ബജറ്റിന്റെ പൊരുളറിയാം; മനോരമ ബജറ്റ് പ്രഭാഷണത്തിൽ
കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിലെ നിർദേശങ്ങൾക്കു കാതോർക്കുകയാണു രാജ്യം. ബജറ്റ് നിർദേശങ്ങളുടെ യഥാർഥ പൊരുളറിയാൻ പക്ഷേ, വിദഗ്ധ സഹായം വേണം. 25നു വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം നിർവഹിച്ചുകൊണ്ടു സാമ്പത്തിക വിദഗ്‌ധൻ ധർമകീർത്തി ജോഷി ബജറ്റിന്റെ കാണാപ്പുറങ്ങൾ കാട്ടിത്തരുന്നു.

കൊച്ചി ∙ കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിലെ നിർദേശങ്ങൾക്കു കാതോർക്കുകയാണു രാജ്യം. ബജറ്റ് നിർദേശങ്ങളുടെ യഥാർഥ പൊരുളറിയാൻ പക്ഷേ, വിദഗ്ധ സഹായം വേണം. 25നു വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം നിർവഹിച്ചുകൊണ്ടു സാമ്പത്തിക വിദഗ്‌ധൻ ധർമകീർത്തി ജോഷി ബജറ്റിന്റെ കാണാപ്പുറങ്ങൾ കാട്ടിത്തരുന്നു.
എസ് & പി ഗ്‌ളോബലിന്റെ ഉപസ്‌ഥാപനവും രാജ്യത്തെ ആദ്യ റേറ്റിങ് ഏജൻസിയുമായ ക്രിസിലിന്റെ ചീഫ് ഇക്കോണമിസ്‌റ്റാണു ധർമകീർത്തി ജോഷി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യവസായ നിരീക്ഷണ സംഘത്തിലും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) യുടെ സാമ്പത്തികകാര്യ സമിതിയിലും അംഗമായ ജോഷി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി (ഫിക്കി) യുടെ സാമ്പത്തികകാര്യ സമിതിയുടെ ചെയർമാനുമാണ്.
സെൻട്രൽ ഇലക്‌ട്രിസിറ്റി റഗുലേറ്ററി കമ്മിഷനിലും പ്രവർത്തിച്ചിട്ടുണ്ട്.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി, മൊത്ത വില സൂചിക പരിഷ്‌കരണം തുടങ്ങിയവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുള്ള ജോഷി യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിൽ വിസിറ്റിങ് സ്‌കോളറായിരുന്നു.
മികച്ച പ്രഭാഷകനും അനേകം സാമ്പത്തിക ലേഖനങ്ങളുടെ രചയിതാവുമാണു ജോഷി.
പ്രവേശനം സൗജന്യം. വിവരങ്ങൾക്ക് 0484 4447888.