പൊതുസേവനങ്ങൾ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ജെൻ എഐ (നിർമിത ബുദ്ധി) ടൂളുകൾ ഉപയോഗിക്കാൻ കഴിയുമെന്നു മന്ത്രി പി.രാജീവ്. കേരളത്തെ വി‍ജ്ഞാന അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് ഇന്നും നാളെയും നടക്കുന്ന ജെനറേറ്റീവ് എഐ ഇന്റർനാഷനൽ കോൺക്ലേവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പൊതുസേവനങ്ങൾ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ജെൻ എഐ (നിർമിത ബുദ്ധി) ടൂളുകൾ ഉപയോഗിക്കാൻ കഴിയുമെന്നു മന്ത്രി പി.രാജീവ്. കേരളത്തെ വി‍ജ്ഞാന അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് ഇന്നും നാളെയും നടക്കുന്ന ജെനറേറ്റീവ് എഐ ഇന്റർനാഷനൽ കോൺക്ലേവ്. രാജ്യത്ത് ആദ്യമായാണ് ജെൻ എഐയിൽ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിൽ സ്കൂൾ സിലബസിൽ എഐ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡവലപ്പർമാരെയും സ്റ്റാർട്ടപ്പുകളളെയും വിദ്യാർഥികളെയും സർവകലാശാലകളെയുമെല്ലാം ഉൾപ്പെടുത്തിയാണു കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന് ഐബിഎം സോഫ്റ്റ്‌വെയർ പ്രോഡക്ട്സ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദിനേഷ് നിർമൽ പറഞ്ഞു. എഐ വിനിയോഗ സാധ്യതകളും സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും അതിന്റെ സ്വാധീനവും ചർച്ച ചെയ്യുന്ന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ 10.15 നു ലുലു ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ഡോ.വി വേണു, ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ എം.എ.യൂസഫലി തുടങ്ങിയവർ പങ്കെടുക്കും. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ‍ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) ബഹുരാഷ്ട്ര ടെക് കമ്പനിയായ ഐബിഎമ്മുമായി ചേർന്നാണു കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

ADVERTISEMENT

ദിനേഷ് നിർമൽ ‘ജെനറേറ്റീവ് എഐ’ സാങ്കേതികവിദ്യയെക്കുറിച്ചു പ്രഭാഷണം നടത്തും. വിവിധ സാങ്കേതിക സെഷനുകളിൽ സെവിയ ഫുട്ബോൾ ക്ലബ് സിടിഒ ഡോ.ഇലിയാസ് സമോറ, ബോസ്റ്റൺ കൺസൽറ്റിങ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആൻഡ് പാർട്‌നർ അമിത് കുമാർ, ഐബിഎം ഇന്ത്യ റിസർച് ഡയറക്ടർ അമിത് സിംഗി, നാസ്കോം എഐ ഹെഡ് അങ്കിത് ബോസ്, നാസയിലെ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത്, ഐബിഎം എഐ റിസർച് വൈസ് പ്രസിഡന്റ് ശ്രീറാം രാഘവൻ തുടങ്ങിയവർ പങ്കെടുക്കും. നാളെ നടക്കുന്ന സെഷനുകളിൽ മന്ത്രി പി.രാജീവ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ, ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാരിയർ തുടങ്ങിയവർ പങ്കെടുക്കും. വിവിധ ടെക് കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനവുമുണ്ട്.

English Summary:

GenAI Conclave