സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞു സ്വർണ വില. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,710 പവന് 53,680 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6745 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 53,960 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത് . ഇതോടെ രണ്ട് ദിവസം കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത്  വീണ്ടും ഇടിഞ്ഞു സ്വർണ വില. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,710  പവന് 53,680 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6745 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 53,960 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത് . ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു. ജൂലൈ 6,7 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 6,765 രൂപയും പവന് 54,120 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില. ജൂലൈ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,625 രൂപയും പവന് 53,000 രൂപയുമാണ് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്‌.

സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

ADVERTISEMENT

രാജ്യാന്തര വിപണിയിൽ അടുത്ത ആഴ്ച വരാനിരിക്കുന്ന ജൂണിലെ യു.എസ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് ഡേറ്റ സ്വര്‍ണത്തെ ഉടന്‍ സ്വാധിനിക്കുന്ന ഒന്നാണ്. അതോടൊപ്പം സെപ്തംബറില്‍ പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം, കമ്പനികളുടെ മൂന്നാം പാദ വരുമാന കണക്കുകള്‍ എന്നിവയായിരിക്കും വരും ദിവസങ്ങളിലെ സ്വർണ വിലയെ സ്വാധീനിക്കുക. ഫെഡ് പലിശ നിരക്ക് കുറച്ചാല്‍ കടപ്പത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും ആകര്‍ഷകമല്ലാതാകും. ഇത് സ്വര്‍ണത്തിന് വീണ്ടും കുതിപ്പുണ്ടാക്കിയേക്കുമെന്ന് വിദഗ്ദർ വിലയിരുത്തുന്നു. അതോടൊപ്പം വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനും സ്വർണ വിലയെ സ്വാധിനിക്കാൻ കഴിയും. 

സംസ്ഥാനത്ത് വെള്ളി വിലയും ഇടിഞ്ഞു. ഗ്രാമിന് 1 രൂപ കുറഞ്ഞ് 98   രൂപ നിരക്കിൽ  ഇന്ന് വ്യാപാരം തുടരുന്നു. 

ADVERTISEMENT

സ്വർണത്തിന് ഏകീകൃതവില:

അതേ സമയം സ്വർണ വ്യാപാര മേഖലയിൽ ദേശവ്യാപകമായി ഏകീകൃത വില നിലവാരത്തിലേക്ക് എത്തിക്കുവാനുള്ള ചർച്ചകൾക്ക് തുടക്കമായി. ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച നീക്കങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിലെ പ്രമുഖരായ എല്ലാ ജ്വല്ലറി ഉടമകളും അസോസിയേഷൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. 

English Summary:

Gold Price Going Down