ലോകത്തിലെ ഏറ്റവും വലിയ ഫർണിച്ചർ റീട്ടെയിൽ ബ്രാൻഡ് ആയ IKEA (ഇകിയ എന്നും ഐക്കിയ എന്നും വിളിക്കും) യുടെ ബ്രാൻഡിങ് സ്റ്റ്രാറ്റജി അതിശയിപ്പിക്കുന്നതാണ്. സ്വീഡൻകാരനായ ഇംഗ്വർ കാംപ്രദ് എന്ന 17 വയസ്സുകാരൻ 1948 ൽ തുടങ്ങിയ ഫർണിച്ചർ കമ്പനി ഇന്ന് 462 റീട്ടെയിൽ സ്റ്റോറുകളോടെ 59 രാജ്യങ്ങളിൽ പ്രവർത്തനം നടത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വലിയ ഫർണിച്ചർ റീട്ടെയിൽ ബ്രാൻഡ് ആയ IKEA (ഇകിയ എന്നും ഐക്കിയ എന്നും വിളിക്കും) യുടെ ബ്രാൻഡിങ് സ്റ്റ്രാറ്റജി അതിശയിപ്പിക്കുന്നതാണ്. സ്വീഡൻകാരനായ ഇംഗ്വർ കാംപ്രദ് എന്ന 17 വയസ്സുകാരൻ 1948 ൽ തുടങ്ങിയ ഫർണിച്ചർ കമ്പനി ഇന്ന് 462 റീട്ടെയിൽ സ്റ്റോറുകളോടെ 59 രാജ്യങ്ങളിൽ പ്രവർത്തനം നടത്തുന്ന ബഹുരാഷ്ട്ര കമ്പനിയായി മാറിയതിന്റെ പിന്നിൽ അതുല്യമായ ഒരു ബ്രാൻഡിങ് തന്ത്രത്തിന്റെ വിജയമാണ്. 

2018ൽ 91-ാം വയസ്സിൽ ഇംഗ്വർ കാംപ്രദ് മരിക്കുന്നതു വരേയും വ്യത്യസ്തമായ ബ്രാൻഡിങ് തന്ത്രങ്ങൾ കൊണ്ട് തൻ്റെ ഫർണിച്ചർ സാമ്രാജ്യത്തെ ലോകമെങ്ങും മാർക്കറ്റ് ചെയ്തു. അറിയാം ആ ബ്രാൻഡിങ് തന്ത്രങ്ങളെ പറ്റി.
1. പേരിലെ തന്ത്രം

ADVERTISEMENT

ആർക്കും എപ്പോഴും പറയാനും ഓർത്തിരിക്കാനും പറ്റണം. അതേ സമയം ഒരു ഗ്ലോബൽ ടച്ചും വേണം. ഒടുവിൽ  തൻ്റെ പേരിലെ ഇംഗ്വറിൽ നിന്ന് 'I' യും കാംപ്രദിലെ ' K' യും തൻ്റെ ഫാമിൻ്റെ പേരിലെ ആദ്യാക്ഷരമായ' E' യും അയൽഗ്രാമത്തിൻ്റെ പേരിലെ ആദ്യാക്ഷരമായ ' A'  യും കൂട്ടി എഴുതി നോക്കി. IKEA - ഇതു കൊള്ളാം എന്നു ഉറപ്പിച്ചു. 

2. നിറത്തിനുമുണ്ട് തന്ത്രം

മഞ്ഞയും നീലയും വച്ച് പരീക്ഷിച്ചു തുടങ്ങിയ ലോഗോ പിന്നീട് ആകർഷകമായ പല നിറങ്ങളിലും വിവിധ സാഹചര്യങ്ങളിൽ അവതരിപ്പിച്ചു.

3. റെഡി ടു അസംബിൾ ഫർണിച്ചർ - സൗകര്യം ഒരു തന്ത്രം

ADVERTISEMENT

ഫർണിച്ചർ രംഗത്ത് ആദ്യമായി റെഡി ടു അസംബിൾ ഫർണിച്ചർ പരീക്ഷിച്ചു. അഴിച്ചെടുക്കാനും വീണ്ടും അസംബിൾ ചെയ്യാനും വേണ്ടി ഇൻസ്ട്രക്ഷൻ മാനുവലും ഒപ്പം നൽകും. ഫർണിച്ചറിൻ്റെ ഭാഗങ്ങൾ സ്റ്റാൻഡേർഡൈസ് ചെയ്ത് ഫ്ലാറ്റാക്കി. ഫ്ലാറ്റാക്കിയാലുള്ള മെച്ചം പാക്ക് ചെയ്യാൻ എളുപ്പമായിരിക്കും. ഒരു വലിയ ഫർണിച്ചർ സെറ്റ് ഒരു ചെറിയ ബോക്സിൽ വീട്ടിലെത്തിക്കാം. മറ്റൊരു പ്രത്യേകത സ്ഥല പരിമിതിക്കനുസരിച്ച് ഫർണിച്ചർ റീമോഡൽ ചെയ്യാം. ഉയരവും അഡ്ജസ്റ്റ് ചെയ്യാം. ഇത്തരത്തിൽ ഉൽപാദനതന്ത്രം നടപ്പാക്കിയപ്പോൾ ചെലവ് കുറഞ്ഞു. 

4.പോക്കറ്റിലൊതുങ്ങുന്ന വിലയിലെ തന്ത്രം

ഉൽപാദന ചെലവ് കുറഞ്ഞതോടെ കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ നൽകാൻ IKEA ക്ക് സാധിച്ചു. ബോക്സിലാക്കി ഫർണിച്ചർ ഭാഗങ്ങൾ കൊണ്ടുവരാമെന്നത് ഗതാഗത ചിലവ് കുറച്ചു. ബജറ്റിനും സ്ഥല ലഭ്യതയ്ക്കും ഇഷ്ടത്തിനും അനുസരിച്ച് തൽസമയം റീമോഡൽ ചെയ്ത്  ഉപയോഗിക്കാനുള്ള സൗകര്യം നൽകിയത് കമ്പനിയുടെ വിറ്റുവരവിൽ ബഹുമടങ്ങ് വർധനയ്ക്ക് സഹായിച്ചു. 

5. IKEA ഫാമിലി കസ്റ്റമർ ലോയൽറ്റി പ്രോഗ്രാം 

ADVERTISEMENT

ഒരിക്കൽ വാങ്ങിയ കസ്റ്റമർ വീണ്ടും വീണ്ടും IKEA തന്നെ തിരഞ്ഞെടുക്കണം. അതിനായി സ്ഥിരം കസ്റ്റമറിന് ഡിസ്കൗണ്ടുകൾ, ഫ്രീ ഡെലിവറി, സമ്മാനങ്ങൾ, ജന്മദിന സർപ്രൈസുകൾ എന്നിവയെല്ലാം അവതരിപ്പിച്ചു. വിൽപനയുടെ മനശ്ശാസ്ത്രം കൃത്യമായി പരീക്ഷിച്ചു. 

6.വിൽപ്പന തന്ത്രത്തിന്റെ വിജയം

ഇവരുടെ വിൽപന തത്വങ്ങൾ പ്രശസ്തമാണ്. സ്റ്റൈലിലും സ്ഥിരതയിലും ചുവടുറപ്പിച്ച് അതാത് രാജ്യത്തിന് പ്രിയങ്കരമായ  നിറങ്ങളും ഡിസൈനുകളും മരവും അവതരിപ്പിക്കും. ഇങ്ങനെ ചെയ്യാൻ തുടങ്ങിയപ്പോൾ IKEA യെ സ്വന്തം ബ്രാൻഡ് തന്നെയായി ഓരോ രാജ്യവും സ്വീകരിച്ചു. ഇവർ റീട്ടെയിൽ ഷോറൂം ഒരുക്കുന്നതിലുമുണ്ട് ആകർഷണീയത. കാഴ്ചയ്ക്ക് വളരെ മനോഹരമായാണ് സ്റ്റോർ ലേ ഔട്ട് ഒരുക്കുക. ഇക്കാരണത്താൽ കസ്റ്റമറിന്  ഓരോ റൂമിലേക്കുമുള്ള ഫർണിച്ചർ തിരഞ്ഞെടുക്കുന്നത് ഈസിയാണ്.