കൊച്ചിയിൽ 27 മുതൽ 29 വരെ നടക്കുന്ന കേരള ട്രാവൽ മാർട്ടിന്(കെടിഎം) ഒരുക്കങ്ങൾ പൂർത്തിയായതായും കെടിഎം ബയർ റജിസ്ട്രേഷൻ ചരിത്രത്തിലാദ്യമായി 2800 കടന്നെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ വ്യക്തിഗത ട്രാവൽ മേളയായി 24 വർഷത്തെ പാരമ്പര്യമുള്ള കേരള ട്രാവൽ മാർട്ട് മാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കൊച്ചിയിൽ 27 മുതൽ 29 വരെ നടക്കുന്ന കേരള ട്രാവൽ മാർട്ടിന്(കെടിഎം) ഒരുക്കങ്ങൾ പൂർത്തിയായതായും കെടിഎം ബയർ റജിസ്ട്രേഷൻ ചരിത്രത്തിലാദ്യമായി 2800 കടന്നെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ വ്യക്തിഗത ട്രാവൽ മേളയായി 24 വർഷത്തെ പാരമ്പര്യമുള്ള കേരള ട്രാവൽ മാർട്ട് മാറി. ആഭ്യന്തര,രാജ്യാന്തര വിപണികൾ കേന്ദ്രീകരിച്ചു കേരള ടൂറിസം ക്യാംപെയ്നുകൾ ആരംഭിക്കും. വയനാടിനു കൂടി പ്രാമുഖ്യം കൊടുത്താണു ക്യാംപെയ്നുകൾ. ചൂരൽമല ദുരന്തം വയനാട് ജില്ലയിലെ ടൂറിസം മേഖലയെ ബാധിച്ചിരുന്നു. അതിനെ അതിജീവിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെടിഎം മൊബൈൽ ആപ് മന്ത്രി പുറത്തിറക്കി. 2018ലാണ് ഇതിനു മുൻപ് ഏറ്റവുമധികം ബയർ റജിസ്ട്രേഷൻ(1305) നടന്നത്. ഇത്തവണ, ഇതുവരെ 76 രാജ്യങ്ങളിൽ നിന്നായി 800 വിദേശ ബയർമാരാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. യുകെ(67),യുഎസ്എ(55),ഗൾഫ്(60),യൂറോപ്പ്(245), റഷ്യ(34) എന്നിവിടങ്ങളിൽനിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ(41) നിന്നും മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു മന്ത്രി പറഞ്ഞു.

ADVERTISEMENT

8 വിഭാഗങ്ങളിലായി 345 സ്റ്റാളുകളാണ് ഇത്തവണ ക്രമീകരിക്കുക. ബിടുബി കൂടിക്കാഴ്ചകളും മാർട്ടിന്റെ നടത്തിപ്പും സുഗമമാക്കിയിരുന്ന സോഫ്റ്റ്‌വെയർ പരിഷ്കരിച്ചിട്ടുണ്ട്. 22 മുതൽ 26 വരെ പ്രീ മാർട്ട് ടൂർ നടക്കും. 26നാണ് ഉദ്ഘാടന സമ്മേളനം. 27 മുതൽ 29 വരെയാണു ബിസിനസ് സെഷനുകൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കെടിഎമ്മിന്റെ സംഭാവന മന്ത്രി മുഹമ്മദ് റിയാസിന് ഇ.എം.നജീബ് കൈമാറി. ടൂറിസം സെക്രട്ടറി കെ.ബിജു,ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ,കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്,സെക്രട്ടറി എസ്.സ്വാമിനാഥൻ,ബേബി മാത്യു സോമതീരം എന്നിവർ പ്രസംഗിച്ചു.

English Summary:

Kerala Travel Mart from 27th