സംസ്ഥാനത്ത് രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം 54,000 രൂപയിൽ നിന്ന് വീണ്ടും ഇടിഞ്ഞു സ്വർണ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6745 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 53,960 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,765 രൂപയിലും പവന് 54,120 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത് . ഒന്നര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം  54,000 രൂപയിൽ നിന്ന് വീണ്ടും ഇടിഞ്ഞു സ്വർണ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6745 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 53,960 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.  ഗ്രാമിന് 6,765 രൂപയിലും പവന് 54,120 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ഒന്നര മാസത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. മേയ് 22ന് പവന് 54,640 രൂപയിലായിരുന്ന സ്വര്‍ണ വില  ഇടിയാൻ തുടങ്ങി. ജൂൺ 7 ന് ശേഷം സ്വർണ വില 54,000 രൂപയിൽ വ്യാപാരം നടന്നിട്ടില്ല. അതിന് ശേഷമാണ് ശനിയാഴ്ച  ഗ്രാമിന് 65 രൂപയും പവന്‍ വില 520 രൂപയും വര്‍ധിച്ച് സ്വർണ വില വീണ്ടും 54,000 രൂപ കടന്നത്. എന്നാൽ ഇന്നത്തെ വിലയിടിവോടെ  സ്വർണം വീണ്ടും ചാഞ്ചാട്ടം തുടരുകയാണ്.  ജൂലൈ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,625 രൂപയും പവന് 53,000 രൂപയുമാണ് ഈ മാസം രേഖപെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്‌. ജൂലൈയിൽ ഇത് വരെ പവന് 960 രൂപ വർധിച്ചു.

രാജ്യാന്തര സ്വർണ വില

ADVERTISEMENT

യുഎസ് ഫെഡറൽ പലിശ നിരക്ക് കുറയുന്നതിൻ്റെ ശുഭാപ്തിവിശ്വാസവും യുഎസ് ഡോളർ നിരക്കിലെ ബലഹീനതയും കാരണം രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് ആറാഴ്ചത്തെ ഉയർന്ന നിരക്കായ 2,391 ഡോളറിലാണ് കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 

വരും ദിവസങ്ങളിൽ സ്വർണത്തെ സ്വാധിനിക്കുന്ന ഘടകങ്ങൾ.

ADVERTISEMENT

അടുത്ത ആഴ്ച വരാനിരിക്കുന്ന ജൂണിലെ യു.എസ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് ഡേറ്റയാണ് സ്വര്‍ണത്തെ ഉടന്‍ സ്വാധിനിക്കുന്ന ഒന്നാണ്. അതോടൊപ്പം സെപ്തംബറില്‍ പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം, കമ്പനികളുടെ മൂന്നാം പാദ വരുമാന കണക്കുകള്‍ എന്നിവയായിരിക്കും വരും ദിവസങ്ങളിലെ സ്വർണ വിലയെ സ്വാധീനിക്കുക. ഫെഡ് പലിശ നിരക്ക് കുറച്ചാല്‍ കടപ്പത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും ആകര്‍ഷകമല്ലാതാകും. ഇത് സ്വര്‍ണത്തിന് വീണ്ടും കുതിപ്പുണ്ടാക്കിയേക്കുമെന്ന് വിദഗ്ദർ വിലയിരുത്തുന്നു. അതോടൊപ്പം വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനും സ്വർണ വിലയെ സ്വാധിനിക്കാൻ കഴിയും.

സംസ്ഥാനത്തെ വെള്ളി വില 

ADVERTISEMENT

സംസ്ഥാനത്ത് വെള്ളി വില കുതിക്കുകയാണ്. സ്വര്‍ണത്തിനു പിന്നാലെ വെള്ളി വിലയും ഉയര്‍ന്നേക്കുമെന്ന് വിദഗ്ദർ വിലയിരുത്തിയിരുന്നു. ഗ്രാമിന് 1 രൂപ വർധിച്ച് 99 രൂപ നിരക്കിൽ  ഇന്ന് വ്യാപാരം തുടരുന്നു.

English Summary:

Gold Price Fluctuation Continuing