മൊബൈൽ താരിഫ് വർധന:നിരക്കു കൂട്ടി; വരിക്കാർ കുറഞ്ഞു
ന്യൂഡൽഹി ∙ മൊബൈൽ താരിഫ് വർധന നടപ്പാക്കിയ ജൂലൈയിൽ ബിഎസ്എൻഎൽ ഒഴികെ 3 ടെലികോം കമ്പനികളുടെയും വരിക്കാരുടെ എണ്ണത്തിൽ കുറവെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ കണക്ക് ബിഎസ്എൻഎലിന്റെ വരിക്കാരുടെ എണ്ണത്തിൽ 29.3 ലക്ഷത്തിന്റെ വർധനയുണ്ടായി. 2 വർഷത്തോളമായി വരിക്കാരുടെ എണ്ണത്തിൽ ഇടിവു തുടർന്ന ബിഎസ്എൻഎലാണ്

ന്യൂഡൽഹി ∙ മൊബൈൽ താരിഫ് വർധന നടപ്പാക്കിയ ജൂലൈയിൽ ബിഎസ്എൻഎൽ ഒഴികെ 3 ടെലികോം കമ്പനികളുടെയും വരിക്കാരുടെ എണ്ണത്തിൽ കുറവെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ കണക്ക് ബിഎസ്എൻഎലിന്റെ വരിക്കാരുടെ എണ്ണത്തിൽ 29.3 ലക്ഷത്തിന്റെ വർധനയുണ്ടായി. 2 വർഷത്തോളമായി വരിക്കാരുടെ എണ്ണത്തിൽ ഇടിവു തുടർന്ന ബിഎസ്എൻഎലാണ് ഇത്തവണ നേട്ടമുണ്ടാക്കിയത്.
ബിഎസ്എൻഎൽ ഒഴികെ 3 കമ്പനികളും ജൂലൈയിൽ നിരക്കു വർധിപ്പിച്ചിരുന്നു.ടെലികോം നിരക്ക് വർധിപ്പിച്ചത് മാത്രമാണോ ഇത്തവണത്തെ കണക്കിനു പിന്നിലെന്നു വ്യക്തമല്ല. ചട്ടലംഘനത്തിന്റെ പേരിൽ ടെലികോം വകുപ്പിന്റെയോ ട്രായിയുടെയോ നിർദേശപ്രകാരം കണക‍്ഷനുകൾ റദ്ദാക്കുന്നതും കെവൈസി നടപടിക്രമം പാലിക്കാത്തതുവഴി റദ്ദാകുന്നതും കണക്കിൽ പ്രതിഫലിക്കാം.
കേരളത്തിലും ബിഎസ്എൻഎൽ ഒഴികെയുള്ള കമ്പനികളുടെ വരിക്കാരിൽ കുറവുണ്ടായി. ജൂലൈയിൽ കേരളത്തിൽ ബിഎസ്എൻഎലിന് അധികമായി ലഭിച്ചത് 18,891 വരിക്കാരെ.ഏറ്റവും കൂടുതൽ വരിക്കാരുള്ള റിലയൻസ് ജിയോയ്ക്ക് രാജ്യമാകെ 7.85 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്. കേരളത്തിൽ 44,514 വരിക്കാരുടെ കുറവുണ്ടായി. ഏറ്റവും കൂടുതൽ വരിക്കാരെ നഷ്ടപ്പെട്ടത് എയർടെലിനാണ്, 16.94 ലക്ഷം. വോഡഫോണിന് നഷ്ടം 14.13 ലക്ഷം.