കല്യാൺ ജ്വല്ലേഴ്സിന്റെ 2.36% ഓഹരികൾ കൂടി പ്രമോട്ടർമാർക്കു വിൽക്കാൻ വിദേശ നിക്ഷേപകരായ ഹൈഡെൽ ഇൻവെസ്റ്റ്മെന്റ്സ്. 1300 കോടി രൂപയുടെ ഓഹരികളാണ് കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ വാങ്ങുന്നത്. ഷെയർ പർച്ചേസ് എഗ്രിമെന്റ് (എസ്പിഎ) പ്രകാരം ഓഹരിയൊന്നിന് 535 രൂപയ്ക്കാണ് തിരിച്ചുവാങ്ങുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കല്യാൺ ജ്വല്ലേഴ്സിന്റെ 2.36% ഓഹരികൾ കൂടി പ്രമോട്ടർമാർക്കു വിൽക്കാൻ വിദേശ നിക്ഷേപകരായ ഹൈഡെൽ ഇൻവെസ്റ്റ്മെന്റ്സ്. 1300 കോടി രൂപയുടെ ഓഹരികളാണ് കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ വാങ്ങുന്നത്. ഷെയർ പർച്ചേസ് എഗ്രിമെന്റ് (എസ്പിഎ) പ്രകാരം ഓഹരിയൊന്നിന് 535 രൂപയ്ക്കാണ് തിരിച്ചുവാങ്ങുക. 

ഇടപാട് പൂർത്തിയാകുന്നതോടെ കല്യാൺ ജ്വല്ലേഴ്സ് ഓഹരിയിൽ പ്രമോട്ടർമാരുടെ പങ്കാളിത്തം 60.59 ശതമാനത്തിൽ നിന്ന് 62.95% ആയി ഉയരും. ടി.എസ്. കല്യാണരാമന് നിലവിൽ 21% ഓഹരികളാണുള്ളതെന്നും ഓഹരി വിപണികളിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹൈഡെല്ലിന് നിലവിൽ കല്യാൺ ജ്വല്ലേഴ്സിൽ 9.17% ഓഹരി പങ്കാളിത്തമാണുള്ളത്. നേരത്തെ 32% ആയിരുന്നതു ഘട്ടം ഘട്ടമായി കുറയ്ക്കുകയാണ്. ഈ വർഷം ആദ്യം ഹൈഡെൽ കല്യാണിന്റെ 8.4% ഓഹരികൾ 2931 കോടി രൂപയ്ക്കു വിറ്റിരുന്നു. 

ADVERTISEMENT

57,302 കോടി രൂപയാണ് കല്യാണിന്റെ വിപണിമൂല്യം. ഇന്നലെ 1.2% നേട്ടത്തോടെ 548 രൂപയിലാണ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.

English Summary:

Kalyan Jewellers acquire shares from Highdell Investment