‘ക്വിക് കൊമേഴ്സ്’ വിപണി പഠിക്കാൻ സർക്കാർ
ന്യൂഡൽഹി ∙ അതിവേഗ ഡെലിവറി നടത്തുന്ന ‘ക്വിക് കൊമേഴ്സ്’ കമ്പനികളുടെ ഉപഭോക്തൃ വിവരങ്ങൾ പഠിക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. രാജ്യത്തെ ഉപഭോഗ ശൈലിയും സാമ്പത്തിക കൈമാറ്റങ്ങളും പഠിക്കുന്നതിന്റെ ഭാഗമായാണ് അതിവേഗ ഡെലിവറി ആപ്പുകളിലൂടെയുള്ള സാധനകൈമാറ്റം പഠനവിധേയമാക്കുന്നത്. ബ്ലിങ്കിറ്റ്, സെപ്റ്റോ,

ന്യൂഡൽഹി ∙ അതിവേഗ ഡെലിവറി നടത്തുന്ന ‘ക്വിക് കൊമേഴ്സ്’ കമ്പനികളുടെ ഉപഭോക്തൃ വിവരങ്ങൾ പഠിക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. രാജ്യത്തെ ഉപഭോഗ ശൈലിയും സാമ്പത്തിക കൈമാറ്റങ്ങളും പഠിക്കുന്നതിന്റെ ഭാഗമായാണ് അതിവേഗ ഡെലിവറി ആപ്പുകളിലൂടെയുള്ള സാധനകൈമാറ്റം പഠനവിധേയമാക്കുന്നത്. ബ്ലിങ്കിറ്റ്, സെപ്റ്റോ, ഇൻസ്റ്റാമാർട് തുടങ്ങിയ കമ്പനികളിൽ നിന്നാണ് വിവരങ്ങൾ തേടുക. പലചരക്കും മറ്റ് നിത്യോപയോഗ സാധനങ്ങളും ഓർഡർ ചെയ്ത് 10 മിനിറ്റിനകം വീട്ടിലെത്തിക്കുന്ന ‘ക്വിക് കൊമേഴ്സ്’ ബിസിനസാണ് ഈ കമ്പനികളുടേത്.
നിത്യോപയോഗ സാധനങ്ങളുടെ 6% വിൽക്കുന്നത് അതിവേഗ ഡെലിവറി ആപ്പുകൾ വഴിയാണെന്ന് സ്വകാര്യ സർവേകൾ പറയുന്നു. ലഭിക്കുന്ന വിവരങ്ങൾ സ്വകാര്യത പാലിക്കുന്നതാവും എന്നും അധികൃതർ അറിയിച്ചു.