വിഴിഞ്ഞം പദ്ധതി: 2,100 കോടി വായ്പയ്ക്ക് സർക്കാർ ഗാരന്റി
വിഴിഞ്ഞം പദ്ധതിക്കായി നബാർഡിൽ നിന്നു 2,100 കോടി രൂപ വായ്പ എടുക്കുന്നതിനായി വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡിന് (വിസിൽ) സർക്കാർ ഗാരന്റി അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഓരോ വർഷവും വായ്പ തിരിച്ചടയ്ക്കുന്നതിനു ബജറ്റിൽ സർക്കാർ പണം മാറ്റിവയ്ക്കണമെന്നതടക്കം ഹഡ്കോ മുന്നോട്ടുവച്ച വ്യവസ്ഥകൾ അംഗീകരിക്കും. കരാറുകൾ ഒപ്പുവയ്ക്കാൻ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർക്ക് അനുമതി നൽകും.

തിരുവനന്തപുരം ∙ വിഴിഞ്ഞം പദ്ധതിക്കായി നബാർഡിൽ നിന്നു 2,100 കോടി രൂപ വായ്പ എടുക്കുന്നതിനായി വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡിന്
(വിസിൽ) സർക്കാർ ഗാരന്റി അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഓരോ വർഷവും വായ്പ തിരിച്ചടയ്ക്കുന്നതിനു ബജറ്റിൽ സർക്കാർ പണം മാറ്റിവയ്ക്കണമെന്നതടക്കം ഹഡ്കോ മുന്നോട്ടുവച്ച വ്യവസ്ഥകൾ അംഗീകരിക്കും. കരാറുകൾ ഒപ്പുവയ്ക്കാൻ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർക്ക് അനുമതി നൽകും. നബാർഡിൽ നിന്നെടുക്കുന്ന വായ്പയുടെ പലിശ സർക്കാരാണു വഹിക്കുക.
അദാനി പോർട്സിന് കരാർ പ്രകാരമുള്ള തുക നൽകാൻ ഹഡ്കോയിൽനിന്നു 3,600 കോടി രൂപ 8.25% പലിശയ്ക്കു സർക്കാർ ഗാരന്റിയോടെ വായ്പയെടുക്കാൻ കഴിഞ്ഞ ഏപ്രിലിൽ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ സർക്കാർ നൽകുന്ന ഗാരന്റിക്കു തുല്യമായ തുക ബജറ്റിൽ ഉൾപ്പെടുത്തണമെന്നു ഹഡ്കോ വ്യവസ്ഥ വച്ചു. ഇതു കടമെടുപ്പു പരിധിയിൽ വരുമെന്നതിനാൽ ധനവകുപ്പ് എതിർത്തു. സ്വന്തമായി വരുമാനമില്ലാത്ത വിസിലിന് ഉറപ്പില്ലാതെ വായ്പ നൽകാനാകില്ലെന്നു ഹഡ്കോയും നിലപാടെടുത്തു. ഇതാണ് വായ്പയിൽ പ്രതിസന്ധി സൃഷ്ടിച്ചത്.