ബജാജ് ഹൗസിങ് ഫിനാൻസിന് ബ്ലോക്ബസ്റ്റർ അരങ്ങേറ്റം
ബജാജ് ഗ്രൂപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ഓഹരിക്ക് വിപണിയിൽ വമ്പൻ അരങ്ങേറ്റം. 114% പ്രീമിയത്തിലാണ് ബജാജ് ഹൗസിങ് ഫിനാൻസ് ഓഹരി ഇന്നലെ വിപണിയിൽ ലിസ്റ്റ് ചെയ്തത്. 70 രൂപയായിരുന്നു ഐപിഒയിൽ ഓഹരിയുടെ ഇഷ്യൂ വില. 150 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഓഹരി വാങ്ങാൻ വീണ്ടും നിക്ഷേപകരെത്തിയതോടെ വില 165 രൂപ വരെ ഉയർന്ന് അപ്പർ സർക്കീറ്റിലെത്തി. കമ്പനിയുടെ വിപണി മൂല്യം 1.37 ലക്ഷം കോടി രൂപയായി ഉയർന്നു.

കൊച്ചി∙ ബജാജ് ഗ്രൂപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ഓഹരിക്ക് വിപണിയിൽ വമ്പൻ അരങ്ങേറ്റം. 114% പ്രീമിയത്തിലാണ് ബജാജ് ഹൗസിങ് ഫിനാൻസ് ഓഹരി ഇന്നലെ വിപണിയിൽ ലിസ്റ്റ് ചെയ്തത്. 70 രൂപയായിരുന്നു ഐപിഒയിൽ ഓഹരിയുടെ ഇഷ്യൂ വില. 150 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഓഹരി വാങ്ങാൻ വീണ്ടും നിക്ഷേപകരെത്തിയതോടെ വില 165 രൂപ വരെ ഉയർന്ന് അപ്പർ സർക്കീറ്റിലെത്തി. കമ്പനിയുടെ വിപണി മൂല്യം 1.37 ലക്ഷം കോടി രൂപയായി ഉയർന്നു.
ഇതോടെ രാജ്യത്തെ ഏറ്റവും മൂല്യമേറിയ ഹൗസിങ് ഫിനാൻസ് കമ്പനിയായും ബജാജ് മാറി. ബിഎസ്‌ഇയിൽ 608.99 ലക്ഷം ഓഹരികളുടെയും എൻഎസ്‌ഇയിൽ 6,367.27 ലക്ഷം ഓഹരികളുടെയും വ്യാപാരം ഇന്നലെ നടന്നു. 6560 കോടി രൂപയുടെ ഐപിഒയ്ക്ക് 64 മടങ്ങ് നിക്ഷേപരെയാണ് കമ്പനിക്കു ലഭിച്ചത്. ഈ വർഷത്തെ ഏറ്റവും വലിയ പ്രാരംഭ വിൽപനയായിരുന്നു ബജാജ് ഫിനാൻസിന്റേത്.
ലിസ്റ്റിങ്ങിൽ 100% കടന്ന 10 കമ്പനികൾ
1. ബജാജ് ഹൗസിങ് ഫിനാൻസ്–114% (2024)
2. സിഗാച്ചി ഇൻഡസ്ട്രീസ്– 252.76% (2021)
3. പരാസ് ഡിഫൻസ് ആൻഡ് സ്പേയ്സ് ടെക്നോളജീസ്– 171% (2021)
4. ലേറ്റന്റ് വ്യൂ അനലിറ്റിക്സ് –169% (2021)
5. ടാറ്റ ടെക്നോളജീസ് –139.99% (2023)
6. ബിഎൽഎസ്–ഇ സർവീസസ്–128.8% (2024)
7. പ്രീമിയർ എൻജിനീയേഴ്സ് –120% (2024)
8. കെംകോൺ സ്പെഷ്യൽറ്റി കെമിക്കൽസ്– 114.99% (2020)
9. യൂണികൊമേഴ്സ് ഇ സൊല്യൂഷൻസ് – 112.96% (2024)
10. ഹാപ്പിയസ്റ്റ് മൈൻഡ് ടെക്നോളജീസ്– 111.45% (2020)