വ്യവസായ നഗരം പദ്ധതിക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനു പിന്നാലെ തുടർനടപടികൾ ചർച്ച ചെയ്യാൻ നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ കോർപറേഷൻ ലിമിറ്റഡ് (എൻഐസിഡിസി) പ്രതിനിധിസംഘം അടുത്ത മാസം കേരളത്തിലെത്തും. ഭൂമിയെടുപ്പിനു കേന്ദ്രം നൽകേണ്ട വിഹിതം സംബന്ധിച്ച് അനുകൂല തീരുമാനം സന്ദർശനത്തോടെ ഉണ്ടാകുമെന്നാണു പ്രതീക്ഷ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ വ്യവസായ നഗരം പദ്ധതിക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനു പിന്നാലെ തുടർനടപടികൾ ചർച്ച ചെയ്യാൻ നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ കോർപറേഷൻ ലിമിറ്റഡ് (എൻഐസിഡിസി) പ്രതിനിധിസംഘം അടുത്ത മാസം കേരളത്തിലെത്തും. ഭൂമിയെടുപ്പിനു കേന്ദ്രം നൽകേണ്ട വിഹിതം സംബന്ധിച്ച് അനുകൂല തീരുമാനം സന്ദർശനത്തോടെ ഉണ്ടാകുമെന്നാണു പ്രതീക്ഷ.

കേന്ദ്രവും സംസ്ഥാനവും ചേർന്നു രൂപീകരിച്ച ദ് കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷൻ യോഗം ചേർന്നു ടെൻഡർ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. ഏറ്റെടുത്ത ഭൂമിയിൽ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ആഗോള ടെൻഡർ നടപടികൾ മൂന്നു മാസത്തിനകം നടത്താനാകുമെന്നാണു പ്രതീക്ഷ. പദ്ധതികളിൽ കേരളം സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചു മന്ത്രി പി.രാജീവുമായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷും കിൻഫ്ര എംഡി സന്തോഷ് കോശിയും ചർച്ച നടത്തി. സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടികൾ കാര്യക്ഷമമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

ADVERTISEMENT

ഭൂമി ഏറ്റെടുക്കൽ എത്രയും വേഗം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണു നിർവഹണ ഏജൻസിയായ കിൻഫ്ര. ഡിസംബറിനു മുൻപു തീരുമെന്നു കരുതുന്നു. ഭൂമി ഏറ്റെടുപ്പിന് ഉടൻ തന്നെ 100 കോടിയോളം രൂപ കിഫ്ബി മുഖേന അനുവദിക്കും. പുതുശ്ശേരി സെൻട്രൽ വില്ലേജിലെ തന്നെ 101 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് ഈ തുക വിനിയോഗിക്കുക. പുതുശ്ശേരി സെൻട്രൽ വില്ലേജിൽ 31 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസം 44 കോടി രൂപ അനുവദിച്ചിരുന്നു. പുതുശ്ശേരി വെസ്റ്റ് വില്ലേജിലെ 240 ഏക്കർ ഏറ്റെടുക്കാൻ 375 കോടി രൂപയും കണ്ണമ്പ്രയിലെ 12 ഏക്കർ ഏറ്റെടുക്കാൻ 17 കോടി രൂപയുമാണ് ഇനി ആവശ്യമുള്ളത്.

English Summary:

Palakkad Industrial City