കേരളത്തിലെ തൊഴിലില്ലായ്മാ നിരക്കിൽ ഇക്കുറി വർ‍ധന. 2022–23ൽ 7 ശതമാനമായിരുന്ന നിരക്ക് 2023-24ൽ 7.2 ശതമാനമായി ഉയർന്നു. എന്നാൽ 2017 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 2 വർഷത്തെ നിരക്ക് കുറവാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കേരളത്തിലെ തൊഴിലില്ലായ്മാ നിരക്കിൽ ഇക്കുറി വർ‍ധന. 2022–23ൽ 7 ശതമാനമായിരുന്ന നിരക്ക് 2023-24ൽ 7.2 ശതമാനമായി ഉയർന്നു. എന്നാൽ 2017 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 2 വർഷത്തെ നിരക്ക് കുറവാണ്.

  സംസ്ഥാനങ്ങളിൽ ഗോവ (8.5%) കഴിഞ്ഞാൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്ക് കേരളത്തിലാണ്. 15 മുതൽ 29 വയസ്സു വരെയുള്ളവർക്കിടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മാ നിരക്കുള്ള സംസ്ഥാനവും കേരളമാണ് (29.9%).

ADVERTISEMENT

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക പീരിയോഡിക് ലേബർ ഫോഴ്സ് സർവേയിലേതാണ് (പിഎൽഎഫ്എസ്) കണക്കുകൾ. രാജ്യമാകെയുള്ള തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ 2 വർഷമായും 3.2% തന്നെയായി തുടരുകയാണ്. കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക്: തമിഴ്നാട് (3.5%), കർണാടക (2.7%), ആന്ധ്രപ്രദേശ് (4.1%).

കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് (2023-24) (ബ്രാക്കറ്റിൽ ദേശീയ നിരക്ക്)

ഗ്രാമമേഖല

സ്ത്രീ:
12.1% (2.1%)

പുരുഷൻ:
4.6% (2.7%)

ആകെ: 7.6% (2.5%)

നഗരമേഖല

സ്ത്രീ:
10.9% (7.1%)

പുരുഷൻ:
4.2% (4.4%)

ആകെ: 6.7% (5.1%)

സംസ്ഥാനമാകെ

സ്ത്രീ:
11.6% (3.1%)

പുരുഷൻ:
4.4% (3.2%)

ആകെ: 7.2% (3.2%)

ADVERTISEMENT

കേരളത്തിന്റെ നിരക്ക് (ബ്രാക്കറ്റിൽ ദേശീയ നിരക്ക്)

2017-18: 11.4% (6%)

2018-19: 9% (5.8%)

2019-20: 10% (4.8%)

2020-21: 10.1% (4.2%)

2021-22: 9.6% (4.1%)

2022-23: 7% (3.2%)

2023-24: 7.2% (3.2%)

തൊഴിലില്ലായ്മയിൽ മുന്നിൽ

∙ ഗോവ: 8.5%

∙ കേരളം: 7.2%

∙ നാഗാലാൻഡ്: 7.1%

∙ മേഘാലയ: 6.2%

∙ അരുണാചൽ പ്രദേശ്: 6.1%

∙ മണിപ്പുർ: 6.1%

English Summary:

Unemployment increased in the state