സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ
15% എഥനോൾ ചേർത്ത പെട്രോൾ വിൽക്കുന്ന സംസ്ഥാനമായി കേരളവും. കഴിഞ്ഞ രണ്ടു മാസമായി കേരളത്തിൽ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ ആണു വിൽക്കുന്നത്. 15% എഥനോൾ ചേർത്ത പെട്രോൾ വിൽപനയിലേക്ക് ഇന്ത്യ മാറിക്കഴിഞ്ഞതോടെ 20% എഥനോൾ ചേർത്ത പെട്രോൾ (ഇ20) എല്ലായിടത്തും വിൽക്കുക എന്ന കേന്ദ്രസർക്കാർ പദ്ധതിയുടെ സുപ്രധാന ഘട്ടം രാജ്യം പിന്നിട്ടു കഴിഞ്ഞു.

കൊച്ചി∙ 15% എഥനോൾ ചേർത്ത പെട്രോൾ വിൽക്കുന്ന സംസ്ഥാനമായി കേരളവും. കഴിഞ്ഞ രണ്ടു മാസമായി കേരളത്തിൽ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ ആണു വിൽക്കുന്നത്. 15% എഥനോൾ ചേർത്ത പെട്രോൾ വിൽപനയിലേക്ക് ഇന്ത്യ മാറിക്കഴിഞ്ഞതോടെ 20% എഥനോൾ ചേർത്ത പെട്രോൾ (ഇ20) എല്ലായിടത്തും വിൽക്കുക എന്ന കേന്ദ്രസർക്കാർ പദ്ധതിയുടെ സുപ്രധാന ഘട്ടം രാജ്യം പിന്നിട്ടു കഴിഞ്ഞു.
കേന്ദ്രസർക്കാർ നിർദേശത്തിന്റെ ഭാഗമായി, അടുത്തവർഷം ഏപ്രിൽ ഒന്നോടെ കേരളത്തിൽ എല്ലായിടത്തും ഇ20 പെട്രോൾ വിൽപന ആരംഭിക്കും. ഇ20 പെട്രോൾ വിതരണം കേരളത്തിൽ ആരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ 40% പമ്പുകളിലും വിതരണം ചെയ്യുന്നത് ഇ–20 പെട്രോളാണ്. കേരളത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഏകദേശം 130 പമ്പുകളിൽ 20% എഥനോൾ ചേർത്ത പെട്രോൾ വിതരണം ചെയ്യുമ്പോൾ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും ഭാരത് പെട്രോളിയം കോർപറേഷനും 200ലേറെ പമ്പുകളിൽ ഇ20 പെട്രോൾ വിതരണം ചെയ്യുന്നുണ്ട്. ഏകദേശം രണ്ടായിരത്തോളം പമ്പുകളുള്ള സംസ്ഥാനത്ത് ഏകദേശം 600 പമ്പുകളിൽ വിൽക്കുന്നത് ഇ20 പെട്രോൾ.
അതേസമയം തമിഴ്നാട്, ഡൽഹി, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ 100% എഥനോൾ ഇന്ധനം എത്തിക്കഴിഞ്ഞു. എന്നാൽ കേരളത്തിൽ ഇതുവരെ വിതരണം തുടങ്ങിയിട്ടില്ല. എഥനോൾ ക്ഷമതയുള്ള വാഹനങ്ങളുടെ എണ്ണത്തിലുള്ള കുറവാണു കാരണം.