വീണ്ടും പലിശനിരക്ക് ഉയർത്തി എസ്ബിഐ
എസ്ബിഐ അടിസ്ഥാന പലിശ നിരക്ക് വീണ്ടും ഉയർത്തി. 0.10% വരെയാണ് വർധന. ഇതോടെ വിവിധതരം വായ്പകളുടെ ഇഎംഐ നിരക്ക് ഉയരും. കഴിഞ്ഞ മാസവും ജൂണിലും പലിശ നിരക്കുകൾ ഉയർത്തിയിരുന്നു. പുതുക്കിയ നിരക്കുകൾ ഇന്നു പ്രാബല്യത്തിൽ വരും.

മുംബൈ∙ എസ്ബിഐ അടിസ്ഥാന പലിശ നിരക്ക് വീണ്ടും ഉയർത്തി. 0.10% വരെയാണ് വർധന. ഇതോടെ വിവിധതരം വായ്പകളുടെ ഇഎംഐ നിരക്ക് ഉയരും. കഴിഞ്ഞ മാസവും ജൂണിലും പലിശ നിരക്കുകൾ ഉയർത്തിയിരുന്നു.
പുതുക്കിയ നിരക്കുകൾ ഇന്നു പ്രാബല്യത്തിൽ വരും. വായ്പാ പലിശനിരക്കു നിർണയത്തിലെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റ്) നിരക്കാണു വർധിപ്പിച്ചത്. റിസർവ് ബാങ്ക് പണനയങ്ങളിൽ തുടർച്ചയായി തൽസ്ഥിതി തുടരുന്നതിനാൽ മിക്ക ബാങ്കുകളും വായ്പാ പലിശ നിരക്ക് ഉയർത്തുകയാണ്.
പുതിയ പലിശനിരക്ക്
ഒരു ദിവസം– 8.20%
ഒരു മാസം– 8.45
3 മാസം– 8.50
6 മാസം– 8.85
1 വർഷം– 8.95
2 വർഷം– 9.05
3 വർഷം– 9.10