മൂന്നു ദിവസം, സ്വർണത്തിന് കുറഞ്ഞത് 2760 രൂപ
ഇറക്കുമതി തീരുവ കുറച്ച കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ, മൂന്നു ദിവസം കൊണ്ട് സ്വർണ വിലയിൽ 2760 രൂപയുടെ കുറവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു പവന് കുറഞ്ഞത് 3,800 രൂപയാണ്. ഇന്നലെ 22 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ കുറഞ്ഞ് 6400 രൂപയും പവന് 760 രൂപ കുറഞ്ഞ് 51200 രൂപയുമായി. ഏപ്രിലിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കൊച്ചി/ ദുബായ് ∙ ഇറക്കുമതി തീരുവ കുറച്ച കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ, മൂന്നു ദിവസം കൊണ്ട് സ്വർണ വിലയിൽ 2760 രൂപയുടെ കുറവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു പവന് കുറഞ്ഞത് 3,800 രൂപയാണ്. ഇന്നലെ 22 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ കുറഞ്ഞ് 6400 രൂപയും പവന് 760 രൂപ കുറഞ്ഞ് 51200 രൂപയുമായി. ഏപ്രിലിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു പവൻ സ്വർണാഭരണം വാങ്ങാനുള്ള ചെലവ് 5% പണിക്കൂലി കണക്കാക്കിയാൽ 55,000 രൂപ. ഇതിനിടെ ദുബായിലും സ്വർണവില കുറഞ്ഞു. 24 കാരറ്റ് സ്വർണം ഗ്രാമിന് ഒറ്റ ദിവസം 5.25 ദിർഹത്തിന്റെ ഇടിവുണ്ടായി (ഏകദേശം 120 രൂപ). ഒരാഴ്ചയ്ക്കിടെ സ്വർണ വിലയിൽ 12.9 ദിർഹത്തിന്റെ കുറവുണ്ടായി.
ആഭരണങ്ങൾക്ക് കൂടുതലായി ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണത്തിനും വിലയിടിവുണ്ടായി. ഗ്രാമിന് 4.75 ദിർഹത്തിന്റെ (108 രൂപ) കുറവാണ് ഇന്നലെയുണ്ടായത്.