അച്ചടക്കമുണ്ട്; ധനക്കമ്മി നിയന്ത്രണത്തിൽ
ധനക്കമ്മി നിയന്ത്രണവിധേയമെന്നു വീണ്ടും തെളിയിച്ചായിരുന്നു ബജറ്റ് അവതരണം. നടപ്പു സാമ്പത്തികവർഷം രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 5.1 ശതമാനത്തിൽ ധനക്കമ്മി നിർത്താനാണ് ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിൽ ലക്ഷ്യമിട്ടത്. ഈ ലക്ഷ്യം ഇന്നലെ 4.9 ശതമാനമായി കുറച്ചു.

ന്യൂഡൽഹി ∙ ധനക്കമ്മി നിയന്ത്രണവിധേയമെന്നു വീണ്ടും തെളിയിച്ചായിരുന്നു ബജറ്റ് അവതരണം. നടപ്പു സാമ്പത്തികവർഷം രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 5.1 ശതമാനത്തിൽ ധനക്കമ്മി നിർത്താനാണ് ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിൽ ലക്ഷ്യമിട്ടത്. ഈ ലക്ഷ്യം ഇന്നലെ 4.9 ശതമാനമായി കുറച്ചു. മൊത്ത ചെലവും വായ്‌പ ഒഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള അന്തരമാണ് ധനക്കമ്മി. സാമ്പത്തിക അച്ചടക്കത്തിന്റെ സൂചിക കൂടിയാണിത്.
2023–24 ലെ ധനക്കമ്മി ജിഡിപിയുടെ 5.9 ശതമാനത്തിൽ നിർത്തണമെന്നാണ് 2023 ഫെബ്രുവരിയിലെ ബജറ്റിൽ ലക്ഷ്യമിട്ടത്. ഇത് 5.6 ശതമാനമായി കുറച്ചു. അതായത് ധനക്കമ്മി ലക്ഷ്യമിട്ടതിലും താഴെ നിർത്താനായെന്നു ചുരുക്കം.
ഇത്തവണ കൂടുതൽ പണം ചെലവഴിക്കാൻ സർക്കാരിനുമേൽ സമ്മർദമുണ്ടെങ്കിലും മെച്ചപ്പെട്ട നികുതിപിരിവ്, റിസർവ് ബാങ്കിൽ നിന്ന് ലാഭവിഹിതമായി ലഭിച്ച 2.11 ലക്ഷം കോടി രൂപ അടക്കം സർക്കാരിന് അനുകൂലഘടകങ്ങളാണ്. കോവിഡ് കാലത്ത് ഉയർന്നുനിന്ന ധനക്കമ്മി ഘട്ടം ഘട്ടമായി കുറച്ച് 2025–26 ൽ 4.5 ശതമാനമാക്കുകയാണു കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്.