സോവറിൻ ഗോൾഡ് ബോണ്ട്; നിക്ഷേപകർക്ക് ലാഭം 144%
കേന്ദ്രസർക്കാരിന്റെ സ്വർണ നിക്ഷേപ പദ്ധതിയായ സോവറിൻ ഗോൾഡ് ബോണ്ടിൽ (എസ്ജിബി) വൻ ലാഭം കൊയ്തു നിക്ഷേപകർ. 2016 ഓഗസ്റ്റിൽ വാങ്ങിയ ബോണ്ട് എട്ടുവർഷത്തെ കാലാവധി പൂർത്തിയാകുന്ന അഞ്ചിനു പിൻവലിക്കുമ്പോൾ ഏകദേശം 122% ലാഭമാണു നിക്ഷേപകർക്കു ലഭിക്കുക. 2016–17 സീരീസ് 1 ഗോൾഡ് ബോണ്ടിൽ നിക്ഷേപം നടത്തിയ ഒരാൾക്ക് ഗ്രാം ഒന്നിന് 6938 രൂപയാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്.

കൊച്ചി∙ കേന്ദ്രസർക്കാരിന്റെ സ്വർണ നിക്ഷേപ പദ്ധതിയായ സോവറിൻ ഗോൾഡ് ബോണ്ടിൽ (എസ്ജിബി) വൻ ലാഭം കൊയ്തു നിക്ഷേപകർ. 2016 ഓഗസ്റ്റിൽ വാങ്ങിയ ബോണ്ട് എട്ടുവർഷത്തെ കാലാവധി പൂർത്തിയാകുന്ന അഞ്ചിനു പിൻവലിക്കുമ്പോൾ ഏകദേശം 122% ലാഭമാണു നിക്ഷേപകർക്കു ലഭിക്കുക. 2016–17 സീരീസ് 1 ഗോൾഡ് ബോണ്ടിൽ നിക്ഷേപം നടത്തിയ ഒരാൾക്ക് ഗ്രാം ഒന്നിന് 6938 രൂപയാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ജൂലൈ 29 മുതൽ ഓഗസ്റ്റ് രണ്ട് വരെയുള്ള ദിവസങ്ങളിലെ സ്വർണത്തിന്റെ ക്ലോസിങ് വിലയുടെ ശരാശരി കണക്കാക്കിയാണ് മൂല്യം നിശ്ചയിക്കുന്നത്. നിക്ഷേപ സമയത്ത് ഗ്രാമിന് 3119 രൂപയായിരുന്നു ഗോൾഡ് ബോണ്ട് പ്രകാരം മൂല്യം. അതുമായി താരതമ്യപ്പെടുത്തിയാൽ ഏകദേശം 122% അധിക തുകയാണ് നിക്ഷേപകർക്കു ലഭിക്കുന്നത്. കൂടാതെ 2.5% വാർഷിക പലിശയും ലഭിക്കും. ഇതുകൂടി കണക്കാക്കിയാൽ റിട്ടേൺ 144%. എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി.
എന്നാൽ സോവറിൻ ഗോൾഡ് ബോണ്ട് നിർത്തലാക്കുമോ തുടരുമോ എന്നതു സംബന്ധിച്ച് സെപ്റ്റംബറിൽ ചേരുന്ന ആർബിഐ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണു സൂചന. സ്വർണത്തിന്റെ ഇറക്കുമതി കുറച്ച് നിക്ഷേപം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് 2015ൽ കേന്ദ്രസർക്കാർ പദ്ധതി ആരംഭിച്ചത്.