ഇ–കൊമേഴ്സ് കമ്പനികളെക്കുറിച്ചുള്ള പരാമർശം; മലക്കം മറിഞ്ഞ് പീയൂഷ് ഗോയൽ
24 മണിക്കൂർ തികയും മുൻപ് ഇ–കൊമേഴ്സ് കമ്പനികളുമായി ബന്ധപ്പെട്ട അഭിപ്രായത്തിൽ മലക്കം മറിഞ്ഞ് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ. രാജ്യത്തെ ഇ–കൊമേഴ്സ് മേഖലയുടെ വളർച്ച ആശങ്കയുണ്ടാക്കുന്നെന്നും അഭിമാനിക്കാനുള്ളതല്ലെന്നുമാണ് ബുധനാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം പ്രസംഗിച്ചത്.

ന്യൂഡൽഹി∙ 24 മണിക്കൂർ തികയും മുൻപ് ഇ–കൊമേഴ്സ് കമ്പനികളുമായി ബന്ധപ്പെട്ട അഭിപ്രായത്തിൽ മലക്കം മറിഞ്ഞ് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ.
രാജ്യത്തെ ഇ–കൊമേഴ്സ് മേഖലയുടെ വളർച്ച ആശങ്കയുണ്ടാക്കുന്നെന്നും അഭിമാനിക്കാനുള്ളതല്ലെന്നുമാണ് ബുധനാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം പ്രസംഗിച്ചത്. എന്നാൽ ഇന്നലെ മുംബൈയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം നിലപാട് മയപ്പെടുത്തി. സർക്കാർ ഇ–കൊമേഴ്സിന് എതിരല്ലെന്നും വലിയ ഗുണങ്ങൾ ഈ മേഖല നൽകുമെന്നും മന്ത്രി പറഞ്ഞു.
വമ്പൻ ഇ–കൊമേഴ്സ് കമ്പനികളെ പിണക്കാതിരിക്കാനാണ് നിലപാട് മയപ്പെടുത്തിയതെന്നും വിമർശനമുയരുന്നുണ്ട്. ബുധനാഴ്ച നടത്തിയ പ്രസംഗത്തിൽ ആമസോണിനെ മന്ത്രി കടന്നാക്രമിച്ചിരുന്നു.
വിപണിനിരക്കിലും വളരെ താഴെയുള്ള വിലയ്ക്ക് ഇ–കൊമേഴ്സ് ഉൽപന്നങ്ങൾ വിറ്റ് മത്സരം ഇല്ലാതാക്കുന്ന നിലപാടിനെയും മന്ത്രി ചോദ്യം ചെയ്തിരുന്നു. ചെറുകിട സംരംഭകർ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. എന്നാൽ, കമ്പനികൾ നീതിയും ആത്മാർഥതയും പുലർത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നാണ് ഇന്നലെ മന്ത്രി പറഞ്ഞത്.