പണം വാരിക്കൂട്ടി പുത്തൻ താരങ്ങൾ; ഓഗസ്റ്റിലെ 'ഐപിഒ പൂരം' രണ്ടു വർഷത്തെ തിളക്കത്തിൽ
കഴിഞ്ഞമാസം പ്രാരംഭ ഓഹരി വിൽപനയിലൂടെ (ഐപിഒ) 10 കമ്പനികൾ ചേർന്ന് സമാഹരിച്ചത് 17,047.52 കോടി രൂപ. 2022 മേയ്ക്ക് ശേഷം നേടുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇതിൽ 9,715 കോടി രൂപ പുതു ഓഹരികളിലൂടെയും (ഫ്രഷ് ഇഷ്യൂ) 7,333 കോടി രൂപ ഓഫർ-ഫോർ-സെയിൽ (ഒഎഎഫ്എസ്) വഴിയുമാണ് സമാഹരിച്ചത്. നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള

കഴിഞ്ഞമാസം പ്രാരംഭ ഓഹരി വിൽപനയിലൂടെ (ഐപിഒ) 10 കമ്പനികൾ ചേർന്ന് സമാഹരിച്ചത് 17,047.52 കോടി രൂപ. 2022 മേയ്ക്ക് ശേഷം നേടുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇതിൽ 9,715 കോടി രൂപ പുതു ഓഹരികളിലൂടെയും (ഫ്രഷ് ഇഷ്യൂ) 7,333 കോടി രൂപ ഓഫർ-ഫോർ-സെയിൽ (ഒഎഎഫ്എസ്) വഴിയുമാണ് സമാഹരിച്ചത്.
നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള നിശ്ചിത ഓഹരികൾ ഐപിഒയിൽ വിറ്റഴിക്കുന്നതാണ് ഒഎഫ്എസ്. ഇന്ത്യൻ ഓഹരി വിപണിയുടെ തുടർച്ചയായ റെക്കോർഡ് മുന്നേറ്റം, ചെറുകിട നിക്ഷേപകരുടെ എണ്ണത്തിലെ വർധന എന്നിവയാണ് ഐപിഒ സമാഹരണം കുതിക്കാൻ സഹായിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
'ഓല'യിലേറി മുന്നോട്ട്
ഓഗസ്റ്റിൽ ഏറ്റവും വലിയ ഐപിഒ നടത്തിയത് ഇലക്ട്രിക് വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക് ആണ്. 6,145 കോടി രൂപയാണ് ഓല സമാഹരിച്ചത്. ബ്രെയിൻബീസ് സൊല്യൂഷൻസ് 4,193 കോടി രൂപയുമായി രണ്ടാമതും പ്രീമിയർ എനർജീസ് 2,830 കോടി രൂപയുമായി മൂന്നാമതുമുണ്ട്.
2024ന്റെ തിളക്കം
ഈ വർഷം ഇതുവരെ 56 കമ്പനികൾ ഐപിഒ നടത്തി. 65,000 കോടി രൂപ സംയോജിതമായി സമാഹരിച്ചു. 2023ലെ ജനുവരി-ഓഗസ്റ്റിൽ 20 കമ്പനികളാണ് ഐപിഒ നടത്തിയിരുന്നത്; സമാഹരിച്ച തുകയാകട്ടെ 15,051 കോടി രൂപ മാത്രവും. 2023 ജനുവരി-ഫെബ്രുവരിയിൽ ഒറ്റ ഐപിഒ പോലും നടന്നിരുന്നില്ല.
2024ൽ ഇതുവരെ 92 കമ്പനികൾ ഐപിഒയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. 2021ലെ 120 എണ്ണത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്.