വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ േനട്ടം സ്വന്തമാക്കാനാകാതെ രാജ്യത്തെ വിനോദസഞ്ചാര രംഗം. കോവിഡിനു മുൻപത്തെക്കാൾ വിമാന സർവീസുകൾ വർധിച്ചെങ്കിലും സഞ്ചാരികളുടെ എണ്ണത്തിൽ പുരോഗതി നേടാൻ സാധിച്ചില്ലെന്നു കേന്ദ്ര വിനോദസഞ്ചാര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ േനട്ടം സ്വന്തമാക്കാനാകാതെ രാജ്യത്തെ വിനോദസഞ്ചാര രംഗം. കോവിഡിനു മുൻപത്തെക്കാൾ വിമാന സർവീസുകൾ വർധിച്ചെങ്കിലും സഞ്ചാരികളുടെ എണ്ണത്തിൽ പുരോഗതി നേടാൻ സാധിച്ചില്ലെന്നു കേന്ദ്ര വിനോദസഞ്ചാര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള സമയത്തു വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ സഞ്ചാരികൾ 47,78,374 ആണ്. കോവിഡിനു മുൻപു 2019ൽ സമാനകാലയളവിലെ സഞ്ചാരികളുടെ എണ്ണം 52,96,025 ആയിരുന്നു. അതേസമയം, കഴിഞ്ഞ വർഷത്തെക്കാൾ നേട്ടം സ്വന്തമാക്കാൻ സാധിച്ചതു മാത്രമാണു ആശ്വാസം. കഴിഞ്ഞ വർഷം ജനുവരി–ജൂൺ കാലയളവിലെ സഞ്ചാരികൾ 43,80,239 ആയിരുന്നു.

ADVERTISEMENT

എന്നാൽ വിദേശ നാണ്യത്തിലുള്ള വരുമാനത്തിൽ 2019നെ അപേക്ഷിച്ചു 5.54% വർധനയുണ്ടായെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 15.339 ബില്യൻ ഡോളർ (ഏകദേശം 1.287 ലക്ഷം കോടി രൂപ) വിദേശനാണ്യം ഈ കാലത്തു രാജ്യത്തിനു ലഭിച്ചുവെന്നാണു കണക്ക്. 2019ൽ ഇതു 14.524 ബില്യൻ ഡോളറായിരുന്നു(1.218 ലക്ഷം കോടി രൂപ).

കഴിഞ്ഞ 5 വർഷത്തിനിടെ 674 പ്രതിവാര രാജ്യാന്തര സർവീസുകളാണു രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നു അധികമായി ആരംഭിച്ചത്. രാജ്യാന്തര സർവീസുകളിൽ 140,435 സീറ്റുകളും അധികമായി സൃഷ്ടിക്കപ്പെട്ടു. അതേസമയം വിയറ്റ്നാം, തായ്‌ലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങൾ സൗജന്യ വീസ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയാണു വിനോദസഞ്ചാരികളെ ആകർഷിക്കുന്നതെന്നും വിദേശ സഞ്ചാരികൾ കൂടുതലായി ഈ രാജ്യങ്ങളിലേക്കു പോകാൻ ഇതെല്ലാം കാരണമാകുന്നുവെന്നുമാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പ്രചാരണ പരിപാടികൾ ആരംഭിക്കാനുള്ള ചർച്ചകളും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.

English Summary:

impact of the pandemic on tourism