റെക്കോർഡ് വേഗത്തിൽ കേരളം ഭൂമിയേറ്റെടുപ്പു പ്രവർത്തനങ്ങൾ നടത്തിയ കൊച്ചി – ബെംഗളൂരു വ്യവസായനഗരം പദ്ധതിയുടെ ഭാവി നടപടികൾ തീരുമാനിക്കാൻ നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ കോർപറേഷൻ ലിമിറ്റഡ് (എൻഐസിഡിസി) പ്രതിനിധിസംഘം ഒക്ടോബർ ഒന്നിനു പാലക്കാട്ടെത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ റെക്കോർഡ് വേഗത്തിൽ കേരളം ഭൂമിയേറ്റെടുപ്പു പ്രവർത്തനങ്ങൾ നടത്തിയ കൊച്ചി – ബെംഗളൂരു വ്യവസായനഗരം പദ്ധതിയുടെ ഭാവി നടപടികൾ തീരുമാനിക്കാൻ നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ കോർപറേഷൻ ലിമിറ്റഡ് (എൻഐസിഡിസി) പ്രതിനിധിസംഘം ഒക്ടോബർ ഒന്നിനു പാലക്കാട്ടെത്തും. എത്ര ഘട്ടങ്ങളായി പദ്ധതി നടപ്പാക്കണമെന്നതുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനു ശേഷമുണ്ടാകും. ആഗോള ടെൻഡർ അടുത്ത മാർച്ചോടെ അന്തിമമാകുമെന്നും മന്ത്രിമാരായ പി.രാജീവ്, കെ.കൃഷ്ണൻകുട്ടി, എ.പ്രഭാകരൻ എംഎൽഎ എന്നിവർ അറിയിച്ചു.

1710 ഏക്കറിൽ വികസിപ്പിക്കുന്ന പദ്ധതിക്കായി ഇനി പുതുശ്ശേരി വെസ്റ്റിൽ 240 ഏക്കർ ഭൂമി മാത്രമാണ് ഏറ്റെടുക്കാനുള്ളത്. അതു ഡിസംബറിനു മുൻപു പൂർത്തിയാക്കും. 

ADVERTISEMENT

കൂടുതൽ ഭൂമി നീക്കിവച്ചിരിക്കുന്നതു ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്കാണ്. ഭക്ഷ്യസംസ്കരണ മേഖലയ്ക്കും കാര്യമായ മുൻഗണനയുണ്ട്.

പദ്ധതി നടപ്പാക്കുന്ന പുതുശ്ശേരി സെൻട്രൽ, വെസ്റ്റ്, കണ്ണമ്പ്ര എന്നിവിടങ്ങളിലായി 126.75 ഏക്കർ ഗ്രീൻബെൽറ്റിനായി നീക്കിവയ്ക്കും. 16.78 ഏക്കർ ജലസംരക്ഷണത്തിനും നീക്കിവയ്ക്കുമെന്നു വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവർ അറിയിച്ചു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ ആരംഭിച്ച വിവിധോദ്ദേശ്യ കമ്പനിയായ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനെ പദ്ധതിയുടെ ഏകജാലക ക്ലിയറൻസ് ഏജൻസിയായി മാറ്റും. സംസ്ഥാന സർക്കാരിന്റെ വ്യവസായ നയമനുസരിച്ച് ഇളവുകളും പ്രോത്സാഹനങ്ങളുമെല്ലാം വ്യവസായനഗരം മേഖലയിൽ സംരംഭകർക്കു നൽകുമെന്നും മന്ത്രിമാർ പറഞ്ഞു. 

English Summary:

Industrial city project