ഉൽപന്നങ്ങൾക്ക് ഓൺലൈൻ വിപണി : കെ– ഷോപ്പി പോർട്ടൽ പ്രവർത്തനം തുടങ്ങി
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾക്ക് ഓൺലൈൻ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് തയാറാക്കിയ കെ–ഷോപ്പി ഇ കൊമേഴ്സ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. www.kshoppe.in എന്ന പോർട്ടലിൽ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 350 ഉൽപന്നങ്ങളാണു വിൽപനയ്ക്കുള്ളത്. തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, കശുവണ്ടി, പണി ആയുധങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വെബ്സൈറ്റിൽ വിൽപനയ്ക്കുള്ളത്.

തിരുവനന്തപുരം ∙ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾക്ക് ഓൺലൈൻ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് തയാറാക്കിയ കെ–ഷോപ്പി ഇ കൊമേഴ്സ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. www.kshoppe.in എന്ന പോർട്ടലിൽ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 350 ഉൽപന്നങ്ങളാണു വിൽപനയ്ക്കുള്ളത്. തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, കശുവണ്ടി, പണി ആയുധങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വെബ്സൈറ്റിൽ വിൽപനയ്ക്കുള്ളത്. പോർട്ടലിന്റെ പേയ്മെന്റ് ഗേറ്റ്‌വേ സേവനം പഞ്ചാബ് നാഷനൽ ബാങ്കാണ് നിർവഹിക്കുന്നത്. തപാൽ വകുപ്പാണു ഡെലിവറി പങ്കാളി.
അടുത്ത ഘട്ടത്തിൽ കെ–ഷോപ്പിയുടെ പ്രവർത്തനം ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി ലാഭമുണ്ടാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് നടപടി.
കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയ വ്യവസായ ഇടനാഴിക്ക് റെക്കോഡ് വേഗത്തിലാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു നൽകിയതെന്നും ഗ്ലോബൽ സിറ്റി പദ്ധതിയും വൈകാതെ ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്‍ അധ്യക്ഷനായിരുന്നു. കെൽട്രോൺ എംഡി ശ്രീകുമാർ നായർ, ആന്റണി രാജു എംഎൽഎ, ആനി ജൂലാ തോമസ്, അസി.പോസ്റ്റ്മാസ്റ്റർ ജനറൽ ഡോ.എം.എസ്.വിഷ്ണു അംബരീഷ്, കെൽട്രോൺ ചെയർമാൻ എൻ.നാരായണ മൂർത്തി, ബിപിടി എക്‌സിക്യൂട്ടീവ് ചെയർമാൻ കെ.അജിത് കുമാർ. പഞ്ചാബ് നാഷനൽ ബാങ്ക് സർക്കിൾ ഹെഡ് ആർ.നിത്യ കല്യാണി, പി.സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.