വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിൽ ഈ വർഷം ഇതുവരെയെത്തിയത് 40 അധിക കപ്പൽ സർവീസുകൾ. ഇതുമൂലം വാണിജ്യ സമൂഹത്തിനു മികച്ച നേട്ടമുണ്ടാകും. അധിക സർവീസുകളിൽ പലതും വമ്പൻ മദർ ഷിപ്പുകളാണ്. യുഎൽസിവി (അൾട്രാ ലാർജ് കണ്ടെയ്നർ വെസൽസ്) വിഭാഗത്തിൽപെടുന്ന എംഎസ്‌സി അറോറ, എംഎസ്‌സി മരിയഗ്രാസിയ, എംഎസ്‌സി ഡാർലീൻ തുടങ്ങിയവ ഉൾപ്പെടെ. ഇവയെല്ലാം 365 മീറ്ററിലേറെ നീളമുള്ള കൂറ്റൻ കപ്പലുകളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിൽ ഈ വർഷം ഇതുവരെയെത്തിയത് 40 അധിക കപ്പൽ സർവീസുകൾ. ഇതുമൂലം വാണിജ്യ സമൂഹത്തിനു മികച്ച നേട്ടമുണ്ടാകും. അധിക സർവീസുകളിൽ പലതും വമ്പൻ മദർ ഷിപ്പുകളാണ്. യുഎൽസിവി (അൾട്രാ ലാർജ് കണ്ടെയ്നർ വെസൽസ്) വിഭാഗത്തിൽപെടുന്ന എംഎസ്‌സി അറോറ, എംഎസ്‌സി മരിയഗ്രാസിയ, എംഎസ്‌സി ഡാർലീൻ തുടങ്ങിയവ ഉൾപ്പെടെ. ഇവയെല്ലാം 365 മീറ്ററിലേറെ നീളമുള്ള കൂറ്റൻ കപ്പലുകളാണ്. ഡിപി വേൾഡിനു കീഴിലുള്ള ടെർമിനൽ ജൂൺ മാസത്തിൽ മാത്രം കൈകാര്യം ചെയ്തത് 79,044 ടിഇയു കണ്ടെയ്നറുകൾ. ടെർമിനൽ ചരിത്രത്തിലെ റെക്കോർഡ് പ്രതിമാസ നേട്ടമാണിത്. ഈ സാമ്പത്തിക വർഷം ഏപ്രിൽ – ജൂൺ കാലയളവിൽ രാജ്യത്തെ മേജർ തുറമുഖങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ച നേടിയതും വല്ലാർപാടമാണ്; 23 %. ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതും കൂടുതലും കപ്പലുകളെത്തിയതും വല്ലാർപാടത്തു തന്നെ. 

പ്രതിവർഷം 14 ലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയും വിധമാണു ടെർമിനൽ ശേഷി വർധിപ്പിച്ചത്. പുതിയ എസ്ടിഎസ് (ഷിപ് ടു ഷോർ) ക്രെയിനുകളും ഇ–ആർടിജിഎസുകളും (ഇലക്ട്രിഫൈഡ് റബർ ടയേഡ് ഗ്യാൻട്രി ക്രെയിൻ) സ്ഥാപിച്ചതോടെ കാര്യക്ഷമത ഗണ്യമായി വർധിച്ചിരുന്നു. വിദൂര കിഴക്കൻ രാജ്യങ്ങൾ, തെക്കു കിഴക്ക് ഏഷ്യ, മധ്യപൗരസ്ത്യ നാടുകൾ, മെഡിറ്ററേനിയൻ രാജ്യങ്ങൾ, സിംഗപ്പൂർ എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണു വല്ലാർപാടത്തു നിന്നു മദർ ഷിപ്പുകൾ സർവീസ് നടത്തുന്നത്.

English Summary:

vallarpadam container