ന്യൂസ്വീക്ക് ‘വിശ്വാസ്യതയുള്ള’ കമ്പനികളുടെ പട്ടികയിൽ കല്യാണും വി–ഗാർഡും അപ്പോളോ ടയേഴ്സും
കൊച്ചി∙ അമേരിക്ക ആസ്ഥാനമായ പ്രമുഖ മാധ്യമ സ്ഥാപനമായ ‘ന്യൂസ് വീക്ക്’ തയാറാക്കിയ ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള കമ്പനികളുടെ പട്ടികയിൽ മികച്ച നേട്ടവുമായി കല്യാൺ ജ്വല്ലേഴ്സും വിഗാർഡും അപ്പോളോയും. ഉപഭോക്തൃ ഉൽപന്ന വിഭാഗത്തിൽ കല്യാൺ ജ്വല്ലേഴ്സ് 25–ാം സ്ഥാനത്തെത്തി. ഈ വിഭാഗത്തിൽ പട്ടികയിൽ ഇടം നേടിയ

കൊച്ചി∙ അമേരിക്ക ആസ്ഥാനമായ പ്രമുഖ മാധ്യമ സ്ഥാപനമായ ‘ന്യൂസ് വീക്ക്’ തയാറാക്കിയ ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള കമ്പനികളുടെ പട്ടികയിൽ മികച്ച നേട്ടവുമായി കല്യാൺ ജ്വല്ലേഴ്സും വിഗാർഡും അപ്പോളോയും. ഉപഭോക്തൃ ഉൽപന്ന വിഭാഗത്തിൽ കല്യാൺ ജ്വല്ലേഴ്സ് 25–ാം സ്ഥാനത്തെത്തി.
ഈ വിഭാഗത്തിൽ പട്ടികയിൽ ഇടം നേടിയ ഒരേയൊരു ഇന്ത്യൻ കമ്പനിയും കല്യാണാണ്. പി ആൻഡ് ജി, കോൾഗേറ്റ് പാമൊലീവ് തുടങ്ങിയ കമ്പനികളാണ് ഈ വിഭാഗത്തിൽ പട്ടികയിലുള്ളത്. സാംസങ്, എൽജി, സോണി തുടങ്ങിയ കമ്പനികൾ ഉൾപ്പെടുന്ന അപ്ലയൻസ് ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് വി–ഗാർഡ് ഇൻഡസ്ട്രീസിന്റെ സ്ഥാനം. 30–ാം റാങ്കാണ് കമ്പനിക്കു ലഭിച്ചത്.
വാഹനഘടകങ്ങളുടെ വിഭാഗത്തിൽ 28–ാം റാങ്ക് കേരളത്തിൽ റജിസ്റ്റർ ചെയ്ത അപ്പോളോ ടയേഴ്സിനു ലഭിച്ചു.
20 രാജ്യങ്ങളിലെയും 23 വ്യവസായ മേഖലകളിലെയുമായി ആകെ 1,000 കമ്പനികളാണ് പട്ടികയിൽ ഇടംപിടിച്ചത്.