ആദ്യ കോയിൻ വെൻഡിങ് മെഷീൻ കോഴിക്കോട്: സ്കാൻ ചെയ്യൂ; നാണയം ഉടൻ
കോഴിക്കോട് ∙ രാജ്യത്തെ ആദ്യ ക്യുആർ കോഡ് കോയിൻ വെൻഡിങ് മെഷീൻ (ക്യുസിവിഎം) ഫെഡറൽ ബാങ്ക് കോഴിക്കോട് പുതിയറ ശാഖയിൽ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് ശാഖയിൽ സ്ഥാപിച്ചിരിക്കുന്ന മെഷീനിൽ ക്യുആർ കോഡ് സ്കാൻ ചെയ്തു നാണയം എടുക്കാം. ജി പേ പോലുള്ള ഏതു ആപ്പ് ഉപയോഗിച്ചും സ്കാൻ ചെയ്യാം. ഏത് ബാങ്കിന്റെ അക്കൗണ്ടിലെ പണവും

കോഴിക്കോട് ∙ രാജ്യത്തെ ആദ്യ ക്യുആർ കോഡ് കോയിൻ വെൻഡിങ് മെഷീൻ (ക്യുസിവിഎം) ഫെഡറൽ ബാങ്ക് കോഴിക്കോട് പുതിയറ ശാഖയിൽ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് ശാഖയിൽ സ്ഥാപിച്ചിരിക്കുന്ന മെഷീനിൽ ക്യുആർ കോഡ് സ്കാൻ ചെയ്തു നാണയം എടുക്കാം. ജി പേ പോലുള്ള ഏതു ആപ്പ് ഉപയോഗിച്ചും സ്കാൻ ചെയ്യാം.
ഏത് ബാങ്കിന്റെ അക്കൗണ്ടിലെ പണവും നാണയമായി എടുക്കാം. 5 രൂപ, 2 രൂപ, ഒരുരൂപ നാണയങ്ങളാണ് വെൻഡിങ് മെഷീനിൽ ഉള്ളത്. ഇതു മൂന്നും ചേർത്ത് എടുക്കാം. ഏതെങ്കിലും ഒന്നു മതിയെങ്കിൽ അങ്ങനെയും എടുക്കാം. 30,000 നാണയങ്ങൾ മൂന്നിനങ്ങളിലായി മെഷീനിൽ വയ്ക്കും.
ഫെഡറൽ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ചീഫ് ടെക്നോളജി ഓഫിസറുമായ ജോൺസൺ കെ.ജോസ് നാണയം എടുത്ത് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേഖല ഹെഡും സീനിയർ വൈസ് പ്രസിഡന്റുമായ എ.സുധീഷ് പ്രസംഗിച്ചു.