ഓഹരിത്തകർച്ച: ആമസോൺ സ്ഥാപകൻ ബെസോസിന് ഒറ്റദിവസം നഷ്ടം 1.27 ലക്ഷം കോടി!
ജെഫ് ബെസോസിന്റെ ആസ്തിയിൽ നിന്ന് ഒറ്റദിവസം ഇത്ര തുക നഷ്ടമാകുന്നത് ഇത് മൂന്നാം തവണയാണ്. ഇന്ത്യൻ ശതകോടീശ്വരന്മാരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരാണ് പട്ടികയിൽ യഥാക്രമം 11, 12 സ്ഥാനങ്ങളിൽ.
ജെഫ് ബെസോസിന്റെ ആസ്തിയിൽ നിന്ന് ഒറ്റദിവസം ഇത്ര തുക നഷ്ടമാകുന്നത് ഇത് മൂന്നാം തവണയാണ്. ഇന്ത്യൻ ശതകോടീശ്വരന്മാരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരാണ് പട്ടികയിൽ യഥാക്രമം 11, 12 സ്ഥാനങ്ങളിൽ.
ജെഫ് ബെസോസിന്റെ ആസ്തിയിൽ നിന്ന് ഒറ്റദിവസം ഇത്ര തുക നഷ്ടമാകുന്നത് ഇത് മൂന്നാം തവണയാണ്. ഇന്ത്യൻ ശതകോടീശ്വരന്മാരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരാണ് പട്ടികയിൽ യഥാക്രമം 11, 12 സ്ഥാനങ്ങളിൽ.
പ്രമുഖ രാജ്യാന്തര ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തിയിൽ നിന്ന് ഇന്നലെ ഒറ്റദിവസം കൊഴിഞ്ഞുപോയത് 1,520 കോടി ഡോളർ; ഏകദേശം 1.27 ലക്ഷം കോടി രൂപ!
അമേരിക്കൻ ഓഹരി വിപണിയിൽ ടെക് കമ്പനികൾക്ക് പ്രാമുഖ്യമുള്ള നാസ്ഡാക് 100 സൂചിക ഇന്നലെ 2.4 ശതമാനം കൂപ്പുകുത്തിയതാണ് ലോകത്തെ ഏറ്റവും സമ്പന്നരുടെ കീശയിൽ വിള്ളൽ വീഴ്ത്തിയത്. ആമസോണിന്റെ ഓഹരി വില 8.8 ശതമാനം ഇടിഞ്ഞത് ബെസോസിന് തിരിച്ചടിയായി.
ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര സൂചിക പ്രകാരം ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനായ അദ്ദേഹത്തിന്റെ ആസ്തി (total net worth) 19,100 കോടി ഡോളറായാണ് (15.99 ലക്ഷം കോടി രൂപ) കുറഞ്ഞത്. ആമസോണിന്റെ വിപണിമൂല്യത്തിൽ നിന്ന് 13,400 കോടി ഡോളറും ഇന്നലെ ഒറ്റയടിക്ക് നഷ്ടമായി.
ജെഫ് ബെസോസിന്റെ ആസ്തിയിൽ നിന്ന് ഒറ്റദിവസം ഇത്ര തുക നഷ്ടമാകുന്നത് ഇത് മൂന്നാം തവണയാണ്. 2019 ഏപ്രിലിൽ 3,600 കോടി ഡോളർ നഷ്ടമായിരുന്നു. വിവാഹമോചനം പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു അത്. 2022 ഏപ്രിലിൽ ആമസോൺ ഓഹരി വില 14 ശതമാനം ഇടിഞ്ഞപ്പോഴും സമാന നഷ്ടമുണ്ടായി.
ജൂൺപാദ പ്രവർത്തനഫലം നിരീക്ഷകർ വിലയിരുത്തിയതിനേക്കാൾ മോശമായതാണ് ആമസോൺ അടക്കം ടെക് കമ്പനികളുടെ ഓഹരികളിൽ വിറ്റൊഴിയൽ സമ്മർദ്ദം സൃഷ്ടിച്ചതും നാസ്ഡാക് കൂപ്പുകുത്തിയതും. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബറോടെ അടിസ്ഥാന പലിശനിരക്ക് കുറച്ചുതുടങ്ങുമെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അത് ഇനിയും ഉറപ്പിക്കാനാകാത്തതും ഓഹരി വിപണിയെ വലയ്ക്കുന്നുണ്ട്.
നഷ്ടത്തിലാറാടി മറ്റ് പ്രമുഖരും
ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‍ല മേധാവിയുമായ ഇലോൺ മസ്കിന്റെ ആസ്തിയിൽ നിന്ന് ഇന്നലെ ഒറ്റദിവസം നഷ്ടമായത് 657 കോടി ഡോളർ. 23,500 കോടി ഡോളറാണ് നിലവിൽ അദ്ദേഹത്തിന്റെ ആകെ ആസ്തി. മൂന്നാംസ്ഥാനത്തുള്ള ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർണോയ്ക്ക് 121 കോടി ഡോളറും നാലാമതുള്ള മെറ്റ മേധാവി മാർക്ക് സക്കർബർഗിന് 339 കോടി ഡോളറും അഞ്ചാമതുള്ള മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന് 195 കോടി ഡോളറും നഷ്ടപ്പെട്ടു.
ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ ഓഹരികളിലുണ്ടായ ഇടിവ്, കമ്പനിയുടെ സ്ഥാപകരായ ലാറി പേജിന് 345 കോടി ഡോളറിന്റെയും സെർജി ബ്രിന്നിന് 324 കോടി ഡോളറിന്റെയും നഷ്ടം വരുത്തി. ബ്ലൂംബെർഗ് പട്ടികയിൽ ലാറി പേജ് ആറാമതും ബ്രിൻ 9-ാമതുമാണ്.
ഓറക്കിളിന്റെ ലാറി എലിസൺ ആണ് ഏഴാമത്. മൈക്രോസോഫ്റ്റിന്റെ മുൻ സിഇഒ സ്റ്റീവ് ബോൾമർ എട്ടാമതും ബെർക് ഷയർ ഹാത്തവേ സ്ഥാപകൻ വാറൻ ബഫറ്റ് പത്താമതുമാണ്. ലാറി എലിസണ് 437 കോടി ഡോളറും സ്റ്റീവ് ബോൾമറിന് 283 കോടി ഡോളറും ബഫറ്റിന് 131 കോടി ഡോളറും ഇന്നലെ നഷ്ടമായി. ഇന്ത്യൻ ശതകോടീശ്വരന്മാരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരാണ് പട്ടികയിൽ യഥാക്രമം 11, 12 സ്ഥാനങ്ങളിൽ.