ഇടിവിലും ഇന്ത്യൻ വിപണിക്ക് പ്രതീക്ഷിക്കാനേറെ, കാരണങ്ങൾ ഇവയാണ്
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിന്റെ ദിനങ്ങളിലൊന്നാണു കടന്നുപോയതെങ്കിലും ഇന്ത്യൻ വിപണിക്ക് അതിവേഗംതന്നെ കുതിച്ചുയരാൻ കഴിയുമെന്നു കരുതുന്ന നിരീക്ഷകരുണ്ട്. അതിന് അവർ മുന്നോട്ടുവയ്ക്കുന്ന ന്യായങ്ങൾ ഇവയാണ്: 1.സാമ്പത്തിക മാന്ദ്യത്തിലേക്കു യുഎസ് കടന്നിട്ടില്ല. കടന്നേക്കുമെന്നത് അനുമാനം മാത്രമാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിന്റെ ദിനങ്ങളിലൊന്നാണു കടന്നുപോയതെങ്കിലും ഇന്ത്യൻ വിപണിക്ക് അതിവേഗംതന്നെ കുതിച്ചുയരാൻ കഴിയുമെന്നു കരുതുന്ന നിരീക്ഷകരുണ്ട്. അതിന് അവർ മുന്നോട്ടുവയ്ക്കുന്ന ന്യായങ്ങൾ ഇവയാണ്: 1.സാമ്പത്തിക മാന്ദ്യത്തിലേക്കു യുഎസ് കടന്നിട്ടില്ല. കടന്നേക്കുമെന്നത് അനുമാനം മാത്രമാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിന്റെ ദിനങ്ങളിലൊന്നാണു കടന്നുപോയതെങ്കിലും ഇന്ത്യൻ വിപണിക്ക് അതിവേഗംതന്നെ കുതിച്ചുയരാൻ കഴിയുമെന്നു കരുതുന്ന നിരീക്ഷകരുണ്ട്. അതിന് അവർ മുന്നോട്ടുവയ്ക്കുന്ന ന്യായങ്ങൾ ഇവയാണ്: 1.സാമ്പത്തിക മാന്ദ്യത്തിലേക്കു യുഎസ് കടന്നിട്ടില്ല. കടന്നേക്കുമെന്നത് അനുമാനം മാത്രമാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിന്റെ ദിനങ്ങളിലൊന്നാണു കടന്നുപോയതെങ്കിലും ഇന്ത്യൻ വിപണി അതിവേഗംതന്നെ കുതിച്ചുയരുമെന്ന് നിരീക്ഷകര്‍. അതിന് അവർ മുന്നോട്ടുവയ്ക്കുന്ന ന്യായങ്ങൾ ഇവയാണ്:
1.സാമ്പത്തിക മാന്ദ്യത്തിലേക്കു യുഎസ് കടന്നിട്ടില്ല. കടന്നേക്കുമെന്നത് അനുമാനം മാത്രമാണ്. കടന്നാൽത്തന്നെ അതു വേറിട്ടുനിൽക്കുന്ന ഇന്ത്യൻ വിപണിയെ ബാധിക്കാൻ പോന്നതല്ല. കോവിഡ് കാലത്തെ അനുഭവം പഠിപ്പിക്കുന്നത് അതാണ്.
2.ഇറാൻ – ഇസ്രയേൽ സംഘർഷം ഒരു പരിധിക്കപ്പുറം വഷളാകാൻ യുഎസും പശ്ചിമേഷ്യയിലെതന്നെ ചില രാജ്യങ്ങളും സമ്മതിക്കില്ല. അതിനാൽ സംഘർഷത്തിന്റെ പേരിൽ ഇന്ത്യൻ വിപണി സംഭ്രമിക്കേണ്ടതില്ല.
3.ലോകത്തെതന്നെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയിലേതാണെന്നു ലോക ബാങ്കും രാജ്യാന്തര നാണ്യ നിധിയും മറ്റും നിരീക്ഷിക്കുന്നു. മറ്റു രാജ്യാന്തര ഏജൻസികളുടെ നിരീക്ഷണവും വ്യത്യസ്തമല്ല. സുരക്ഷിതമായ ഇന്ത്യൻ വിപണിയിലേക്ക് അതിനാൽ വിദേശ നിക്ഷേപം വർധിക്കാൻ ശക്തമായ സാധ്യതയാണുള്ളത്.
4.യുഎസ് ഫെഡ് റിസർവ് ഈ വർഷം മൂന്നു തവണയെങ്കിലും പലിശ നിരക്കുകൾ കുറയ്ക്കുമെന്നാണ് ഇപ്പോഴത്തെ അനുമാനം. അതു വൻതോതിൽ ഇന്ത്യൻ വിപണിയിലേക്കുള്ള ഡോളർ പ്രവാഹത്തിന് ഇടയാക്കും.
‘ഇറക്കുമതി ചെയ്ത’ പരിഭ്രാന്തി
യൂറോപ്യൻ വിപണിയിലും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ വിപണികളിലും അതിഭീമമായ വിലത്തകർച്ചയ്ക്കിടയാക്കിയത് ഇറക്കുമതി ചെയ്ത പരിഭ്രാന്തി. തൊഴിലില്ലായ്മ വർധിച്ചതിന്റേതുൾപ്പെടെയുള്ള ഏതാനും സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ യുഎസ് സമീപഭാവിയിൽത്തന്നെ സാമ്പത്തിക മാന്ദ്യത്തിലേക്കു വഴുതിവീണേക്കുമെന്ന അനുമാനമാണു ലോകമാകെ വിപണികളെ പരിഭ്രാന്തിയിലാഴ്ത്തിയത്. ജപ്പാനിലേതുൾപ്പെടെ കിഴക്കനേഷ്യൻ രാജ്യങ്ങളിലെ വിപണികളിൽ വ്യാപാരം ആരംഭിച്ചതുതന്നെ അസാധാരണമായ വിലത്തകർച്ചയോടെയാണ്. തുടർന്നു വ്യാപാരം ആരംഭിച്ച ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലേക്കു പരിഭ്രാന്തി പകർച്ചവ്യാധിപോലെയെത്തി. യൂറോപ്യൻ വിപണികളിൽ വ്യാപാരം ആരംഭിച്ചപ്പോഴേക്ക് അവിടേക്കും പരിഭ്രാന്തി വ്യാപിച്ചുകഴിഞ്ഞിരുന്നു. ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ യുഎസ് വിപണിയിൽ വ്യാപാരം ആരംഭിച്ചിരുന്നില്ല. കഴിഞ്ഞ വ്യാപാരദിനത്തിൽ യുഎസ് വിപണി വലിയ ഇടിവിനു വിധേയമാകുകയുണ്ടായി.
ജപ്പാനിലെ നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചതും യുഎസ് വിപണിയിലെ കനത്ത വീഴ്ചയ്ക്കു കാരണമായിരുന്നു. ജപ്പാനിലെ പലിശ നിരക്ക് വർധിപ്പിക്കുകയും യുഎസിലെ നിരക്ക് താഴാനുള്ള സാധ്യത വർധിക്കുകയും ചെയ്തതാണു നിക്ഷേപം പിൻവലിക്കപ്പെടാൻ ഇടയാക്കിയത്. ഈ നടപടി പ്രധാനമായും യുഎസ് വിപണിയിലെ ടെക് ഓഹരികളെയാണു ബാധിച്ചത്.
ചരിത്രത്തകർച്ചയിൽ രൂപ
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു ചരിത്ര ഇടിവ്. ചരിത്രത്തിൽ ആദ്യമായി നിരക്ക് 84.17 വരെ താഴ്ന്നു. വിദേശനാണ്യ വിപണിയിൽ കഴിഞ്ഞ ദിവസം ഇടപാടുകൾ അവസാനിക്കുമ്പോൾ നിരക്ക് 83.75 മാത്രമായിരുന്നു. ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ വ്യാപാരം ആരംഭിച്ചതുതന്നെ 83.78 നിലവാരത്തിലാണ്.
വികസ്വര ഏഷ്യയിലെ ഏറ്റവും മികച്ച കറൻസി എന്ന സ്ഥാനത്തേക്കുയർന്ന ശേഷമാണു രൂപയ്ക്ക് ഇത്ര വലിയ ഇടിവു സംഭവിച്ചിരിക്കുന്നത്. ഇതോടെ നടപ്പു ത്രൈമാസത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറൻസിയായി രൂപ മാറിയിരിക്കുന്നു. ഇടിവു തുടരാനുള്ള സാധ്യതയാണു വിപണിയുമായി ബന്ധപ്പെട്ടവർ പങ്കുവയ്ക്കുന്നത്.
വിനിമയ നിരക്ക് ഒരു വർഷത്തിനകം 85.20 വരെയെത്താമെന്നാണു രാജ്യാന്തര ധനസേവന ഏജൻസിയായ മോർഗൻ സ്റ്റാൻലിയുടെ അനുമാനം.
ആശങ്ക വിളിച്ചോതി ബഫെറ്റ് സൂചിക
ഇന്ത്യൻ വിപണിയുടെ മൂല്യം അപകടകരമായ നിലയിലേക്ക് ഉയർന്നതാണ് തകർച്ച ഇത്ര ഭീമമാകാൻ കാരണമെന്നു നിരീക്ഷകർക്ക് അഭിപ്രായമുണ്ട്. അതിന് അവർ മാനദണ്ഡമായി ചൂണ്ടിക്കാട്ടുന്നതു പ്രമുഖ നിക്ഷേപകൻ വാറൻ ബഫെറ്റിന്റെ സിദ്ധാന്തമാണ്. ‘ബഫെറ്റ് സൂചിക’ എന്നു പരക്കെ അറിയപ്പെടുന്ന അളവുകോലാണത്.
മൊത്തം വിപണി മൂല്യത്തെ ആഭ്യന്തര മൊത്ത ഉൽപാദനം (ജിഡിപി) കൊണ്ടു വിഭജിക്കുമ്പോൾ ലഭിക്കുന്ന അനുപാതം അഭിലഷണീയ നിലവാരം കടന്നാൽ അപകടമാണെന്നാണു ബഫെറ്റ് സിദ്ധാന്തം. ഇന്ത്യൻ വിപണിയുടെ ‘ബഫെറ്റ് അനുപാതം’ 150 ശതമാനമായപ്പോഴാണ് ഇടിവുണ്ടായിരിക്കുന്നത്. ഇന്ത്യൻ വിപണിക്ക് ഇത്ര ഉയർന്ന നിലവാരത്തിലുള്ള ‘ബഫെറ്റ് അനുപാതം’ ആദ്യമാണ്.