈനായി നൽകി
ജോഷി കണ്ണൂർ.
50 ലക്ഷം രൂപയിൽ കൂടുതൽ മൊത്തവരുമാനമുള്ള വ്യക്തികൾ ആയ നികുതിദായകർ അവരുടെ ആസ്തികളെയും ബാധ്യതകളെയും സംബന്ധിച്ച വിവരങ്ങൾ റിട്ടേണിൽ വെളിപ്പെടുത്തേണ്ടതുണ്ട്. റിട്ടേണിലെ ഷെഡ്യൂൾ ALൽ ആണ് ഈ വിവരങ്ങൾ നൽകേണ്ടത്. റെസിഡന്റ് ആയ വ്യക്തികൾ ആണെങ്കിലും നോൺ റെസിഡന്റ് ആണെങ്കിലും മൊത്തവരുമാനം 50 ലക്ഷത്തിൽ കൂടുതലാണെങ്കിൽ ഈ വിവരങ്ങൾ റിട്ടേണിൽ നൽകേണ്ടതാണ്. ഡിപ്പോസിറ്റുകൾ കൂടാതെ ഭൂമി, ജ്വല്ലറി, വാഹനങ്ങൾ തുടങ്ങിയ ആസ്തികളെ സംബന്ധിച്ച വിവരങ്ങളും ഈ ഷെഡ്യൂളിൽ നൽകണം.