യുപിഐ വഴി പണമയയ്ക്കുന്നതു പോലെ ലളിതമായി, വളരെ വേഗത്തിൽ വായ്പ ലഭ്യമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. യൂണിഫൈഡ് ലെൻഡിങ് ഇന്റർഫെയ്സ് (യുഎൽഐ) ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ യുപിഐ വഴി പണമയയ്ക്കുന്നതു പോലെ ലളിതമായി, വളരെ വേഗത്തിൽ വായ്പ ലഭ്യമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. യൂണിഫൈഡ് ലെൻഡിങ് ഇന്റർഫെയ്സ് (യുഎൽഐ) ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. ചെറുകിട, ഇടത്തരം സംരംഭകർക്കും കർഷകർക്കുമാണ് ആപ്പ് കൂടുതൽ പ്രയോജനപ്പെടുക.

 ചെറുകിട വായ്പകൾ ആവശ്യമുള്ളവർക്കും പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താനാകും. വായ്പാ സ്ഥാപനങ്ങൾക്ക് നിലവിലെ പ്രവർത്തന സംവിധാനങ്ങളിൽ മാറ്റം വരുത്താതെ തന്നെ യുഎൽഐ ഉപയോഗിച്ച് വേഗത്തിൽ വായ്പകൾ ലഭ്യമാക്കാം. ആധാർ വിവരങ്ങൾ, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ഭൂ ഉടമസ്ഥതാ വിവരങ്ങൾ, പാൻ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ സംഗ്രഹിച്ചാണ് യുഎൽഐ പ്രവർത്തിക്കുക. കഴിഞ്ഞ വർഷം ആർബിഐ യുഎൽഐയുടെ പൈലറ്റ് പ്രോജക്ട് അവതരിപ്പിച്ചിരുന്നു. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ, ക്ഷീര മേഖലയ്ക്കുള്ള വായ്പ, എംഎസ്എംഇ വായ്പ, ഭവന വായ്പ എന്നിവ കേന്ദ്രീകരിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചത്. യുഎൽഐയുടെ ദുരുപയോഗം തടയാൻ എഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും ഒരുക്കും. ആർബിഐയുടെ കീഴിലുള്ള റിസർവ് ബാങ്ക് ഇന്നവേഷൻ ഹബ്ബാണ് യുഎൽഐ വികസിപ്പിച്ചത്. ബാങ്കിങ് സേവനങ്ങൾ പൂർണമായി ഡിജിറ്റൈസ് ചെയ്യുകയെന്ന ആർബിഐയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി. ബെംഗളൂരുവിൽ നടന്ന ആഗോള സാങ്കേതിക സമ്മേളനത്തിലാണ് ശക്തികാന്ത ദാസ് യുഎൽഐ പ്രഖ്യാപിച്ചത്.

ആർബിഐ ഗവർണർ ശക്തികാന്ത ദാസ്
ADVERTISEMENT

റീട്ടെയ്ൽ പേയ്മെന്റ് മേഖലയെ യുപിഐ മാറ്റിമറിച്ചതുപോലെ രാജ്യത്തെ വായ്പാവിതരണ മേഖലയിൽ യുഎൽഐ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും.

ശക്തികാന്ത ദാസ്, ആർബിഐ ഗവർണർ

സവിശേഷതകൾ

ചെറുകിട സംരംഭങ്ങൾക്കും കർഷകർക്കും വ്യക്തികൾക്കുമടക്കം വായ്പ ലഭ്യമാക്കാനുള്ള അപേക്ഷകളിലെ മൂല്യനിർണയം അതിവേഗത്തിൽ പൂർത്തിയാക്കുന്നു

∙സ്വകാര്യ വിവരങ്ങളുടെ പരിരക്ഷ ഉറപ്പാക്കുന്നു

∙വ്യത്യസ്തമായ ഡേറ്റാ ദാതാക്കളിൽ നിന്ന് വിവരങ്ങൾ ക്രോഡീകരിച്ച് ‘ക്രെഡിറ്റ് അപ്രെയ്സൽ’ സമയം ഗണ്യമായി കുറയ്ക്കുന്നു.

∙ഒന്നിലധികം സംവിധാനങ്ങളെ സംയോജിപ്പിച്ച് വായ്പാ വിതരണത്തിലെ സങ്കീർണത കുറയ്ക്കുന്നു.

∙കൂടുതൽ ഡോക്യുമെന്റേഷന്റെ ആവശ്യമില്ല

English Summary:

Loan at your fingertips