കോഴിക്കോട്‌: സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനമായി കുറയ്‌ക്കാനുള്ള ബജറ്റ്‌ നിർദേശം അങ്ങേയറ്റം സ്വാഗതാർഹമാണെന്ന്‌ മലബാർ ഗ്രൂപ്പ്‌ ചെയർമാൻ എം പി അഹമ്മദ്‌ പറഞ്ഞു. അഗ്രികൾച്ചർ ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്‌മെന്റ് സെസ്‌ അടക്കം 15 ശതമാനമാണ്‌ ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്‌ തീരുവയായി നിലവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്‌: സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനമായി കുറയ്‌ക്കാനുള്ള ബജറ്റ്‌ നിർദേശം അങ്ങേയറ്റം സ്വാഗതാർഹമാണെന്ന്‌ മലബാർ ഗ്രൂപ്പ്‌ ചെയർമാൻ എം പി അഹമ്മദ്‌ പറഞ്ഞു. അഗ്രികൾച്ചർ ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്‌മെന്റ് സെസ്‌ അടക്കം 15 ശതമാനമാണ്‌ ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്‌ തീരുവയായി നിലവിൽ ഈടാക്കിയിരുന്നത്‌. അത്‌ 6 ശതമാനമായി കുറയ്‌ക്കാനുള്ള ധീരമായ തീരുമാനമാണ്‌ ധനമന്ത്രി നിർമല സീതാരാമൻ എടുത്തത്‌. സ്വർണത്തിന്റെ തീരുവയോടൊപ്പം വെള്ളിയുടെ തീരുവയും 6 ശതമാനമായി കുറച്ചിട്ടുണ്ട്‌. പ്ലാറ്റിനത്തിന്റേത്‌ 6.4 ശതമാനമായും കുറച്ചു. അതും ശരിയായ ദിശയിലുള്ള തീരുമാനമാണ്‌. ധനമന്ത്രിയെയും കേന്ദ്ര സർക്കാറിനെയും ഇക്കാര്യത്തിൽ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇറക്കുമതി തീരുവ ഗണ്യമായി കുറയ്‌ക്കണമെന്നത്‌ സ്വർണാഭരണ മേഖയിലെ ദീർഘകാലത്തെ ആവശ്യമാണ്‌. തീരുവയുടെ 60 ശതമാനം കുറയ്‌ക്കാനുള്ള തീരുമാനം, ഇന്ത്യയുടെ സമ്പദ്‌ഘടനക്ക്‌ ഭീഷണിയായി വളർന്ന സ്വർണം കള്ളക്കടത്ത്‌ ഗണ്യമായി കുറയ്‌ക്കാൻ സഹായിക്കുമെന്നും എം പി അഹമ്മദ്‌ പറഞ്ഞു. തീരുവ കുറച്ചതോടെ കള്ളക്കടത്ത്‌ ആകർഷകമല്ലാതായി. ഇന്നത്തെ നിരക്കിൽ ഒരു കിലോ ഗ്രാം സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ 9.82 ലക്ഷം രൂപ തീരുവ അടയ്‌ക്കേണ്ടതുണ്ടായിരുന്നു. ബജറ്റ്‌ പ്രഖ്യാപനത്തോടെ അത്‌ 3.93 ലക്ഷം രൂപയായി കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

Representative Image. Image Credits: edit:urzine/Istockphoto.com
ADVERTISEMENT

കള്ളക്കടത്ത്‌ സ്വർണത്തിന്റെ വരവ്‌ നിയന്ത്രിക്കപ്പെടുന്നതോടെ ആഭ്യന്തരമായി, സംഘടിത ജ്വല്ലറി രംഗത്ത്‌ ബിസിനസിന്‌ വളർച്ചയുണ്ടാകും. അതിന്റെ ഭാഗമായി സർക്കാറിലേക്ക് ജിഎസ്‌ടി, ഇൻകം ടാക്സ് ഇനത്തിൽ കൂടുതൽ വരുമാനം ലഭിക്കും. 

ഇറക്കുമതി തീരുവ കുറച്ചതിന്റെ തുടർച്ചയായി അനധികൃത സ്വർണ വ്യാപാരം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ കൂടി ഉണ്ടാവുമെന്ന്‌ ജ്വല്ലറി മേഖല പ്രതീക്ഷിക്കുന്നുണ്ട്. ജിഎസ്‌ടി വെട്ടിയ്‌ക്കുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കാൻ സർക്കാർ തയാറാകണം. ഡിജിറ്റൽ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചാൽ നികുതി വെട്ടിപ്പ്‌ പൂർണമായി തടയാൻ കഴിയുമെന്ന്‌ എം പി അഹമ്മദ്‌ പറഞ്ഞു.  

Image : iStock/Neha Patil
ADVERTISEMENT

മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ ആദ്യ ബജറ്റ്‌ സ്വാഗതാർഹമാണ്. കാർഷിക അനുബന്ധ മേഖലകൾക്കും തൊഴിലില്ലായ്‌മ ഇല്ലാതാക്കാനും, യുവജനങ്ങളുടെ നൈപുണ്യവികസനത്തിനും വിദ്യാഭ്യാസത്തിനും നൽകിയിരിക്കുന്ന ഊന്നൽ പ്രശംസനീയമാണ്. സാമ്പത്തിക സർവേ വ്യക്തമാക്കുന്നത്‌ പോലെ ജിഡിപിയിലുണ്ടാകുന്ന വളർച്ച ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിക്കുമെന്നും അഹമ്മദ്‌ വ്യക്തമാക്കി. നികുതി വെട്ടിപ്പിനെതിരെ പ്രവർത്തിക്കുക എന്നത് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ഉദ്യോഗസ്ഥരുടേയുമെല്ലാം ഉത്തരവാദിത്തമാണ്. സർക്കാരിന് കൃത്യമായി നികുതി നൽകുക എന്നത് ഏതൊരു പൗരന്റെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Gold Price and Uoino Budget 2024-25