ഓണാട്ടുകരയുടെ 'തിലതാര’ എള്ളെണ്ണ വിപണിയിലേക്ക്
ഭൗമസൂചിക പദവി ലഭിച്ച ഓണാട്ടുകര എള്ള് ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപന്നമായ 'തിലതാര’ എള്ളെണ്ണ വിപണിയിലേക്ക്. ഇന്നു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയൻ വിപണന ഉദ്ഘാടനം നിർവഹിക്കും. എള്ളെണ്ണയുടെ വിലയും പ്രഖ്യാപിക്കും. 100 മില്ലിലീറ്റർ മുതൽ ഒരു ലീറ്റർ വരെ അളവുകളിലാണ് എണ്ണ ലഭ്യമാകുക.

മാവേലിക്കര ∙ ഭൗമസൂചിക പദവി ലഭിച്ച ഓണാട്ടുകര എള്ള് ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപന്നമായ 'തിലതാര’ എള്ളെണ്ണ വിപണിയിലേക്ക്. ഇന്നു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയൻ വിപണന ഉദ്ഘാടനം നിർവഹിക്കും. എള്ളെണ്ണയുടെ വിലയും പ്രഖ്യാപിക്കും. 100 മില്ലിലീറ്റർ മുതൽ ഒരു ലീറ്റർ വരെ അളവുകളിലാണ് എണ്ണ ലഭ്യമാകുക.
ഓണാട്ടുകരയിലെ നാടൻ എള്ളിനമായ ആയാളി, കേരള കാർഷിക സർവകലാശാലയ്ക്കു കീഴിലുള്ള ഓണാട്ടുകര മേഖല കാർഷിക ഗവേഷണകേന്ദ്രം പുറത്തിറക്കിയ കായംകുളം–ഒന്ന്, തിലക്, തിലതാര, തിലറാണി എന്നീ എള്ളിനങ്ങൾക്കാണു ഭൗമസൂചിക പദവി ലഭിച്ചത്. തുടർന്ന് കൃഷി വകുപ്പ് ആവിഷ്കരിച്ച പദ്ധതികളിൽ ഉൾപ്പെടുത്തി ഓണാട്ടുകര വികസന ഏജൻസി സംഭരിച്ച എള്ള് ഉപയോഗിച്ചാണു ‘തിലതാര’ വിപണിയിൽ എത്തിക്കുന്നത്.
കൃഷിഭവനുകൾ മുഖേന വിപണി കണ്ടെത്താനാണു ആദ്യഘട്ടത്തിൽ ശ്രമിക്കുന്നതെന്നു മന്ത്രി പി.പ്രസാദ് അറിയിച്ചു.