റെക്കോർഡുകൾ അടിക്കടി തിരുത്തിക്കുറിച്ച് രാജ്യത്തെ ഓഹരി വിപണികൾ മുന്നേറിയിട്ടും വർഷത്തിന്റെ ആദ്യ പകുതിയിൽ നിക്ഷേപകർക്കു കൂടുതൽ നേട്ടം നൽകിയത് സ്വർണം. സ്വർണവില 13.15% ഉയർന്നപ്പോൾ നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റിയുടെ നേട്ടം 10.45%. സ്വർണവില പവൻ അടിസ്ഥാനത്തിൽ കണക്കാക്കുകയാണെങ്കിൽ (ആഭരണങ്ങളുടെ 22 കാരറ്റ്) 46,840 രൂപയാണ് 2024 ജനുവരി 1ൽ വില.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ റെക്കോർഡുകൾ അടിക്കടി തിരുത്തിക്കുറിച്ച് രാജ്യത്തെ ഓഹരി വിപണികൾ മുന്നേറിയിട്ടും വർഷത്തിന്റെ ആദ്യ പകുതിയിൽ നിക്ഷേപകർക്കു കൂടുതൽ നേട്ടം നൽകിയത് സ്വർണം. സ്വർണവില 13.15% ഉയർന്നപ്പോൾ നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റിയുടെ നേട്ടം 10.45%. സ്വർണവില പവൻ അടിസ്ഥാനത്തിൽ കണക്കാക്കുകയാണെങ്കിൽ (ആഭരണങ്ങളുടെ 22 കാരറ്റ്) 46,840 രൂപയാണ് 2024 ജനുവരി 1ൽ വില. ജൂൺ 30ൽ വില 53,000 രൂപ. ഇതിനിടെ 55,120 രൂപയെന്ന റെക്കോർഡും സൃഷ്ടിച്ചു. ഇസ്രയേൽ– ഹമാസ് പോരാട്ടമാണ് സ്വർണവില ആഗോളതലത്തിൽ ഉയരാൻ കാരണമായത്. രാജ്യാന്തര വിപണിയിൽ 2450 ഡോളർ എന്ന റെക്കോർഡ് നിരക്കിലെത്തിയതും ഈ കാലയളവിലാണ്. പവന് 6 മാസം കൊണ്ട് 6160 രൂപയാണ് ഉയർന്നത്. റെക്കോർഡ് വില വന്നപ്പോൾ 8280 രൂപ (17.7%)

ജനുവരി 1ന് 21,741 പോയിന്റായിരുന്നു നിഫ്റ്റി. ജൂണിലെ അവസാന വ്യാപാരദിനത്തിൽ ക്ലോസിങ് നിലവാരം 24010. 2269 പോയിന്റാണു നേട്ടം. ഇക്കാലയളവിൽ നിഫ്റ്റി 25 തവണ റെക്കോർഡുകൾ തിരുത്തി മുന്നേറി.

ADVERTISEMENT

ആഗോള ഘടകങ്ങൾ അനുകൂലമല്ലാത്ത സാഹചര്യത്തിൽ പോലും കുതിപ്പു നടത്തിയെന്നതാണ് ഇന്ത്യൻ ഓഹരി വിപണിയുടെ പ്രത്യേകത. ഇക്കാലയളവിൽ വലിയ തിരുത്തലുകളുമുണ്ടായിട്ടില്ല.

സാഹചര്യങ്ങൾ അനുകൂലമല്ലാത്തപ്പോഴും സ്വർണവിലയും ഉയരുന്നുണ്ട്. ഡോളർ ഇൻഡക്സ് ഉയർന്നു നിൽക്കുമ്പോഴും വൻകിട നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്ന പ്രവണത പ്രകടമാണ്. സ്വർണവും ഓഹരിയും ഈ വർഷം നിക്ഷേപകർക്ക് രണ്ടക്ക നേട്ടം നൽകിയെന്നതും ശ്രദ്ധേയം.

ADVERTISEMENT

ഓഹരിവിപണിയിൽ വീണ്ടും റെക്കോർഡ്

ഓഹരി വിപണി സൂചികകൾ ഇന്നലെയും റെക്കോർഡ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 391 പോയിന്റ് ഉയർന്ന് സെൻസെക്സ് 80,351ൽ എത്തി. 112 പോയിന്റ് നേട്ടത്തോടെ നിഫ്റ്റി 24,433 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.

English Summary:

Gold price hike