നെടുമ്പാശേരി ∙ ഓണം ആഘോഷിക്കാൻ വിദേശ മലയാളികൾക്കായി കൊച്ചിയിൽ നിന്ന് ഈ വർഷം വിമാനമേറുന്നത് 1000 ടൺ പഴങ്ങളും പച്ചക്കറികളും. കേരളത്തനിമയാർന്ന പഴങ്ങളും പച്ചക്കറികളും ഗൾഫിലെയും യൂറോപ്പിലെയും മലയാളികൾക്ക് ഓണത്തിന് ഒഴിവാക്കാനാവില്ല. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ നിന്ന് പ്രതിദിനം 100 ടണ്ണിലേറെ പഴങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ ഓണം ആഘോഷിക്കാൻ വിദേശ മലയാളികൾക്കായി കൊച്ചിയിൽ നിന്ന് ഈ വർഷം വിമാനമേറുന്നത് 1000 ടൺ പഴങ്ങളും പച്ചക്കറികളും.

കേരളത്തനിമയാർന്ന പഴങ്ങളും പച്ചക്കറികളും ഗൾഫിലെയും യൂറോപ്പിലെയും മലയാളികൾക്ക് ഓണത്തിന് ഒഴിവാക്കാനാവില്ല. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ നിന്ന് പ്രതിദിനം 100 ടണ്ണിലേറെ പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നുണ്ട്. പച്ചക്കറിക്കയറ്റുമതി വർധിച്ചതോടെ ചില വിമാനക്കമ്പനികൾ കൂടുതൽ ചരക്കു കയറ്റാവുന്ന വിമാനങ്ങൾ കൊച്ചി സർവീസിന് ഉപയോഗിക്കുന്നുണ്ട്.

ADVERTISEMENT

സെപ്റ്റംബർ ആദ്യം മുതൽ ഓണം മുൻകൂട്ടി കണ്ടുള്ള കയറ്റുമതി കൊച്ചിയിൽ നിന്ന് ആരംഭിച്ചു. ചേന, ഇളവൻ, മത്തൻ, വെള്ളരി തുടങ്ങി കൂടുതൽ കാലം കേടാകാതെ ഇരിക്കുന്ന പച്ചക്കറികളാണ് ആദ്യ ഘട്ടത്തിൽ അയയ്ക്കുന്നത്. വിവിധ തരം ഉപ്പേരികളും ആദ്യഘട്ടത്തിൽ തന്നെ തയാറാക്കി അയയ്ക്കും. ശനിയാഴ്ച മുതൽ മറ്റു പച്ചക്കറികളും കൂടുതലായി അയയ്ക്കാൻ തുടങ്ങി. ഏറ്റവുമധികം കയറിപ്പോകുന്നത് ഏത്തക്കായയാണ്. ഇത്തവണ പൂക്കളുടെ കയറ്റുമതിയും മുൻ വർഷത്തെക്കാൾ കൂടുതലാണ്. സാധാരണ കൊച്ചിയിൽ നിന്നുള്ള ശരാശരി പ്രതിദിന കയറ്റുമതി 120 ടൺ ആണ്. ഇതിൽ 70% (84 ടൺ) പഴങ്ങളും പച്ചക്കറികളുമാണ്. ഈ മാസം 7 മുതൽ പച്ചക്കറി കയറ്റുമതി 110 ടണ്ണിനു മുകളിലായി. ഇന്നും നാളെയും 160 ടൺ വീതം അയയ്ക്കാനുള്ള ഓർഡറുകൾ ലഭിച്ചിട്ടുണ്ട്.

English Summary:

Discover how over 1000 tons of fresh fruits and vegetables are being airlifted from Kochi to help Malayalis abroad celebrate Onam with authentic Kerala flavors.