കെഎസ്ഇബി താരിഫ് പരിഷ്കരണം; ഹൈടെൻഷൻ!
മാസം 250 യൂണിറ്റിനു മുകളിൽ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കും സൗര വൈദ്യുതി ഉൽപാദിപ്പിച്ചു ഗ്രിഡിലേക്കു നൽകുന്നവർക്കും വൈദ്യുതി ബില്ലിൽ കൂടുതൽ പൊള്ളും. വൈദ്യുതി റഗുലേറ്ററി കമ്മിഷന് കെഎസ്ഇബി നൽകിയ താരിഫ് പരിഷ്കരണ അപേക്ഷയിലാണ് നിരക്കു വർധിപ്പിക്കാനുള്ള നിർദേശം കുറുക്കുവഴിയിലൂടെ നൽകിയത്.

തിരുവനന്തപുരം ∙ മാസം 250 യൂണിറ്റിനു മുകളിൽ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കും സൗര വൈദ്യുതി ഉൽപാദിപ്പിച്ചു ഗ്രിഡിലേക്കു നൽകുന്നവർക്കും വൈദ്യുതി ബില്ലിൽ കൂടുതൽ പൊള്ളും. വൈദ്യുതി റഗുലേറ്ററി കമ്മിഷന് കെഎസ്ഇബി നൽകിയ താരിഫ് പരിഷ്കരണ അപേക്ഷയിലാണ് നിരക്കു വർധിപ്പിക്കാനുള്ള നിർദേശം കുറുക്കുവഴിയിലൂടെ നൽകിയത്.
മാസം 250 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് നിലവിൽ 3 സമയക്രമങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്ന ടൈം ഓഫ് ദ് ഡേ (ടിഒഡി) മീറ്ററാണ് സ്ഥാപിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ (പകൽ സമയം) സാധാരണ വൈദ്യുതി നിരക്കും, വൈകിട്ട് 6 മുതൽ രാത്രി 10 വരെ (പീക് സമയം) സാധാരണ നിരക്കിന്റെ 20% അധികവും, രാത്രി 10 മുതൽ രാവിലെ 6 വരെ (ഓഫ് പീക് സമയം) സാധാരണ നിരക്കിന്റെ 10% കുറവുമാണ് ഈടാക്കുന്നത്. സൗരവൈദ്യുതിയും വില കുറഞ്ഞ വൈദ്യുതിയും ധാരാളമായി ലഭിക്കുന്ന പകൽ സമയം, ടിഒഡി മീറ്ററുള്ള ഗാർഹിക ഉപയോക്താക്കൾക്ക് സാധാരണ നിരക്കിൽ 10% ഇളവ് നൽകാൻ ശുപാർശ ചെയ്തതിനൊപ്പമാണ് പീക് സമയത്ത് 5 ശതമാനവും ഓഫ് പീക് സമയത്ത് 10 ശതമാനവും വർധനയ്ക്കു ശുപാർശ നൽകിയത്. 2.9 ലക്ഷം ഉപയോക്താക്കൾക്കു പുതിയതായി ടിഒഡി മീറ്റർ സ്ഥാപിക്കാനാണു നീക്കം.
പ്രൊസ്യൂമർക്ക് ഷോക്ക്
വീട്ടിൽ സോളർ സ്ഥാപിച്ച് ഗ്രിഡിലേക്കു വൈദ്യുതി നൽകുന്ന എല്ലാ ഉപയോക്താക്കൾക്കും (പ്രൊസ്യൂമർ) അവരുടെ പ്രതിമാസ വൈദ്യുതി ഉപയോഗം കണക്കിലെടുക്കാതെ ടിഒഡി മീറ്റർ സ്ഥാപിക്കുന്നതിന് നെറ്റ് മീറ്ററിങ് റഗുലേഷൻ ഭേദഗതിക്കു ശുപാർശയുണ്ട്. ഉൽപാദിപ്പിക്കുന്ന സൗര വൈദ്യുതി വീട്ടിലെ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ബാക്കി ഗ്രിഡിലേക്കു നൽകുകയും രാത്രി ഗ്രിഡിൽ നിന്നു വൈദ്യുതി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. ഓരോ മാസവും ഗ്രിഡിലേക്കു നൽകിയ ആകെ വൈദ്യുതിയും (എക്സ്പോർട്ട്) ഗ്രിഡിൽ നിന്ന് ഉപയോഗിച്ച ആകെ വൈദ്യുതിയും (ഇംപോർട്ട്) തട്ടിക്കിഴിച്ച് ഇംപോർട്ട് ആണ് കൂടുതലെങ്കിൽ ആ വൈദ്യുതിക്കു ബില്ല് ചെയ്യുകയും എക്സ്പോർട്ട് ആണ് കൂടുതലെങ്കിൽ അത് ബാങ്കിങ്ങിലേക്കു മാറ്റി വർഷാവസാനം ബാങ്കിങ്ങിൽ ബാക്കിയുള്ള വൈദ്യുതിക്ക് നിശ്ചിത നിരക്കിൽ ഉപയോക്താവിന് തുക നൽകുകയുമാണ് നിലവിലെ രീതി.
ടിഒഡി മീറ്ററിലേക്കു മാറുന്നതോടെ പീക്ക് സമയത്ത് ഗ്രിഡിലേക്കു നൽകുന്ന വൈദ്യുതി മാത്രമേ ഈ സമയത്ത് ഗ്രിഡിൽ നിന്ന് ഉപയോഗിക്കുന്ന വൈദ്യുതിക്കു പകരമായി ബാങ്ക് ചെയ്യപ്പെടുകയുള്ളൂ. രാത്രി സൗര വൈദ്യുതി ഉൽപാദനം നടക്കാത്തതിനാൽ ഈ സമയത്ത് ഗ്രിഡിലേക്കു വൈദ്യുതി നൽകാനാകില്ല. അതിനാൽ രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടിയ നിരക്കിലുള്ള ബില്ല് പ്രൊസ്യൂമർ അടയ്ക്കേണ്ടി വരും. പകൽ ഗ്രിഡിലേക്കു നൽകുന്ന വൈദ്യുതിക്കു പകരമായി പകലും ഓഫ് പീക്ക് സമയത്തും പ്രൊസ്യൂമർക്ക് ഗ്രിഡിലെ വൈദ്യുതി ഉപയോഗിക്കാൻ അനുവദിക്കും.
ചെറുകിട വ്യവസായങ്ങൾക്കും ഐടി സ്ഥാപനങ്ങൾക്കും നേട്ടം
ലോ ടെൻഷൻ (എൽടി) എ, ബി കണക്‌ഷനുകളുള്ള വ്യാവസായിക ഉപഭോക്താക്കൾക്ക് പകൽ ഉപയോഗിക്കുന്ന വൈദ്യുതിക്ക് 10% ഇളവു നൽകാൻ ശുപാർശയുണ്ട്. ടിഒഡി താരിഫ് ഏർപ്പെടുത്തിയിട്ടുള്ള ഐടി, ഐടി അനുബന്ധ വ്യവസായങ്ങൾ, എൽടി 4 കണക്‌ഷനുള്ള മറ്റു വ്യവസായങ്ങൾ എന്നിവയുടെ വൈദ്യുത ഉപയോഗത്തിന്റെ 75–80% പകലാണ്. ബാക്കി ലോ ടെൻഷൻ വ്യവസായങ്ങൾക്കും ടൈം ഓഫ് ദ് ഡേ മീറ്റർ സ്ഥാപിക്കുന്നതിനുള്ള ശുപാർശ പ്രത്യേകമായി സമർപ്പിക്കുമെന്നും കെഎസ്ഇബിയുടെ ശുപാർശയിൽ പരാമർശിക്കുന്നു.