വിവിധ തൊഴിലവസരങ്ങളൊരുക്കി മുത്തൂറ്റ് മൈക്രോഫിന്‍ തൊഴില്‍ മേളകള്‍
കൊച്ചി: രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് മുത്തൂറ്റ് മൈക്രോഫിന്‍ 13 സംസ്ഥാനങ്ങളിലെ 29 ഇടങ്ങളിലായി തൊഴില്‍ മേളകള്‍ നടത്തുന്നു. തൊഴിലില്ലായ്‌മ നിരക്ക് കുറയ്‌ക്കുകയും രാജ്യവ്യാപകമായി സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള പ്രതിബദ്ധതയുടെ

മുത്തൂറ്റ് മൈക്രോഫിന്‍ 13 സംസ്ഥാനങ്ങളിലെ 29 ഇടങ്ങളിലായി തൊഴില്‍ മേളകള്‍ നടത്തുന്നു. തൊഴിലില്ലായ്‌മ നിരക്ക് കുറയ്‌ക്കുകയും രാജ്യവ്യാപകമായി സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് തൊഴില്‍ മേളകള്‍ നടത്തുന്നതെന്ന് കമ്പനി വ്യക്തമാക്കി.
റിലേഷന്‍ഷിപ്പ് ഓഫീസര്‍, ഫീല്‍ഡ് ഓഫീസര്‍, ബ്രാഞ്ച് റിലേഷന്‍ഷിപ്പ് മാനേജര്‍, ബാഞ്ച് ക്രെഡിറ്റ് മാനേജര്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ 1500ലധികം തൊഴിലുകള്‍ സൃഷ്ടിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ മാസം തമിഴ്‌നാട്ടിലെ വിവധയിടങ്ങളിലാണ് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്.
ബീഹാര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, കേരളം, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നടത്തിയ തൊഴില്‍ മേളകളില്‍ ഇതുവരെ മൂവായിരത്തിലധികം പേര്‍ പങ്കെടുത്തു. തിരഞ്ഞെടുക്കുന്നവര്‍ക്ക് അന്നേ ദിവസം തന്നെ ഓഫര്‍ ലെറ്ററും നല്‍കും.
വരും മാസങ്ങളില്‍ മുത്തൂറ്റ് മൈക്രോഫിന്‍ തൊഴില്‍ സംരംഭങ്ങള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്.