22.73 രൂപ ; കരുത്ത് കാട്ടി യുഎഇ ദിർഹം
ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ചയിലേക്ക് ഇന്ത്യൻ രൂപ വീണതോടെ യുഎഇ ദിർഹം കരുത്തു കാട്ടി. ഒരു ദിർഹത്തിന് 22.73 രൂപയാണ് ഇന്നലത്തെ ക്ലോസിങ് നിരക്ക്. ബാങ്കുകൾ തമ്മിലുള്ള ഇടപാടിൽ ദിർഹത്തിന് 22.79 രൂപ വരെ നിരക്ക് ഉയർന്നിരുന്നു. എക്സ്ചേഞ്ച് വഴി പണം അയയ്ക്കുന്നവർക്ക് 22.68 രൂപവരെ ലഭിച്ചു.

ദുബായ്∙ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ചയിലേക്ക് ഇന്ത്യൻ രൂപ വീണതോടെ യുഎഇ ദിർഹം കരുത്തു കാട്ടി. ഒരു ദിർഹത്തിന് 22.73 രൂപയാണ് ഇന്നലത്തെ ക്ലോസിങ് നിരക്ക്. ബാങ്കുകൾ തമ്മിലുള്ള ഇടപാടിൽ ദിർഹത്തിന് 22.79 രൂപ വരെ നിരക്ക് ഉയർന്നിരുന്നു. എക്സ്ചേഞ്ച് വഴി പണം അയയ്ക്കുന്നവർക്ക് 22.68 രൂപവരെ ലഭിച്ചു. ബാങ്കുകൾ വഴി പണം അയച്ചവർക്ക് 22.63 രൂപയായിരുന്നു നിരക്ക്. യുഎഇയുടെ സ്വന്തം ഫോൺ കോളിങ് ആപ് ആയ ബോട്ടിം ആണ് ഇന്നലെ ഏറ്റവും ഉയർന്ന നിരക്ക് പ്രവാസികൾക്കു നൽകിയത്. 22.77 രൂപയ്ക്കാണ് ഇന്നലെ ഇന്ത്യയിലേക്കുള്ള ഇടപാടുകൾ നടത്തിയത്. ഒരു ഇടപാടിന് 8 ദിർഹം സർവീസ് ചാർജ് ഈടാക്കുമെന്നു മാത്രം. കഴിഞ്ഞ രണ്ടു മാസത്തിനിടെ കാര്യമായ മാറ്റമില്ലാതിരുന്ന വിനിമയ നിരക്കിൽ വലിയ മാറ്റമുണ്ടായത് ബജറ്റ് പ്രഖ്യാപനത്തിനു ശേഷമാണ്. അതിനു മുൻപ് 22.60 – 22.65 നിരക്കിലായിരുന്നു രൂപ.