ജിഎസ്ടിക്കു മുൻപുള്ള നികുതി കുടിശികകൾ തീർക്കുന്നതിനായി സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി (മാപ്പാക്കൽ) പദ്ധതി ഇന്നലെ മുതൽ പ്രാബല്യത്തിൽ. ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളെക്കാൾ വ്യാപാരികൾക്കു ഗുണകരമായതാണ് ഇതെന്ന് ജിഎസ്ടി വകുപ്പ് അവകാശപ്പെടുന്നു. നികുതി കുടിശികയുടെ നിശ്ചിത ശതമാനം കിഴിവു നൽകുന്നതിനു പുറമേ, പിഴയും പലിശയും പൂർണമായി ഒഴിവാക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ജിഎസ്ടിക്കു മുൻപുള്ള നികുതി കുടിശികകൾ തീർക്കുന്നതിനായി സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി (മാപ്പാക്കൽ) പദ്ധതി ഇന്നലെ മുതൽ പ്രാബല്യത്തിൽ. ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളെക്കാൾ വ്യാപാരികൾക്കു ഗുണകരമായതാണ് ഇതെന്ന് ജിഎസ്ടി വകുപ്പ് അവകാശപ്പെടുന്നു. നികുതി കുടിശികയുടെ നിശ്ചിത ശതമാനം കിഴിവു നൽകുന്നതിനു പുറമേ, പിഴയും പലിശയും പൂർണമായി ഒഴിവാക്കും. 

വാറ്റ്, സംസ്ഥാന സെയിൽസ് ടാക്സ്, സർചാർജ് നിയമം, കേരള കാർഷിക ആദായ നികുതി, ആഡംബര നികുതി, കേന്ദ്ര സെയിൽസ് ടാക്സ് എന്നിവയിലെ കുടിശികയാണ് ഇളവുകളോടെ അടച്ചു ബാധ്യത തീർക്കാൻ കഴിയുക. 

ADVERTISEMENT

പൊതു വിൽപന നികുതി നിയമത്തിലെ മദ്യവിൽപന നികുതി, വിറ്റുവരവ് നികുതി, കോംപൗണ്ടിങ് നികുതി എന്നിവയ്ക്ക് ആംനെസ്റ്റി ബാധകമല്ല.

പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 31 ആണെങ്കിലും പദ്ധതി ആരംഭിച്ച് 60 ദിവസങ്ങൾക്കകം സമർപ്പിക്കുന്ന അപേക്ഷകൾക്കു മാത്രമേ ഇളവുകൾ ലഭിക്കൂ. 

ADVERTISEMENT

60 ദിവസങ്ങൾക്കു ശേഷം അപേക്ഷിക്കുന്നവർക്കു സർക്കാർ പിന്നീട് വിജ്ഞാപനം ചെയ്യുന്നതനുസരിച്ചുള്ള കുറഞ്ഞ ആനുകൂല്യമേ ലഭിക്കൂ. കുടിശിക തീർപ്പാക്കേണ്ട തുക മുൻകൂറായി അടച്ച ശേഷമാണ് ആംനെസ്റ്റിക്കായി അപേക്ഷിക്കേണ്ടത്. ഓരോ നികുതി നിർണയ ഉത്തരവുകൾക്കും പ്രത്യേകം അപേക്ഷ നൽകണം.

ആംനെസ്റ്റി സ്കീം അനുസരിച്ച് നൽകേണ്ട തുക ഇതിനോടകം റവന്യു റിക്കവറി നടപടിയുമായി ബന്ധപ്പെട്ടോ അല്ലാതെയോ ഒടുക്കിയിട്ടുണ്ടെങ്കിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കാതെ തീർപ്പാക്കി നൽകും. അപ്‌ലറ്റ് അതോറിറ്റി, റിവിഷനൽ അതോറിറ്റി, ട്രൈബ്യൂണൽ , കോടതികൾ എന്നിവയുടെ ഉത്തരവുകൾ സമ്പാദിച്ചവർക്കു പണം അടയ്ക്കാതെ തന്നെ അപേക്ഷ സമർപ്പിക്കാം. ഈ നികുതി നിർണയ ഉത്തരവുകൾ മോഡിഫൈ ചെയ്തു ലഭ്യമായി 60 ദിവസത്തിനകം തുക അടച്ചു കുടിശിക തീർപ്പാക്കാം.

ADVERTISEMENT

ഇ ട്രഷറി പോർട്ടലായ www.etreasury.kerala.gov.in വഴി പണം അടച്ച ശേഷം ആ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള അപേക്ഷ ജിഎസ്ടി വകുപ്പിന്റെ വെബ്സൈറ്റായ www.keralataxes.gov.in വഴി സമർപ്പിക്കണം. വിവരങ്ങൾക്ക്: www.keralataxes.gov.in

കുടിശികത്തുക അനുസരിച്ച് 4 സ്ലാബുകൾ

∙ സ്ലാബ് 1

50,000 രൂപ വരെയുള്ള കുടിശിക അപേക്ഷ പോലും നൽകാതെ തന്നെ പിഴയും പലിശയുമടക്കം പൂർണമായി ഒഴിവാക്കും.

∙ സ്ലാബ് 2

50,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ നികുതി കുടിശിക 30% അടച്ചു തീർപ്പാക്കാം.

∙ സ്ലാബ് 3

10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ നികുതി കുടിശിക 2 തരത്തിൽ തീർക്കാം. അപ്പീലിലുള്ള കേസുകളിൽ നികുതി തുകയുടെ 40% അടച്ചാൽ മതി. അപ്പീൽ നൽകിയിട്ടില്ലെങ്കിൽ 50% നൽകണം.

∙ സ്ലാബ് 4

ഒരു കോടി രൂപയിൽ അധികം നികുതി തുകയുള്ള കുടിശികയ്ക്ക് അപ്പീലുണ്ടെങ്കിൽ നികുതി തുകയുടെ 70% നൽകണം. ഇല്ലെങ്കിൽ 80% അടയ്ക്കണം.

വ്യാപാരികൾക്ക് ഏറെ പ്രയോജനകരമാണു പുതിയ ആംനെസ്റ്റി പദ്ധതി. എല്ലാ വ്യാപാരികളും ഈ അവസരം ഉപയോഗിച്ചു നികുതി കുടിശികയിൽനിന്നു മുക്തരാകണം. നികുതി ഉദ്യോഗസ്ഥരുടെ തെറ്റായ കണക്കെടുപ്പും മറ്റു സാങ്കേതികപ്രശ്‌നങ്ങളും കാരണം വ്യാപാരികൾ ദുരിതം അനുഭവിക്കേണ്ടി വരുന്നുണ്ട്. നികുതി കുടിശിക കേസുകളുടെ നടത്തിപ്പിനായി വകുപ്പിന്റെ ശേഷിയുടെ ഗണ്യമായ ഭാഗം നീക്കിവയ്‌ക്കേണ്ടിയും വരുന്നു. ഇതെല്ലാം പരിഗണിച്ചാണു പുതിയ ആംനെസ്റ്റി പദ്ധതി നടപ്പാക്കിയത്.

English Summary:

The new amnesty to settle tax arrears