കേരളത്തിലെത്തുന്ന വിദേശ–ആഭ്യന്തര ടൂറിസ്റ്റുകൾക്ക് പ്രിയം കൊച്ചി നഗരത്തോട്. 2023ൽ കേരളത്തിലെത്തിയ ടൂറിസ്റ്റുകളിൽ ഏറ്റവും കൂടുതൽ പേർ കൊച്ചി കാണാനാണ് കൂടുതൽ സമയം ചെലവിട്ടത്. ടൂറിസം വകുപ്പിന്റെ റിപ്പോർട്ടിലാണ് കൊച്ചിയോടുള്ള സ​ഞ്ചാരികളുടെ ഇഷ്ടം വ്യക്തമാക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തിലെത്തുന്ന വിദേശ–ആഭ്യന്തര ടൂറിസ്റ്റുകൾക്ക് പ്രിയം കൊച്ചി നഗരത്തോട്.  2023ൽ കേരളത്തിലെത്തിയ ടൂറിസ്റ്റുകളിൽ ഏറ്റവും കൂടുതൽ പേർ കൊച്ചി കാണാനാണ് കൂടുതൽ സമയം ചെലവിട്ടത്. ടൂറിസം വകുപ്പിന്റെ റിപ്പോർട്ടിലാണ് കൊച്ചിയോടുള്ള സ​ഞ്ചാരികളുടെ ഇഷ്ടം വ്യക്തമാക്കുന്നത്. 

വിദേശത്തുനിന്ന് 1,82,756 പേർ കൊച്ചിയിൽ സന്ദർശനം നടത്തി. കോവളമാണ് വിദേശസഞ്ചാരികളുടെ രണ്ടാമത്തെ ഇഷ്ടകേന്ദ്രം. 65,333 വിദേശ ടൂറിസ്റ്റുകൾ കോവളത്തെത്തി. തിരുവനന്തപുരം (57,379)   തേക്കടി ( 42564), മൂന്നാർ (34,538) ആലപ്പുഴ ( 28658), കുമരകം (26308) വർക്കല (19365) എന്നിങ്ങനെയാണ് കൂടുതൽ വിനോദ സഞ്ചാരികളെത്തിയ സ്ഥലങ്ങളുടെ പട്ടിക. 

ADVERTISEMENT

മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആഭ്യന്തര സഞ്ചാരികളും കൊച്ചിയെയാണ് ഇഷ്ടസ്ഥലമായി കണ്ടത്. 30,96,875 പേർ കൊച്ചിയിൽ വന്നു. തിരുവനന്തപുരമാണ് രണ്ടാമത് – 20,41,779 പേർ. ഗുരുവായൂർ (19,14,518), മൂന്നാർ (16,72,521) കോഴിക്കോട് സിറ്റി (9,67,417), തേക്കടി (7,19,633), വയനാട് (6,75,195), കോവളം (5,19,047), പൂക്കോട് ലേക്ക് വൈത്തിരി( 5,58,163) ആലപ്പുഴ (5,41,690) എന്നിങ്ങനെയാണ് ആഭ്യന്തര വിനോദ സഞ്ചാരികളുടെ  വരവ്. 

കോവിഡിനു മുൻപ് യുകെയിൽ നിന്നാണ് കേരളത്തിലേക്കു കൂടുതൽ വിദേശ വിനോദ സഞ്ചാരികളെത്തിയതെങ്കിൽ കോവിഡിനു ശേഷം 2022, 2023 വർഷങ്ങളിൽ അമേരിക്കയിൽ നിന്നാണ് കൂടുതൽ പേരെത്തിയത്. യുഎസിൽ നിന്ന് 2022ൽ 39,935 പേരാണ് കേരളത്തിലെത്തിയത്. 2023ൽ ഇത് 82,206 ആയി ഉയർന്നു. 

ADVERTISEMENT

യുകെയിൽ നിന്ന് 2022ൽ 38,143 പേരാണ് കേരളത്തിലെത്തിയത്. 2023ൽ 79,894 പേരാണ് യുകെയിൽ നിന്നെത്തിയത്. 2022നെക്കാൾ 87.83% അധികം വിദേശ  ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്.

English Summary:

Tourists love Kochi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT