പരാജയപ്പെടാനായി ആരും സംരംഭം തുടങ്ങാറില്ല. പക്ഷേ, പരാജയപ്പെടാനുള്ള സാധ്യതകളേറെയുണ്ട്. സംരംഭത്തിലേക്ക് കടക്കും മുൻപ് പുതു സംരംഭകർ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.\ 1.വിൽക്കാവുന്നവ മാത്രം തിരഞ്ഞെടുക്കുക സംരംഭം നിർമാണമോ സേവനമോ വ്യാപാരമോ ഫാമുകളോ സ്റ്റാർട്ടപ്പോ ബ്രോക്കറേജോ ആകട്ടെ വിപണിയെ മുൻകൂട്ടി

പരാജയപ്പെടാനായി ആരും സംരംഭം തുടങ്ങാറില്ല. പക്ഷേ, പരാജയപ്പെടാനുള്ള സാധ്യതകളേറെയുണ്ട്. സംരംഭത്തിലേക്ക് കടക്കും മുൻപ് പുതു സംരംഭകർ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.\ 1.വിൽക്കാവുന്നവ മാത്രം തിരഞ്ഞെടുക്കുക സംരംഭം നിർമാണമോ സേവനമോ വ്യാപാരമോ ഫാമുകളോ സ്റ്റാർട്ടപ്പോ ബ്രോക്കറേജോ ആകട്ടെ വിപണിയെ മുൻകൂട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാജയപ്പെടാനായി ആരും സംരംഭം തുടങ്ങാറില്ല. പക്ഷേ, പരാജയപ്പെടാനുള്ള സാധ്യതകളേറെയുണ്ട്. സംരംഭത്തിലേക്ക് കടക്കും മുൻപ് പുതു സംരംഭകർ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.\ 1.വിൽക്കാവുന്നവ മാത്രം തിരഞ്ഞെടുക്കുക സംരംഭം നിർമാണമോ സേവനമോ വ്യാപാരമോ ഫാമുകളോ സ്റ്റാർട്ടപ്പോ ബ്രോക്കറേജോ ആകട്ടെ വിപണിയെ മുൻകൂട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാജയപ്പെടാനായി ആരും സംരംഭം തുടങ്ങാറില്ല. പക്ഷേ, പരാജയപ്പെടാനുള്ള സാധ്യതകളേറെയുണ്ട്. സംരംഭത്തിലേക്ക് കടക്കും മുൻപ് പുതു സംരംഭകർ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.

1.വിൽക്കാവുന്നവ മാത്രം തിരഞ്ഞെടുക്കുക

സംരംഭം നിർമാണമോ സേവനമോ വ്യാപാരമോ ഫാമുകളോ സ്റ്റാർട്ടപ്പോ ബ്രോക്കറേജോ ആകട്ടെ വിപണിയെ മുൻകൂട്ടി കണ്ടു മാത്രമേ നിക്ഷേപം നടത്താവൂ. ഒരു തൊഴിൽ സംരംഭം സംബന്ധിച്ച് പല രീതിയിലുള്ള പരിചയം ഉണ്ടാകാം. ചില സംരംഭങ്ങളോട് മാനസികമായ താൽപര്യവുമുണ്ടാകാം. എന്നാൽ, സംരംഭം തിരഞ്ഞെടുക്കേണ്ടതിന്റെ അളവുകോൽ ഇവയല്ല. ഉൽപന്നം വിപണിക്ക് ആവശ്യമുള്ളതാണോ എന്നാണ് നോക്കേണ്ടത്. സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് വലിയതോതിൽ മാർക്കറ്റ് സർവേകൾ നടത്താൻ കഴിയണമെന്നില്ല. ഉൽപന്നം/ സേവനം വാങ്ങുന്നവരും വിതരണം ചെയ്യുന്നവരും വിൽക്കുന്നവരും ഉപയോഗിക്കുന്നവരും മറ്റുമായി പലവട്ടം ചർച്ചകൾ നടത്തിയാൽ വിപണി സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനാവും.

ADVERTISEMENT

2. കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങുക

സ്വയംതൊഴിൽ സംരംഭങ്ങളായി തുടങ്ങുമ്പോൾ വലിയ വ്യവസായശാലകളെയും നിക്ഷേപത്തെയും കുറിച്ച് ചിന്തിക്കേണ്ടതില്ല. ചെറുതായി തുടങ്ങുക വലുതായി വളരുക എന്നതാകണം മുദ്രാവാക്യം.

∙ കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങുന്നതിനാൽ സംരംഭകന്റെ മാനസിക സമ്മർദം കുറയ്ക്കാം.

∙ ഉൽപാദനത്തിന് അനുസരിച്ച് വിപണി കണ്ടെത്തുക എളുപ്പം.

∙ ഏറെ സാങ്കേതികത നിർമാണ, വിതരണ പ്രക്രിയകളിൽ ഉണ്ടാകില്ല.

∙ ക്രെഡിറ്റ് വിൽപന നിയന്ത്രിക്കാം

∙ മിക്കവാറും നേരിട്ടായിരിക്കും വിൽപന നടത്തുക എന്നതിനാൽ മെച്ചപ്പെട്ട ലാഭവിഹിതം ലഭിക്കും

∙ കുടുംബ കൂട്ടായ്മകളിലൂടെ ഉൽപാദനച്ചെലവു കുറയ്ക്കാം.

∙ ഈടില്ലാതെ തന്നെ ചെറിയ വായ്പകൾ ബാങ്കുകൾ അനുവദിക്കും.

∙ സ്ഥാപനം വളരുന്നതനുസരിച്ച് തൊഴിലാളികളെ നിയമിച്ച് മുന്നേറാൻ ശ്രമിക്കണം.

∙ അഞ്ച് എച്ച്പി പവറിൽ താഴെ ഉപയോഗിക്കുന്ന സംരംഭങ്ങളെ തദ്ദേശ സ്ഥാപന ലൈസൻസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Representative image : Photo Credit : peshkov/iStock

3. ലാഭം ലക്ഷ്യം

ചെറിയ മുതൽ മുടക്കോടെയാണ് സംരംഭങ്ങൾ ആരംഭിക്കുന്നതെങ്കിലും ലക്ഷ്യം ലാഭം തന്നെ ആയിരിക്കണം.

∙ സംരംഭത്തിന്റെ നിലനിൽപിനും വിജയത്തിനും ലാഭം കൂടിയേ തീരൂ.

∙ സ്ഥാപനത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനും വികസിപ്പിക്കുന്നതിനും ലാഭം വേണം.

∙ സംരംഭകന്റെ വേതനമാണു ലാഭം. ഇതാണ് പുനർനിക്ഷേപമായി രൂപപ്പെടുന്നത്.

ADVERTISEMENT

4. വായ്പ അത്യാവശ്യത്തിനു മാത്രം

താൻ ഉദ്ദേശിക്കുന്ന രീതിയിൽ സംരംഭം ആരംഭിക്കാൻ കുറഞ്ഞത് എത്ര രൂപ വേണ്ടിവരും? സ്ഥിര നിക്ഷേപമായി എത്ര രൂപയുടെ കുറഞ്ഞ മുതൽമുടക്ക് വേണ്ടിവരും? കെട്ടിടം മെഷിനറികൾ ഇലക്ട്രിക് സാമഗ്രികൾ, ഉപകരണങ്ങൾ എന്നിവയ്ക്കു കുറ‍ഞ്ഞത് എത്ര രൂപ വേണ്ടിവരും? മികച്ച ടെക്നോളജി കൊണ്ടുവരാൻ വേണ്ടിവരുന്ന നിക്ഷേപം എത്രയാണ്? പ്രവർത്തന മൂലധനമായി എത്ര രൂപ ആവശ്യമുണ്ട് ? ഇങ്ങനെ ആകെ വേണ്ടിവരുന്ന നിക്ഷേപം കണക്കാക്കണം. ഇതിൽ പരമാവധി തുക സംരംഭകന്റെ വിഹിതമായി കൊണ്ടുവരാൻ ശ്രമിക്കണം. ബാക്കി തുക മാത്രമേ വായ്പയായി എടുക്കാവൂ. റിസർവ് ബാങ്കിന്റെ നിർദേശം അനുസരിച്ച് സ്ഥിര നിക്ഷേപത്തിന് (ഭൂമി ഒഴികെ) 80% വരെയും ആവർത്തന ചെലവുകൾക്ക് 60% വരെയും ബാങ്ക് വായ്പ ലഭിക്കും. (സ്കീമുകൾ അനുസരിച്ച് സംരംഭകന്റെ വിഹിതത്തിൽ വ്യത്യാസം വരും)

സർക്കാർ സബ്സിഡികൾ പ്രതീക്ഷിച്ച് അമിത വായ്പകൾ എടുക്കരുത്. സ്വയംതൊഴിൽ സംരംഭങ്ങളിൽ വായ്പ എടുക്കുന്ന സമയവും പ്രവർത്തനം ആരംഭിക്കുന്ന സമയവും തമ്മിലുള്ള ദൈർഘ്യം ആറുമാസത്തിൽ കൂടാതെ ശ്രദ്ധിക്കുകയും വേണം.

ADVERTISEMENT

5. നിയമങ്ങൾ അറിഞ്ഞ് നിക്ഷേപം നടത്തണം

നെൽവയലുകൾ, പരിസ്ഥിതിലോല പ്രദേശങ്ങൾ, തീരദേശ പരിധിയിലെ സ്ഥലങ്ങൾ, ടൗൺ പ്ലാനിങ് വകുപ്പ് റിസർവ് ചെയ്തിട്ടുള്ള സ്ഥലങ്ങൾ മറ്റു നിയന്ത്രണങ്ങളുള്ള സ്ഥലങ്ങൾ എന്നിവയിൽ സംരംഭങ്ങൾ ആസൂത്രണം ചെയ്യരുത്. അതുപോലെതന്നെ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ സംരംഭം ആരംഭിക്കുമ്പോൾ അതിന് അധികമായി വേണ്ടിവരുന്ന ചെലവു കൂടി പരിഗണിക്കണം.

6. വൈവിധ്യവൽക്കരണം കൊണ്ടുവരാം

ഒരു സംരംഭം തുടങ്ങിക്കഴിഞ്ഞാൽ വിപണിയിലെ മാറ്റത്തിനനുസരിച്ച് പുതിയ ഉൽപന്നങ്ങളെക്കുറിച്ച് ചിന്തിക്കണം. സ്ഥാപനം വിപുലീകരിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനും വൈവിധ്യവൽക്കരിക്കുന്നതിനും പരിഗണന നൽകണം. ഉൽപാദന, വിതരണ, വിപണന രീതികൾ എല്ലാം കാലഘട്ടത്തിനനുസരിച്ച് മാറ്റണം.

സർക്കാരിന്റെയും സർക്കാർ ഏജൻസികളുടെയും നിയന്ത്രണത്തിലുള്ള വ്യവസായ പാർക്കുകൾ, ഷെഡുകൾ എന്നിവയിൽ സംരംഭം തുടങ്ങാൻ കഴിഞ്ഞാൽ അതും ഗുണകരമാകും.

English Summary:

Things New Entrepreneurs Need to Understand

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT