നികുതി കുടിശികയിൽ നേടാം 20–100% വരെ ഇളവ്, ഈ മാസം 30 വരെ അപേക്ഷിക്കാം
ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമം നിലവിൽ വരുന്നതിനു മുൻപുള്ള നിയമം അനുസരിച്ച് സർക്കാരിലേക്കുള്ള നികുതി, പലിശ, പിഴ, സർചാർജ് എന്നീ കുടിശികകൾ തീർപ്പാക്കാനായി േകരള സർക്കാർ സമഗ്ര കുടിശിക നിവാരണ പദ്ധതി ‘ആംനസ്റ്റി പദ്ധതി 2024’ പ്രഖ്യാപിച്ചു. സ്ലാബും നിരക്കും അപേക്ഷകൾ സമർപ്പിക്കുമ്പോൾ, അസെസ്മെന്റ്
ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമം നിലവിൽ വരുന്നതിനു മുൻപുള്ള നിയമം അനുസരിച്ച് സർക്കാരിലേക്കുള്ള നികുതി, പലിശ, പിഴ, സർചാർജ് എന്നീ കുടിശികകൾ തീർപ്പാക്കാനായി േകരള സർക്കാർ സമഗ്ര കുടിശിക നിവാരണ പദ്ധതി ‘ആംനസ്റ്റി പദ്ധതി 2024’ പ്രഖ്യാപിച്ചു. സ്ലാബും നിരക്കും അപേക്ഷകൾ സമർപ്പിക്കുമ്പോൾ, അസെസ്മെന്റ്
ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമം നിലവിൽ വരുന്നതിനു മുൻപുള്ള നിയമം അനുസരിച്ച് സർക്കാരിലേക്കുള്ള നികുതി, പലിശ, പിഴ, സർചാർജ് എന്നീ കുടിശികകൾ തീർപ്പാക്കാനായി േകരള സർക്കാർ സമഗ്ര കുടിശിക നിവാരണ പദ്ധതി ‘ആംനസ്റ്റി പദ്ധതി 2024’ പ്രഖ്യാപിച്ചു. സ്ലാബും നിരക്കും അപേക്ഷകൾ സമർപ്പിക്കുമ്പോൾ, അസെസ്മെന്റ്
ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമം നിലവിൽ വരുന്നതിനു മുൻപുള്ള നിയമം അനുസരിച്ച് സർക്കാരിലേക്കുള്ള നികുതി, പലിശ, പിഴ, സർചാർജ് എന്നീ കുടിശികകൾ തീർപ്പാക്കാനായി േകരള സർക്കാർ സമഗ്ര കുടിശിക നിവാരണ പദ്ധതി ‘ആംനസ്റ്റി പദ്ധതി 2024’ പ്രഖ്യാപിച്ചു.
സ്ലാബും നിരക്കും
അപേക്ഷകൾ സമർപ്പിക്കുമ്പോൾ, അസെസ്മെന്റ് ഉത്തരവിൽ അതതു നികുതി നിയമപ്രകാരമുള്ള ഒന്നാമത്തെ അപ്പലേറ്റ് അതോറിറ്റി, ട്രിബ്യൂണൽ, ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിൽ സമർപ്പിച്ച അപ്പീലുകളിലെ ‘നിയമവ്യവഹാരത്തിലുള്ള കുടിശിക’യാണ് കണക്കാക്കുക. േകസുകൾ തീർപ്പാക്കാതെയുണ്ടെങ്കിൽ അതിൻപ്രകാരമുള്ള കുടിശികയാകും പരിഗണിക്കുക. സ്ലാബുകൾ കണക്കാക്കുന്നത് അതതു കുടിശികയിൽ ഉൾപ്പെടുന്ന നികുതി തുകയുടെ അടിസ്ഥാനത്തിലാണ്.
സ്ലാബ് 1
50,000 രൂപവരെ കുടിശിക – പിഴയും പലിശയും പൂർണമായി ഒഴിവാക്കും.
സ്ലാബ് 2
50,000–10 ലക്ഷം രൂപവരെ കുടിശിക – നികുതി തുകയുടെ 30% ഒടുക്കണം.
സ്ലാബ് 3
10 ലക്ഷം–ഒരു കോടി രൂപവരെ കുടിശിക – ഇതിൽ രണ്ടുതരം പദ്ധതിയുണ്ട്.
1 അപ്പീൽ ഇല്ലാത്തവ (നിയമവ്യവഹാരമില്ലാത്ത) – നികുതി തുകയുടെ 50%.
2 അപ്പീലിലുള്ള (നിയമവ്യവഹാരത്തിലുള്ള) കുടിശിക – നികുതി തുകയുടെ 40% ഒടുക്കണം.
സ്ലാബ് 4
ഒരു കോടി രൂപയിൽ അധികമുള്ള കുടിശിക–ഇവിടെയും രണ്ടുതരം പദ്ധതികളുണ്ട്.
1 അപ്പീൽ ഇല്ലാത്ത കുടിശിക – നികുതിയുടെ 80%
2 അപ്പീലിലുള്ള കുടിശിക – നികുതിയുടെ 70%
2024 ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പദ്ധതിയിൽ സെപ്റ്റംബർ 30വരെ സമർപ്പിക്കുന്ന അപേക്ഷകൾക്കേ ഇളവുകൾ ലഭ്യമാകുകയുള്ളു. ഈ 60 ദിവസങ്ങൾക്കുശേഷവും ആംനസ്റ്റി പദ്ധതിയിൽ ചേരാം. 2024 ഡിസംബർ 31നു മുൻപായി അപേക്ഷിക്കുന്നവർക്ക് ഇനി സർക്കാർ വിജ്ഞാപനം ചെയ്യുന്നപ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും.
എങ്ങനെ ഇളവു നേടാം
ആംനസ്റ്റി പദ്ധതിയിൽ േചരാൻ ആഗ്രഹിക്കുന്നവർ കുടിശികയിൽനിന്ന് തങ്ങൾക്കു ബാധകമായ ഇളവുകൾ കിഴിച്ച് ബാക്കി കുടിശിക ഇ–ട്രഷറി പോർട്ടലായ www.etreasury.kerala.gov.in വഴി മുൻകൂർ അടയ്ക്കണം. മുഴുവൻ കുടിശികയും അടച്ചവർക്ക് ‘സർട്ടിഫിക്കറ്റ് ഓഫ് സെറ്റിൽമെന്റ്’ നൽകും. അതിനുശേഷം അടച്ചതിന്റെ വിവരങ്ങളും അനുബന്ധ ചെലാനുകളും അടക്കമുള്ള അപേക്ഷ സംസ്ഥാന ചരക്ക്–സേവന നികുതി വകുപ്പിന്റെ www.keralataxes.gov.in എന്ന സൈറ്റ്‌വഴി സമർപ്പിക്കണം. ഈ അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കും. അപ്പോൾ അടച്ച തുക കുടിശിക നിവാരണത്തിനു പര്യാപ്തമല്ലെങ്കിൽ ‘ഡിമാൻഡ് നോട്ടിസ്’ (Demand Notice) പുറപ്പെടുവിക്കും. ഡിമാൻഡ് നോട്ടിസിലെ തുക പൂർണമായും 2025 മാർച്ച് 31നകം അടയ്ക്കുന്ന നികുതിദായകർക്ക് ‘സർട്ടിഫിക്കറ്റ് ഓഫ് സെറ്റിൽമെന്റ്’ രേഖ നൽകുന്നതാണ്.
കുടിശികകൾ തീർപ്പാക്കാൻ ഓരോ നികുതി നിർണയ ഉത്തരവുകൾക്കും പ്രത്യേകം അപേക്ഷ നൽകണം. ഏതെങ്കിലും നികുതിനിർണയ ഉത്തരവുമായി ബന്ധപ്പെട്ട് സ്കീംപ്രകാരമുള്ള നികുതി, റവന്യൂ റിക്കവറി നടപടിയുമായി ബന്ധപ്പെട്ടോ, അല്ലാതെയോ ഇതിനകം അടച്ചിട്ടുണ്ടെങ്കിൽ നികുതിദായകൻ പ്രത്യേകം അേപക്ഷ സമർപ്പിക്കാതെതന്നെ ആ കുടിശികകൾ തീർപ്പാക്കിയതായി കണക്കാക്കും.
അപ്പലേറ്റ് അതോറിറ്റി / ട്രിബ്യൂണൽ, മറ്റു കോടതികൾ എന്നിവ പുറപ്പെടുവിക്കുന്ന ഉത്തരവിനനുസൃതമായ മോഡിഫൈഡ് ഓർഡർ ലഭ്യമാകാത്തപക്ഷം അത്തരം നികുതിദായകർക്ക് തുകയൊടുക്കാതെ മുൻകൂർ അപേക്ഷ സമർപ്പിക്കാം. പ്രസ്തുത ഉത്തരവുകൾ മോഡിഫൈ ചെയ്ത് ലഭ്യമായാൽ അറുപതു ദിവസത്തിനകം ഇപ്രകാരമുള്ള തുകയൊടുക്കി കുടിശിക തീർപ്പാക്കാം. കൂടുതൽ വിവരങ്ങൾക്ക് – സംസ്ഥാന ചരക്കു സേവന നികുതിവകുപ്പിന്റെ വെബ്‌സൈറ്റായ www.keralataxes.gov.in സന്ദർശിക്കാം. ഫോൺ (സംസ്ഥാന ഹെഡ് ക്വാർട്ടേഴ്സ്): 9447799244 •
എന്തിനെല്ലാം ബാധകം
േകരള മൂല്യവർധിത നികുതിനിയമം 2003 (Kerala Value Added Tax Act 2003), കേരള പൊതുവിൽപന നികുതി നിയമം 1963 (The Kerala General Sales Tax Act 1963), േകരള നികുതിയിന്മേലുള്ള സർചാർജ് നിയമം 1957 (The Kerala Surcharge on Taxes Act 1957), കേരള കാർഷിക ആദായ നികുതി നിയമം 1956 (Kerala Agricultural Income Tax Act 1956), േകരള ആഡംബര നികുതി നിയമം 1976 (Kerala Tax on Luxuries Act 1976), കേന്ദ്ര വിൽപന നികുതി നിയമം 1991 (The Central Sales Tax Act 1991) എന്നീ മുൻകാല നിയമങ്ങളോടനുബന്ധിച്ചുള്ള നികുതി കുടിശികകൾ ഈ പദ്ധതിപ്രകാരം തീർപ്പാക്കാം.
ബാധകമല്ലാത്തവ
∙ േകരള പൊതുവിൽപനനികുതി നിയമത്തിലെ മദ്യവിൽപനയുമായി ബന്ധപ്പെട്ട നികുതി, വിറ്റുവരവ് നികുതി (Turn over Tax), കോംപൗണ്ടിങ് നികുതി എന്നിവയ്ക്ക് ആംനസ്റ്റി 2024ന്റെ ആനുകൂല്യമുണ്ടാവില്ല.
∙ ജിഎസ്ടി നിയമപ്രകാരമുള്ള കുടിശികകളും തീർപ്പാക്കാൻ സാധ്യമല്ല.
പദ്ധതിയിൽ ഭാഗമാകുന്നവർക്ക് കുടിശികയിലുള്ള നികുതിയുടെ നിശ്ചിത ശതമാനം കിഴിവു ലഭിക്കും. പിഴയും പലിശയും പൂർണമായി ഒഴിവാക്കും.
ലേഖിക കേരള സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവീസസ്
ടാക്സ് ഡിപ്പാർട്മെന്റ് അസി. സ്റ്റേറ്റ് ടാക്സ് ഓഫിസറാണ്