കയറ്റുമതി വർധിപ്പിക്കൽ: 422.30 കോടി രൂപയുടെ പദ്ധതിയുമായി സ്പൈസസ് ബോർഡ്
സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും കയറ്റുമതിയും ഏലം ഉൽപാദനവും വർധിപ്പിക്കാൻ സ്പൈസസ് ബോർഡ് 422.30 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചു.

കൊച്ചി ∙ സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും കയറ്റുമതിയും ഏലം ഉൽപാദനവും വർധിപ്പിക്കാൻ സ്പൈസസ് ബോർഡ് 422.30 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചു.
ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കൽ, ഏലം ഉൽപാദനം വർധിപ്പിക്കാൻ കർഷകർക്കു സഹായം നൽകും. ഗുണമേൻമയുള്ള നടീൽ വസ്തുക്കളുടെ ഉൽപാദനം, ആവർത്തന കൃഷി, ജല സ്രോതസ്സുകളുടെ നിർമാണം, ജലസേചന സംവിധാനങ്ങളുടെ നിർമാണം തുടങ്ങിയവയ്ക്കു സഹായം ലഭിക്കും.
സ്പൈസസ് ബോർഡിനു കീഴിൽ റജിസ്റ്റർ ചെയ്ത കയറ്റുമതിക്കാർക്കു മൂല്യവർധനയ്ക്കും കയറ്റുമതി വികസനത്തിനുമുള്ള ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി സെപ്റ്റംബർ 20 മുതൽ നൽകാം. www.indianspices.com