മനോരമ ബജറ്റ് പ്രഭാഷണം; സാമ്പത്തിക വിദഗ്‌ധൻ ധർമകീർത്തി ജോഷി എത്തും
കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ 23നു പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിന്റെ കാണാപ്പുറങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പ്രഭാഷണത്തിനു സാമ്പത്തിക വിദഗ്‌ധൻ ധർമകീർത്തി ജോഷി എത്തുന്നു. 25നു വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലാണു പ്രഭാഷണം. മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപത്തിയഞ്ചാമത്തേതാണിത്.

കൊച്ചി ∙ കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ 23നു പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിന്റെ കാണാപ്പുറങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പ്രഭാഷണത്തിനു സാമ്പത്തിക വിദഗ്‌ധൻ ധർമകീർത്തി ജോഷി എത്തുന്നു. 25നു വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലാണു പ്രഭാഷണം. മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപത്തിയഞ്ചാമത്തേതാണിത്.
എസ് ആൻഡ് പി ഗ്ലോബലിന്റെ ഉപസ്‌ഥാപനവും രാജ്യത്തെ ആദ്യ റേറ്റിങ് ഏജൻസിയുമായ ക്രിസിലിന്റെ ചീഫ് ഇക്കോണമിസ്‌റ്റാണു ധർമകീർത്തി ജോഷി. നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിൽ ഔദ്യോഗിക ജീവിതത്തിനു തുടക്കമിട്ട ജോഷിയുടെ സാമ്പത്തിക ഗവേഷണ രംഗത്തെ പരിചയം മൂന്നര പതിറ്റാണ്ടിന്റേതാണ്.
ഹാർവഡ്, പെൻസിൽവേനിയ യൂണിവേഴ്‌സിറ്റികളിൽ പ്രവർത്തിച്ചിട്ടുള്ള ജോഷി കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്‌തിട്ടുണ്ട്. അനേകം ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും രചിച്ചിട്ടുള്ള ഇദ്ദേഹം പ്രഗല്ഭനായ പ്രഭാഷകനുമാണ്. ജോഷിയുടെ പ്രഭാഷണത്തിൽ ബജറ്റ് കേരളത്തെ എങ്ങനെ ബാധിക്കുമെന്ന വിലയിരുത്തലും പ്രതീക്ഷിക്കാം.
പ്രവേശനം സൗജന്യം. വിവരങ്ങൾക്ക് 0484 4447888.