ബേക്കറിക്കൊപ്പം റസ്റ്ററന്റും ഉണ്ടോ? 18% നികുതി ഈടാക്കും
റസ്റ്റോ–ബേക്കറികൾക്ക് നികുതിക്കുരുക്കുമായി ജിഎസ്ടി ഇന്റലിജന്റ്സ് ഡയറക്ടറേറ്റ്. ബേക്കറികൾക്കൊപ്പം റസ്റ്ററന്റ് പ്രവർത്തിച്ചാലും ജിഎസ്ടി നിരക്ക് ബേക്കറിക്ക് തുല്യമായത് നൽകണമെന്നാണ് ജിഎസ്ടി ഇന്റലിജന്റ്സ് ഡയറക്ടറേറ്റ് ജനറൽ നിർദേശം. ഹോട്ടലുകൾ 5% നികുതി നൽകുമ്പോൾ ബേക്കറികൾക്ക് 18% ആണ് നികുതി. ഇത്തരത്തിൽ നികുതിയടയ്ക്കാത്ത ബേക്കറികൾക്ക് ജിഎസ്ടി വകുപ്പ് പിഴ നോട്ടിസ് അയച്ചു തുടങ്ങി.

ന്യൂഡൽഹി ∙ റസ്റ്റോ–ബേക്കറികൾക്ക് നികുതിക്കുരുക്കുമായി ജിഎസ്ടി ഇന്റലിജന്റ്സ് ഡയറക്ടറേറ്റ്. ബേക്കറികൾക്കൊപ്പം റസ്റ്ററന്റ് പ്രവർത്തിച്ചാലും ജിഎസ്ടി നിരക്ക് ബേക്കറിക്ക് തുല്യമായത് നൽകണമെന്നാണ് ജിഎസ്ടി ഇന്റലിജന്റ്സ് ഡയറക്ടറേറ്റ് ജനറൽ നിർദേശം. ഹോട്ടലുകൾ 5% നികുതി നൽകുമ്പോൾ ബേക്കറികൾക്ക് 18% ആണ് നികുതി. ഇത്തരത്തിൽ നികുതിയടയ്ക്കാത്ത ബേക്കറികൾക്ക് ജിഎസ്ടി വകുപ്പ് പിഴ നോട്ടിസ് അയച്ചു തുടങ്ങി. പ്രമുഖ റസ്റ്റോ ബേക്കറി ശൃംഖലകൾക്കാണ് ആദ്യഘട്ടത്തിൽ നോട്ടിസ് അയച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും റസ്റ്റോ–ബേക്കറികളിൽ ജിഎസ്ടി പരിശോധന നടത്താനും നിർദേശമുണ്ട്.
സംസ്ഥാനത്തെ മിക്ക ബേക്കറികൾക്കും അനുബന്ധമായി റസ്റ്ററന്റുകൾ പ്രവർത്തിക്കുന്നുണ്ട്. റസ്റ്ററന്റുകളിൽ 5% നികുതി നൽകി വിൽക്കുന്ന ഒരേ വിഭവം ബേക്കറിയിൽ വിൽക്കാൻ 18% ശതമാനമാണ് നികുതി. അതായത് 100 രൂപയുടെ ബർഗർ റസ്റ്ററന്റിൽ നിന്ന് 105 രൂപയ്ക്ക് വാങ്ങുമ്പോൾ ബേക്കറിയിൽ 118 രൂപ നൽകേണ്ടി വരും. ഇതുകൊണ്ടുതന്നെ നിരക്ക് കുറയ്ക്കാൻ റസ്റ്റോ–ബേക്കറികളിൽ മിക്കതിലും റസ്റ്ററന്റുകളിലെ ജിഎസ്ടി സ്ലാബാണ് പിന്തുടരുന്നത്. എന്നാൽ ബിസിനസ് സ്ഥാപനങ്ങളുടെ ജിഎസ്ടി വർഗീകരണത്തിലെ ആശയക്കുഴപ്പം മൂലമാണ് അധിക നികുതി നൽകേണ്ടിവരുന്നതെന്നും റസ്റ്റോ–ബാറുകൾ പോലെ റസ്റ്റോ–ബേക്കറികൾക്ക് പ്രത്യേക വിഭാഗം നൽകണമെന്നുമാണ് ബേക്കറി ഉടമകളുടെ ആവശ്യം.